സ്ത്രീകളെ പ്രത്യേകിച്ചും ഗർഭിണികളാണെങ്കിൽ ഭയങ്കര ഇഷ്ടം! രാധിക വീണ്ടും വീണ്ടും അമ്മ ആയപ്പോൾ ഏറെ സന്തോഷിച്ചതും സുരേഷ്

2 months ago 4

Authored by: ഋതു നായർ|Samayam Malayalam31 Oct 2025, 12:27 pm

സ്ത്രീകളെ അത്രയേറെ ബഹുമാനിക്കുന്ന സ്നേഹിക്കുന്ന ആളാണ് സുരേഷ് ഗോപി. ഗർഭിണികളെ ഒരു ദിവസം കണ്ടാൽ അത്രയും ആ ദിവസം സുന്ദരം ആണെന്ന് കരുതിയ ആളാണ്

radhika suresh gopi samagamam video with siddique his opens up   astir  their weddingആറന്മുള പൊന്നമ്മ രാധിക സുരേഷ് ഗോപി(ഫോട്ടോസ്- Samayam Malayalam)
ആറന്മുള പൊന്നമ്മയുടെ പേരക്കുട്ടിയാണ് രാധിക സുരേഷ് ഗോപി. പതിനെട്ടുവയസിൽ വിവാഹ ജീവിതത്തിലേക്ക് കടന്ന രാധിക സുരേഷ് ഗോപി വിവാഹം മുൻകൈയെടുത്തു നടത്തികൊടുത്തത് ആറന്മുള പൊന്നമ്മ ആണ്. ഒരിക്കൽ സിദ്ദിഖ് അവതാരകൻ ആയ സമാഗം ഷോയിൽ എത്തിയപ്പോൾ ആണ് ആറന്മുള പൊന്നമ്മയും സുരേഷ് ഗോപിയും രാധികയും മനസ് തുറന്നത്.

ഇവരുടെ രസകരമായ സംഭാഷണം വായിക്കാം

സിദ്ദിഖ് : ഇത്രയും ശാന്തസ്വഭാമുള്ള ഒരാൾക്ക് എങ്ങനെ ആണ് ഇത്രയും ഭീകരൻ ആയ ഒരാളെ കിട്ടിയത്.

സുരേഷ് ഗോപി : രാധിക മാത്രമേ ശാന്തമായി ഉള്ളോ. ഞാൻ ശാന്തൻ അല്ലെ. സിനിമയിൽ എല്ലാരും കൂടി എനിക്ക് ചാർത്തി തന്നത് അല്ലെ ഭീകരൻ എന്ന്.

ആറന്മുള പൊന്നമ്മ: ഞാൻ എപ്പോഴും പറയാറുണ്ട് ഈ തടി മാത്രമേ ഉള്ളൂ ആള് പാവം ആണെന്ന്.

സുരേഷ് ഗോപി : ഇപ്പൊ ആ തടിയും പോയി.

സിദ്ദിഖ് കത്തിക്കയറി വന്ന് ഇങ്ങനെ ചെയ്യുന്ന ആള് പാവം ആണെന്ന് ആളുകൾ അറിയണ്ട നമ്മൾ മാത്രം അറിഞ്ഞാൽ പോരെ, അവരെ ധരിപ്പിക്കണ്ടല്ലോ.

സുരേഷ് ഗോപി : ധരിപ്പിച്ചു തുടങ്ങണം. കാരണം എനിക്ക് രണ്ടുപെൺമക്കൾ ഉണ്ട്. നാളെ അവരെ കല്യാണം കഴിപ്പിക്കാൻ ആകുമ്പോൾ ഇങ്ങനെ ഒരു ഭീകരന്റെ മക്കൾ ആണോ എന്ന് ആണ്കുഞ്ഞുങ്ങൾ ഭയന്ന് പോകും.
സിദ്ദിഖ് : അവർക്ക് ധൈര്യം ആകും.

രാധിക : ഇങ്ങനെ ഒരാളെ സ്വീകരിസച്ചാൽ എന്താകും എന്നൊന്നും ചിന്തിച്ചില്ല. അമ്മൂമ്മ ഒക്കെ തീരുമാനിച്ചു. അങ്ങനെ നടന്നു.
സത്യം സന്ധ്യ ആണ് ആദ്യം കണ്ട സിനിമ. അച്ഛൻ എന്നെ കൂട്ടാതെ തന്നെ പോയി കണ്ട സിനിമ വടക്കൻ വീരഗാഥ ആയിരുന്നു.

ALSO READ: ലാലിനെ ചുറ്റിപറ്റിവന്ന വിവാഹ ഗോസിപ്പുകൾ; ഗോപിക മുതൽ കാർത്തിക വരെ; കല്യാണ കഥ പ്രചരിച്ചുതുടങ്ങിയ കാലത്തെ പത്ര താള്

സുരേഷ് ഗോപി :

എനിക്ക് മദേർലി നേച്ചർ ആണ്. എല്ലാ അമ്മമാരെയും എനിക്ക് വലിയ ഇഷ്ട്മാണ്. സ്ത്രീകളെ പ്രത്യേകിച്ചും ഇഷ്ടമാണ്. ആ സ്ത്രീകൾ ഗർഭിണികൾ ആണെങ്കിൽ ഒരുപാട് ഇഷ്ടം.ഒരു ഗര്ഭിണി കാഴ്ച എന്ന് പറയുന്നത് എനിക്ക് ഭയങ്കര സന്തോഷം ഉള്ള കാര്യമാണ്. എന്റെ ഒരു ദിവസം നല്ല രീതിയിൽ തുടങ്ങണം എങ്കിൽ ഗർഭിണിയെ വിശ്വസിക്കുന്ന ആളാണ്..

സിദ്ദിഖ് : ഈ 12 വർഷത്തിന്റെ ഇടക്ക് രാധികയെ ഗർഭിണി അല്ലാതെ കണ്ടിരിക്കുന്നത് ചരുക്കം ചില സമയത്താകും അല്ലെ? കുഞ്ഞുങ്ങളെ അത്രയും ഇഷ്ടം അല്ലേ.

ആറന്മുള പൊന്നമ്മ : പതിനാറുവര്ഷം ആയി കല്യാണം കഴിഞ്ഞിട്ട്.

സിദ്ദിഖ്: ഇപ്പോഴാകും ഒരു റെസ്റ്റ് കൊടുത്തിരിക്കുന്നത് അല്ലേ?

സുരേഷ് ഗോപി : ഇപ്പോൾ അഞ്ചുവർഷം ആയി.

രാധിക: മാധവിന് അഞ്ചുവയസ് ആയി

Read Entire Article