Edited byഅനുപമ നായർ | Samayam Malayalam | Updated: 4 Apr 2025, 9:49 am
മക്കളോടൊപ്പമുള്ള യാത്രകളെല്ലാം ആസ്വദിക്കാറുണ്ട് താന്‍ എന്ന് സിന്ധു കൃഷ്ണ പറഞ്ഞിരുന്നു. ജോലിയുടെ ഭാഗമായും, അല്ലാതെയായും ഒത്തിരി സ്ഥലങ്ങളില്‍ പോയിട്ടുണ്ട്. അമ്മ വാ എന്ന് പറഞ്ഞ് അവര്‍ വിളിക്കുമ്പോള്‍ പോവാതിരിക്കാനാവില്ല. ഇത്തവണ ജപ്പാനിലേക്കായിരുന്നു യാത്ര. ആ വിശേഷങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ നിറഞ്ഞുനില്‍ക്കുന്നത്.
ഹന്‍സു പറയാതെ വെച്ച രഹസ്യം പരസ്യമാക്കി സിന്ധു കൃഷ്ണകൃഷ്ണകുമാറും ഭാര്യയെ പിന്തുണച്ചിരുന്നു. എന്റെ വീഡിയോകളില്‍ കിച്ചുവിനെ കാണാനായി വരുന്നവരുമുണ്ട്. കിച്ചുവിനെക്കുറിച്ചും ചോദ്യങ്ങള്‍ ഉണ്ടാവാറുണ്ട്. സമയം കിട്ടുമ്പോഴെല്ലാം ഭാര്യയുടെയും മക്കളുടെയും വ്‌ളോഗില്‍ കൃഷ്ണകുമാറും തല കാണിക്കാറുണ്ട്. യാത്രകള്‍ ഏറെ ഇഷ്ടപ്പെടുന്നവരാണ് ഇവരെല്ലാം. വീട്ടില്‍ നിന്നും ഇറങ്ങുന്നത് മുതലുള്ള വിശേഷങ്ങള്‍ വ്‌ളോഗിലൂടെ കാണിക്കാറുണ്ട്. ഇപ്പോഴിതാ കുടുംബസമേതമായി ജപ്പാനില്‍ എത്തിയിരിക്കുകയാണ് ഇവര്‍.
ഞങ്ങളുടെ പുതിയ ട്രാവല്‍ ഡെസ്റ്റിനേഷന്‍ ഏതാണെന്ന് പറയാമോ എന്ന് ചോദിച്ചായിരുന്നു ഹന്‍സിക എത്തിയത്. സിന്ധു കൃഷ്ണയായിരുന്നു സ്ഥലം ഏതാണെന്ന് പരസ്യമാക്കിയത്. ടോക്കിയോയിലാണെന്ന് പറഞ്ഞായിരുന്നു ഇന്‍സ്റ്റ സ്റ്റോറി പങ്കുവെച്ചത്. മക്കളോടൊപ്പമുള്ള ചിത്രങ്ങളും അവര്‍ പങ്കുവെച്ചിരുന്നു. ഇഷാനി കൃഷ്ണയും സന്തോഷനിമിഷങ്ങള്‍ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരുന്നു. ഗര്‍ഭിണിയായതിനാല്‍ ഇത്തവണത്തെ ട്രിപ്പിലും ദിയ കൃഷ്ണ ഇല്ല.
ഹന്‍സു പറയാതെ വെച്ച രഹസ്യം പരസ്യമാക്കി സിന്ധു കൃഷ്ണ! മക്കളോടൊപ്പം ജപ്പാനില്‍ വെക്കേഷന്‍ ആഘോഷം! ഭാഗ്യം ചെയ്ത അമ്മയെന്ന് ആരാധകര്‍
അടുത്ത യാത്ര എങ്ങോട്ടേക്കായിരിക്കുമെന്ന് ചോദിച്ചപ്പോള്‍ ജപ്പാനില്‍ പോവാന്‍ ആഗ്രഹമുണ്ടെന്ന് അഹാന പറഞ്ഞിരുന്നു. ആ ആഗ്രഹമാണ് ഇപ്പോള്‍ യാഥാര്‍ത്ഥ്യമായത്. പതിവുപോലെ അഹാനയായിരുന്നു ഇത്തവണയും കാര്യങ്ങളെല്ലാം പ്ലാന്‍ ചെയ്തത്. പോവുന്ന സ്ഥലത്തെക്കുറിച്ചും, അവിടത്തെ പ്രത്യേകതകളെക്കുറിച്ചുമെല്ലാം മനസിലാക്കിയാണ് യാത്രകള്‍ പ്ലാന്‍ ചെയ്യാറുള്ളതെന്ന് അഹാന നേരത്തെ വ്യക്തമാക്കിയിരുന്നു.
അഹാനയുടെ കൂടെയുള്ള യാത്രകള്‍ പ്രിയപ്പെട്ടതാണെന്ന് സിന്ധു കൃഷ്ണ പറഞ്ഞിരുന്നു. എല്ലാ കാര്യങ്ങളിലും കൃത്യമായ പ്ലാനിംഗ് ഉണ്ടാവും. അതിരാവിലെ എഴുന്നേല്‍ക്കാനും സമയത്തിന് അനുസരിച്ച് ഇറങ്ങാനുമൊക്കെ ശ്രദ്ധിക്കുന്ന ആളാണ്. അതുപോലെ തന്നെ ഈ പ്രായത്തിലും ഇങ്ങനെ യാത്ര ചെയ്യുന്നതിന് പിന്നിലെ പ്രേരണയും അമ്മുവാണ്. മക്കള്‍ക്ക് വേണ്ടി ഒരുകാലത്ത് എല്ലാം മാറ്റി വെച്ചിരുന്നു. ഇന്ന് മക്കള്‍ വലുതായപ്പോള്‍ അമ്മ ആഗ്രഹിക്കുന്നതെല്ലാം യാഥാര്‍ത്ഥ്യമാക്കുന്നു, ഭാഗ്യം ചെയ്ത അമ്മയാണ് സിന്ധു എന്നാണ് ആരാധകര്‍ പറയാറുള്ളത്.





English (US) ·