Authored by: ഋതു നായർ|Samayam Malayalam•24 Nov 2025, 10:27 am
അച്ഛൻ രണ്ടാമതും വിവാഹം കഴിച്ചപ്പോൾ അമ്മയെ കാണുമ്പൊൾ എനിക്ക് വിഷമം തോന്നുമായിരുന്നു എന്നാൽ ഇപ്പോൾ, തനിക്ക് സ്വന്തം അമ്മയെപോലെയാണ് എനിക്ക് ഹെലൻ ആന്റി; എന്നായിരുന്നു ഒരിക്കൽ സൽമാൻ ഖാൻ പ്രതികരിച്ചത്
സൽമാൻ ഖാൻ കുടുംബത്തോടൊപ്പം(ഫോട്ടോസ്- Samayam Malayalam)ആദ്യഭാര്യയേയോ മക്കളെയോ ഉപേക്ഷിക്കാതെ തന്നെ പ്രണയിച്ച പെണ്ണിനെ തന്റെ ജീവിതത്തിലേക്ക് കൊണ്ട് വരുമ്പോൾ സലിം ഖാൻ ഒരുപാട് ബുദ്ധിമുട്ടുകൾ അനുഭവിച്ചിരുന്നു. കുഞ്ഞുങ്ങൾക്ക് അറിവായ ശേഷം ആണ് ഹെലനെ സലിം ഖാൻ കൂടെ കൂട്ടുന്നത് തന്നെ. അപ്പോൾ മക്കളുടെ എതിർപ്പ്, അല്ലെങ്കിൽ സൽമ എങ്ങനെ ഈ ബന്ധത്തെ ഉൾക്കൊള്ളും എന്നൊക്കെയുള്ള ആകുലതകൾ അദ്ദേത്തിനു ഉണ്ടായിരുന്നു. ഏതൊരു ഭാര്യയെപോലെ തന്നെയും സൽമ എതിർപ്പ് പ്രകടിപ്പിച്ചു. കാലക്രമേണ, സൽമ ആ ബന്ധത്തിന്റെ തീവ്രത മനസിലാക്കി. ഇന്ന് അദ്ദേഹത്തിന്റെ എല്ലാ മക്കളും - സൽമാൻ ഖാൻ , സൊഹൈൽ ഖാൻ, അർബാസ് ഖാൻ, അൽവിറ എല്ലാവരും അമ്മയെ പോലെ ആണ് ഹെലനെ ബഹുമാനിക്കുന്നത്. ആന്റി എന്നാണ് വിളിക്കുന്നത് എങ്കിലും ഒരു അമ്മയ്ക്ക് നൽകേണ്ട എല്ലാ ബഹുമാനവും നൽകുന്ന മക്കളായി സൽമാൻ ഖാനും അദ്ദേഹത്തിന്റെ സഹോദരങ്ങളും
1963-ൽ കാബ്ലി ഖാൻ എന്ന സിനിമയിൽ അഭിനയിക്കുന്നതിന്റെ ഇടയിലാണ് ഹെലനും ആയി സലിം ഖാന്റെ ആദ്യ കൂടിക്കാഴ്ച. ആ സിനിമയിൽ ഹെലൻ നായികയായിരുന്നു. യേ മേരാ ദിൽ പ്യാർ കാ ദീവാനചിത്രത്തിന്റെ ഇടയിലാണ് അവരുടെ ബന്ധം യഥാർത്ഥത്തിൽ തുടങ്ങുന്നത്.ബന്ധം വീട്ടിൽ അറിഞ്ഞതോടെ വലിയ വിഷയങ്ങൾ ഉണ്ടായി. പിന്നീട് സലിം
എല്ലാ കുട്ടികളെയും അടുത്ത് ഇരുത്തി അവരുമായി ഇക്കാര്യം ചർച്ച ചെയ്തു. 'ഇപ്പോൾ നിങ്ങൾക്ക് അത് മനസ്സിലാകില്ല, പക്ഷേ നിങ്ങൾ വലുതാകുമ്പോൾ നിങ്ങൾക്ക് അത് മനസ്സിലാകും. എനിക്ക് ഹെലൻ ആന്റിയോട് സ്നേഹമുണ്ട്, നിങ്ങളുടെ അമ്മയെ സ്നേഹിക്കുന്നതുപോലെ നിങ്ങൾക്ക് അവരെ സ്നേഹിക്കാൻ കഴിയില്ലെന്ന് എനിക്കറിയാം, പക്ഷേ അമ്മയോടുള്ള ബഹുമാനം നൽകണം " എന്നായിരുന്നു സലിം സൽമാൻ ഖാനോടും സഹോദരങ്ങളോടും പറയുന്നത്.
എന്റെ അമ്മ ഒരിക്കലും ഞങ്ങളുടെ അച്ഛനെതിരെ ചിന്തിക്കാനോ പറയാനോ ഞങ്ങളെ സ്വാധീനിച്ചിട്ടില്ല. അവർക്ക് അവരുടെ പ്രശ്‌നങ്ങളുണ്ടായിരുന്നു, പക്ഷേ 'നിങ്ങളുടെ അച്ഛൻ ഇങ്ങനെയാണ്' അല്ലെങ്കിൽ 'അദ്ദേഹം ചെയ്യുന്നത് ഇതാണ്' എന്ന് ചിന്തിക്കാൻ അവർ ഞങ്ങളോട് ഒരിക്കലും പറഞ്ഞുതന്നിട്ടില്ല. ആ സമയത്ത് ഹെലൻ ആന്റി എന്ന് വിളിച്ചിരുന്നതിനാൽ ഇന്നും ഞങ്ങൾ ആന്റി എന്ന് വിളിക്കുന്നു. ഞങ്ങൾ അവരെ ഒരു അമ്മയെപ്പോലെയാണ് പരിഗണിക്കുന്നത്. ഇന്ന് അവർ ഞങ്ങളുടെ ജീവിതത്തിന്റെ ഭാഗമാണ്; എന്നായിരുന്നു അര്ബാസ് ഖാൻ ഒരിക്കൽ പ്രതികരിച്ചത്.





English (US) ·