സ്വിം സ്യൂട്ടിൽ സായി പല്ലവി; ഇതിന് കുഴപ്പമില്ലേ എന്ന് വിമർശനം, എന്തുകൊണ്ട് ഈ ചിത്രങ്ങൾ ഒരു ചർച്ചയാവുന്നു?

3 months ago 4

Authored by: അശ്വിനി പി|Samayam Malayalam23 Sept 2025, 4:19 pm

ഫിദ എന്ന ചിത്രത്തിൽ ഒരു ശ്ലീവ് ലെസ്സ് ഡ്രസ്സ് ധരിപ്പിക്കാൻ വേണ്ടി സായി പല്ലവിയോട് എത്രത്തോളം സംവിധായകന് എത്രത്തോളം കൺവിൻസ് ചെയ്യേണ്ടി വന്നിരുന്നു എന്നത് നേരത്തെ തുറന്ന് പറഞ്ഞിട്ടുള്ളതാണ്. ആ സായി പല്ലവി ഇപ്പോൾ സ്വിം സ്യൂട്ടിൽ എത്തിയതാണ് ചിലരുടെ പ്രശ്നം. ബീച്ചിൽ പിന്നെ സാരിയുടുത്ത് എത്തണോ എന്ന് ചോദിക്കുന്നവരും ഉണ്ട്

sai pallaviസായി പല്ലവിയും സഹോദരിയും
സായി പല്ലവി എന്നാൽ ആരാധകർക്ക് ഒരുപാട് പ്രത്യേകതകളുള്ള നടിയാണ്. സോ കോൾഡ് നായികമാരെ പോലെ ഡ്രസ്സിങിലോ സ്റ്റൈലിലോ ഒന്നും ഒരു സ്റ്റാർഡം കൊണ്ടു വരാത്ത നടിയാണ്. താൻ മേക്കപ് ഉപയോഗിക്കില്ല എന്ന് സായി പല്ലവി വ്യക്തമാക്കിയിട്ടുള്ളതാണ്. സാരി അല്ലെങ്കിൽ, കുർത്തിയാണ് മിക്കപ്പോഴും സായി പല്ലവി ധരിക്കുന്നത്. സിനിമകളിൽ അഭിനയിക്കുന്നതിന് പോലും സായി പല്ലവിയ്ക്ക് നിബന്ധനകളുണ്ട്.

കൂടുതൽ ഇന്റിമേറ്റായ രംഗങ്ങൾ അഭിനയിക്കില്ല, കുടുംബത്തിനൊപ്പം ഇരുന്ന് കാണാൻ സാധിക്കുന്ന രംഗങ്ങൾ മാത്രമേ ചെയ്യൂ, മേക്കപ് ഉപയോഗിക്കില്ല, കംഫർട്ട് അല്ലാത്ത വസ്ത്രം ധരിക്കില്ല എന്നൊക്കെയുള്ള സായി പല്ലവിയുടെ നിബന്ധനകൾ പാലിച്ചാണ് സംവിധായകനും നിർമാതാവും സായി പല്ലവിയെ കമ്മിറ്റ് ചെയ്യുന്നത്.

Also Read: ഇങ്ങനെ തന്നെ മുന്നോട്ടു പോകൂ നിമിഷ്, നിന്നിൽ അഭിമാനിക്കുന്നു; പങ്കാളിയെ പ്രശംസിച്ച് അഹാന കൃഷ്ണ

ചെയ്യുന്ന റോളുകളിൽ നൂറ് ശതമാനം നീതി പുലർത്തുന്നതുകൊണ്ടും, നല്ല വേഷങ്ങൾ തിരഞ്ഞെടുത്ത് ചെയ്യുന്നതുകൊണ്ടും ഇത്തരം നിബന്ധനകൽ ഒന്നും തന്നെ പ്രേക്ഷകരെ ബാധിച്ചതായിരുന്നില്ല. എന്നാൽ ഇപ്പോൾ സായി പല്ലവിയുടെ ഏതാനും ചിത്രങ്ങൾ വിവാദമാവുന്നു. സഹോദര പൂജ കണ്ണൻ തൻരെ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ഏതാനും വെക്കേഷൻ ചിത്രങ്ങൾക്ക് നേരെയാണ് വിമർശനം.

Also Read: അതെ കത്രീന കൈഫ് ഗർഭിണിയാണ്! ജീവിതത്തിലെ ഏറ്റവും മികച്ച അധ്യായത്തിലേക്ക് കടക്കുകയാണ് എന്ന് വിക്കി കൗശൽ

ഫിദ എന്ന തെലുങ്ക് ചിത്രത്തിൽ സ്ലീവ് ലെസ്സ് ഡ്രസ്സ് ധരിക്കാൻ പറഞ്ഞിട്ട് പോലും സമ്മതിക്കാതിരുന്ന നടിയാണ് സായി പല്ലവി. സംവിധായരൻ കഥാപാത്രത്തിന് അത് അത്യാവശ്യമാണ് എന്ന് പറഞ്ഞ് കൺവിൻസ് ചെയ്ത് അഭിനയിപ്പിക്കാൻ ഒരുപാട് പ്രയാസപ്പെട്ടതായും തുറന്ന് പറഞ്ഞിട്ടുണ്ട്. അങ്ങനെയുള്ള സായി പല്ലവി ഇപ്പോൾ എന്തുകൊണ്ട് സ്വിം സ്യൂട്ട് ധരിച്ചു എന്നാണ് ആരാധകരുടെ ചോദ്യം.

300 രൂപയിൽ താഴെയുള്ള 2 ഓഹരികൾ, എന്നാൽ 55 % വരെ മുന്നേറ്റമുണ്ടാകുമെന്ന് ബ്രോക്കറേജ്


ബീച്ച് ഹൈ എന്ന് പറഞ്ഞ് പൂജ കണ്ണൻ പങ്കുവച്ച ചിത്രങ്ങൾ സ്വിം സ്വൂട്ടും, സ്ലീവ് ലെസ്സ് ഡ്രസ്സും ധരിച്ച് സായി പല്ലവി ഫോട്ടോ എടുത്തതായി കാണാം. ഇതിനെതിരെയാണ് വിമർശനം. ബീച്ചിൽ പിന്നെ സാരി ധരിച്ച് ഇറങ്ങാൻ സാധിക്കുമോ എന്ന് ആരാധകരും ചോദിയ്ക്കുന്നു.
അശ്വിനി പി

രചയിതാവിനെക്കുറിച്ച്അശ്വിനി പിസമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസറാണ് അശ്വിനി പി. 2013 ലാണ് പത്രപ്രവർത്തക എന്ന നിലയിലുള്ള കരിയർ ആരംഭിച്ചത്. വൺഇന്ത്യ - ഫിൽമിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളിൽ പ്രവ‍ൃത്തിച്ചു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനുമാണ് താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. സിനിമ ചർച്ചകളിൽ പങ്കെടുത്തിട്ടുണ്ട്. നവമാധ്യമ രംഗത്ത് പന്ത്രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക

Read Entire Article