14 April 2025, 09:55 PM IST
.jpg?%24p=6c0334b&f=16x10&w=852&q=0.8)
ഹൃദയപൂർവം ടീം വീഡിയോയിൽ | Photo: Screen grab/ YouTube: Aashirvad Cinemas
മലയാളികളുടെ പ്രിയ കൂട്ടുകെട്ടായ സത്യന്‍ അന്തിക്കാടും മോഹന്‍ലാലും വീണ്ടുമൊന്നിക്കുന്ന ചിത്രമാണ് 'ഹൃദയപൂര്‍വം'. സത്യന്‍ അന്തിക്കാടിന്റെ തന്നെ കഥയ്ക്ക് സോനു ടി.പിയാണ് തിരക്കഥ രചിച്ചിരിക്കുന്നത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ഇപ്പോള്‍ പുണെയില്‍ പുരോഗമിക്കുകയാണ്. മലയാളികള്‍ക്ക് പുണെയില്‍നിന്ന് വിഷു ആശംസകളുമായി എത്തിയിരിക്കുകയാണ് ചിത്രത്തിന്റെ ടീം.
നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍, സംവിധായകന്‍ സത്യന്‍ അന്തിക്കാട്, നായകന്‍ മോഹന്‍ലാല്‍, നടി മാളവിക മോഹനന്‍ എന്നിവര്‍ പ്രേക്ഷകര്‍ക്ക് വിഷു ആശംസകള്‍ നേരുന്ന വീഡിയോയാണ് പുറത്തുവിട്ടിരിക്കുന്നത്. ആശിവാദ് സിനിമാസിന്റെ യൂട്യൂബ് ചാനലിലാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
'സത്യന്‍ സാറിന്റേയും ലാല്‍ സാറിന്റേയും കോമ്പിനേഷന്‍ ഒരുപാട് സൂപ്പര്‍ഹിറ്റ് സിനിമകള്‍ മലയാളികള്‍ക്ക് സമ്മാനിച്ചിട്ടുണ്ട്. അതുപോലൊരു ചിത്രം വീണ്ടും ഈ വരുന്ന ഓണത്തിന് റിലീസാവുകയാണ്', ആന്റണി പെരുമ്പാവൂര്‍ വീഡിയോയില്‍ പറയുന്നു.
'കേരളത്തിലെ നാട്ടുമ്പുറങ്ങളില്‍ ഇത് വിളവെടുപ്പിന്റെ കാലമാണ്. ഞങ്ങളും മറ്റൊരു വിളവെടുപ്പിന് തയ്യാറെടുത്തുകൊണ്ടിരിക്കുകയാണ്. പുണെയിലെ ഷൂട്ടിങ് സെറ്റിലാണെങ്കിലും മനസുകൊണ്ട് പ്രേക്ഷകര്‍ക്ക് ഒപ്പമാണ്', സത്യന്‍ അന്തിക്കാട് പറഞ്ഞു.
മോഹന്‍ലാല്‍-സത്യന്‍ അന്തിക്കാട് ചിത്രത്തില്‍ അഭിനയിക്കുന്നതും വിഷു ആഘോഷിക്കുന്നതും സ്വപ്‌നതുല്യമാണ്. സ്വന്തം കുടുംബത്തോടൊപ്പം ആഘോഷിക്കുന്നതുപോലെ തോന്നുന്നുവെന്നായിരുന്നു മാളവിക മോഹനന്റെ വാക്കുകള്‍.
Content Highlights: Hridayapoorvam Vishu: Mohanlal, Sathyan Anthikad, Antony Perumbavoor, Malavika Mohanan Vishu wishes
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·