സ്വര്‍ണക്കടത്ത്; ജാമ്യാപേക്ഷയുമായി കര്‍ണാടക ഹൈക്കോടതിയെ സമീപിച്ച് നടി രന്യ റാവു 

9 months ago 8

01 April 2025, 10:21 PM IST

ranya rao

രന്യ റാവു | Photo Courtesy: x.com/KK_Asthana

ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളംവഴി സ്വര്‍ണംകടത്തിയ കേസിൽ അറസ്റ്റിലായ നടി രന്യ റാവു ജാമ്യാപേക്ഷയുമായി കർണാടക ഹെെക്കോടതിയെ സമീപിച്ചു. ദിവസങ്ങള്‍ക്ക് മുമ്പ് രന്യയുടെ ജാമ്യാപേക്ഷ ബെംഗളൂരു അഡീഷണല്‍ സിറ്റി സിവില്‍ ആന്‍ഡ് സെഷന്‍സ് കോടതി തള്ളിയിരുന്നു. ഇതിനുപിന്നാലെയാണ് നടി ഹൈക്കോടതിയെ സമീപിച്ചത്.

മാര്‍ച്ച് മൂന്നിന് ഡിആര്‍ഐയുടെ പിടിയിലായ നടി, നിലവില്‍ പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലിലാണുള്ളത്. 12.56 കോടി രൂപ വിലവരുന്ന 14.2 കിലോ ഗ്രാം സ്വര്‍ണവുമായാണ് ഇവരെ ഡിആര്‍ഐ അറസ്റ്റുചെയ്തത്. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്കായുള്ള പ്രത്യേക കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്നായിരുന്നു രന്യ സെഷന്‍സ് കോടതിയെ സമീപിച്ചത്.

ഇവിടെനിന്നും ജാമ്യാപേക്ഷ തള്ളിയതോടെയാണ് രന്യ ഇപ്പോൾ കര്‍ണാടക ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. ജാമ്യം ആവശ്യപ്പെട്ടുള്ള നടിയുടെ വാദങ്ങളെ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് (ഡിആര്‍ഐ) എതിര്‍ത്തിരുന്നു. കേസില്‍ ഇതുവരെ രന്യയടക്കം മൂന്നുപേരാണ് അറസ്റ്റിലായിട്ടുള്ളത്.

Content Highlights: ranya rao moves to karnataka precocious tribunal with bail plea successful golden smuggling case

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article