
ട്രെയിലറിൽനിന്ന് | Photo: Screen grab/ Saina Movies
നാട്യധര്‍മ്മി ക്രിയേഷന്‍സിന്റെ ബാനറില്‍ എ.കെ. കുഞ്ഞിരാമ പണിക്കര്‍ കഥ, തിരക്കഥ, സംഭാഷണമെഴുതി സംവിധാനം ചെയ്യുന്ന ഹത്തനെ ഉദയ (പത്താമുദയം) എന്ന ചിത്രത്തിന്റെ ഒഫീഷ്യല്‍ ട്രെയിലര്‍ റിലീസായി. ഏപ്രില്‍ 18-ന് പ്രദര്‍ശനത്തിനെത്തുന്ന ഈ ചിത്രത്തില്‍ ദേവരാജ് കോഴിക്കോട്, റാം വിജയ്, സന്തോഷ് മാണിയാട്ട്, കപോതന്‍ ശ്രീധരന്‍ നമ്പൂതിരി, രാകേഷ് റാം വയനാട്, രാജീവന്‍ വെള്ളൂര്‍, ശശി ആയിറ്റി, ആതിര, അശ്വതി, ഷൈനി വിജയന്‍ വിജിഷ, ഷിജിന സുരേഷ് തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
മുഹമ്മദ് എ. ഛായാഗ്രാഹണം നിര്‍വഹിക്കുന്നു. വൈശാഖ് സുഗുണന്‍, സുജേഷ് ഹരി എന്നിവര്‍ എഴുതിയ വരികള്‍ക്ക് എബി സാമുവല്‍ സംഗീതം പകരുന്നു. സിതാര കൃഷ്ണകുമാര്‍, വൈക്കം വിജയലക്ഷ്മി, സച്ചിന്‍ രാജ് എന്നിവരാണ് ഗായകര്‍.
എഡിറ്റര്‍: ബിനു നെപ്പോളിയന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: എല്‍ദോ സെല്‍വരാജ്, പ്രൊഡക്ഷന്‍ ഡിസൈനര്‍: കൃഷ്ണന്‍ കോളിച്ചാല്‍, ആര്‍ട്ട് ഡയറക്ടര്‍: അഖില്‍, കൃഷ്ണന്‍ കോളിച്ചാല്‍, രഞ്ജിത്ത്, മേക്കപ്പ്: രജീഷ് ആര്‍. പൊതാവൂര്‍, വിനേഷ് ചെറുകാനം, വസ്ത്രാലങ്കാരം: അരവിന്ദ് കെ.ആര്‍, സ്റ്റില്‍സ്: ഷിബി ശിവദാസ്, ആക്ഷന്‍: അഷറഫ് ഗുരുക്കള്‍, അസോസിയേറ്റ് ക്യാമറാമാന്‍: ചന്തു മേപ്പയൂര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: റെജില്‍ കെ.സി, അസോസിയേറ്റ് ഡയറക്ടര്‍: ലെനിന്‍ ഗോപിന്‍, രഞ്ജിത്ത് മഠത്തില്‍, സിജോയ്, അസിസ്റ്റന്റ് ഡയറക്ടര്‍: നിവിന്‍ നാലപ്പാടന്‍, അഭിഷേക് കെ. ലക്ഷ്മണന്‍, ബിജിഎം: സാന്‍ഡി, സൗണ്ട് ഡിസൈനര്‍: രഞ്ജു രാജ്, മാത്യു, വിഎഫ്എക്‌സ്: ബിനു ബാലകൃഷ്ണന്‍, നൃത്തം: ശാന്തി മാസ്റ്റര്‍, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്: മന്‍സൂര്‍ വെട്ടത്തൂര്‍, പ്രൊഡക്ഷന്‍ മാനേജര്‍: നസ്രൂദ്ദീന്‍, പിആര്‍ഒ: എ.എസ്. ദിനേശ്.
Content Highlights: Hathane Udaya Official Trailer | AK Kunhiraman Panikker | Mohamed A | Sandy | Natyadharmi Creations
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·