വിവാഹത്തിന് അത്രത്തോളം സ്വർണ്ണം അണിഞ്ഞാണ് നവ്യ എത്തുന്നത്, നാട്ടുഭാഷയിൽ കൃത്യമായി പറഞ്ഞാൽ സ്വർണ്ണത്തിൽ മുങ്ങി, സർവാഭരണ വിഭൂഷിതയായിട്ടാണ് താരം എത്തിയത്. റിപ്പോർട്ടുകൾ ശരി എങ്കിൽ ഏകദേശം മുന്നൂറ് പവന് മുകളിൽ സ്വർണ്ണം ഉണ്ടായിരുന്നു നവ്യയുടെ ശരീരത്തിൽ. പതിനഞ്ചുപവനോളം തൂക്കമുള്ള ഒരു മാലയാണ് സന്തോഷ് മേനോൻ അന്ന് നവ്യയെ അണിയിച്ചത്.
പതിനഞ്ചുപവന്റെ കസവ് മാല! അന്നത്തെ സിനിമ വാരികകളിൽ ഈ മാലയെ കുറിച്ചും നവ്യയുടെ വിവാഹ ആഭരണങ്ങളെ കുറിച്ചുമെല്ലാം സംസാരം ഉണ്ടായിരുന്നു. നവ്യ അധ്വാനിച്ച പണം സ്വർണ്ണമായി ഇൻവെസ്റ്റ് ചെയ്യുന്നതിൽ കുടുംബം അന്നേ ശ്രദ്ധിച്ചിരുന്നു. മറ്റുള്ള ഇൻവെസ്റ്റ്‌മെന്റ് വേറെ ആണെന്നതാണ് യാഥാർഥ്യം. ഇന്നത്തെ സ്വർണ്ണത്തിന്റെ വിലയും നവ്യയുടെ സ്വർണ്ണവും തമ്മിൽ ഒരു താരതമ്യം നടത്തിയാൽ. മൂന്നുകോടിക്ക് മുകളിൽ വരും ആ സ്വർണ്ണത്തിന്റെ മൂല്യം. നവ്യക്ക് മാത്രമല്ല ആ സമയത്ത് വിവാഹം നടന്ന ഒട്ടുമിക്ക നടിമാരുടെയും വിവാഹത്തിന് ഇട്ടുമൂടാനുള്ള സ്വർണം ധരിച്ചാണ് അവർ എത്തിയത്.നവ്യയുടെ കൈയ്യിലുള്ള സ്വർണ്ണത്തിന്റെ ആകെ മൂല്യം എത്രയെന്നു കാര്യത്തിൽ കൃത്യമായ കണക്കുകൾ ഇല്ല. പതിനഞ്ചുവയസ് മുതൽ ഇൻഡസ്ട്രിയിൽ സജീവമായ നവ്യ നായർ ഇടക്ക് തന്റെ വരുമാനത്തെക്കുറിച്ചും സംസാരം നടത്തിയിരുന്നു.
ഇപ്പോൾ ഒരു ഗ്രാം സ്വർണ്ണത്തിന്റെ വില പതിമൂവായിരം രൂപയോളം ആണ്.
അങ്ങനെ എങ്കിൽ വിവാഹത്തിന് നവ്യ ധരിച്ചെത്തിയത് ഏകദേശം രണ്ടുകിലോ സ്വർണം ആകാം. അപ്പോഴും അത്രയും സ്വർണ്ണത്തിന് ഇന്നത്തെ മാർക്കറ്റ് പ്രൈസ് അനുസരിച്ച് മൂന്നുകോടി രൂപയോളം വിലവരും എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. അപ്പോൾ നവ്യ പറഞ്ഞതിൽ ഒരു തെറ്റും ഇല്ല എന്നതാണ് യാഥാർഥ്യം.
കൈയ്യിൽ ഉള്ള തുകയുടെ അനുസരിച്ച് ഒരു ഗ്രാം സ്വർണ്ണം എങ്കിലും വാങ്ങി സൂക്ഷിച്ചാൽ അത് ഭാവിയിൽ ഗുണം ചെയ്യും എന്ന കാര്യത്തിൽ സംശയം വേണ്ട.





English (US) ·