
'സർവ്വം മായ'യുടെ സെക്കൻഡ് ലുക്ക് പോസ്റ്റർ | ഫോട്ടോ: അറേഞ്ച്ഡ്
പ്രേക്ഷക - നിരൂപക പ്രശംസ നേടിയ 'പാച്ചുവും അത്ഭുത വിളക്കും' എന്ന ചിത്രത്തിന് ശേഷം അഖിൽ സത്യൻ കഥയെഴുതി സംവിധാനം ചെയ്യുന്ന നിവിൻ പോളി ചിത്രം 'സർവ്വം മായ'യുടെ സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്ത്. മലയാളികൾ നെഞ്ചോടുചേർത്തുവെച്ച നിവിൻ പോളി - അജു വർഗീസ് കൂട്ടുകെട്ടിലെത്തുന്ന ചിത്രത്തിന്‍റെ പോസ്റ്റർ തന്നെ ഹൃദയം തൊടുന്നതാണ്. ഇതുവരെ കാണാത്ത വേഷപ്പകർച്ചയിലാണ് ചിത്രത്തിൽ ഇരുവരും എത്തുന്നതെന്നാണ് പോസ്റ്റർ നൽകുന്ന സൂചന. നിമിഷനേരം കൊണ്ട് സോഷ്യൽ മീഡിയയിൽ സെക്കൻഡ് ലുക്ക് ഏറെ ശ്രദ്ധ നേടിയിരിക്കുകയാണ്.
ഫാന്‍റസി കോമഡി ജോണറിൽ ഒരുങ്ങുന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പ്രേക്ഷകരിൽ ഏറെ കൗതുകമുണർത്തുന്നതായിരുന്നു. നെറ്റിയിൽ ഭസ്മക്കുറിയും ഒരു കള്ളനോട്ടവുമായി നിൽക്കുന്ന നിവിൻ പോളിയാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററിലുണ്ടായിരുന്നത്. സെക്കൻഡ് ലുക്ക് ആകട്ടെ മണ്ണിന്‍റെ മണമുള്ളൊരു ഫീലിംഗ് പ്രേക്ഷകർക്ക് സമ്മാനിക്കുന്നതാണ്. മനസ്സ് നിറഞ്ഞ് ചിരിക്കുന്ന നിവിനേയും അജുവിനേയും പോസ്റ്ററിൽ കാണാം. മലയാളത്തിന്‍റെ പ്രിയപ്പെട്ട സംവിധായകനായ സത്യൻ അന്തിക്കാടിന്‍റെ മകൻ അഖിൽ സത്യനോടൊപ്പം ഇതാദ്യമായി നിവിൻ പോളിയും അജു വർഗ്ഗീസും ഒന്നിക്കുന്ന സിനിമ കൂടിയാണിത്. നിവിൻ - അജു കൂട്ടുകെട്ട് ഒരുമിക്കുന്ന പത്താമത്തെ സിനിമയുമാണ് സർവ്വം മായ.
ഇരുവരേയും കൂടാതെ ജനാർദ്ദനൻ, രഘുനാഥ് പലേരി, മധു വാര്യർ, അൽത്താഫ് സലീം, പ്രീതി മുകുന്ദൻ തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിൽ ഒരുമിക്കുന്നുണ്ട്. ഫയർ ഫ്ലൈ ഫിലിംസിന്‍റെ ബാനറിൽ അജയ്യ കുമാർ, രാജീവ് മേനോൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
സംഗീതം: ജസ്റ്റിൻ പ്രഭാകരൻ, ഛായാഗ്രഹണം: ശരൺ വേലായുധൻ, എഡിറ്റർ: അഖിൽ സത്യൻ, സിങ്ക് സൗണ്ട്: അനിൽ രാധാകൃഷ്ണൻ, എക്സി.പ്രൊഡ്യൂസർ: ബിജു തോമസ്, പ്രൊഡക്ഷൻ ഡിസൈൻ: രാജീവൻ, കലാസംവിധാനം: അജി കുറ്റിയാണി, കോസ്റ്റ്യൂം: സമീറ സനീഷ്, മേക്കപ്പ്: സജീവ് സജി, സ്റ്റിൽസ്: രോഹിത് കെ.എസ്, ലൈൻ പ്രൊഡ്യൂസർ: വിനോദ് ശേഖർ, സഹ സംവിധാനം: ആരൺ മാത്യു, അസോസിയേറ്റ് ഡയറക്ടർ: വന്ദന സൂര്യ, ഡിസൈൻസ്: ഏസ്തറ്റിക് കുഞ്ഞമ്മ, മാർക്കറ്റിംഗ്: സ്നേക്ക്പ്ലാന്‍റ് എൽ.എൽ.പി, പി.ആർ.ഓ: ഹെയിൻസ്.
Content Highlights: Nivin Pauly's New Film Sarvam Maya Secondlook Poster
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·