Authored byഅശ്വിനി പി | Samayam Malayalam | Updated: 1 Apr 2025, 3:11 pm
മലയാളികളും ഏറ്റെടുത്ത തമിഴ് സിനിമയാണ് ജയം രവിയും ജെനീലിയ ഡിസൂസയും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ സന്തോഷ് സുബ്രഹ്‌മണ്യം. അത് തങ്ങളുടെ പ്രണയ കഥ ആസ്പദമാക്കി ഒരുക്കിയതാണ് എന്നാണ് സംവിധായകന്റെ വെളിപ്പെടുത്തല്‍
മോഹൻരാജയുടെ പ്രണയകഥതന്റെ സിനിമകളിലെ നായികമാരില്‍ ആരാണ് ഭാര്യയുടെ സ്വഭാവവുമായി ഏറ്റവും യോജിച്ചു നില്‍ക്കുന്നത് എന്ന ചോദ്യത്തിന് ഉത്തരം നല്‍കുകയായിരുന്നു മോഹന്‍രാജ. ഉനക്കും എനക്കും എന്ന സിനിമയിലെ തൃഷയുടെ കഥാപാത്രമാണ്, സന്തോഷ് സുബ്രഹ്‌മണ്യത്തിലെ ജെനീലിയ അവതരിപ്പിച്ച ഹാസിനി എന്ന കഥാപാത്രമാണ്, വേലൈക്കാരനിലെ നയന്‍താര അവതരിപ്പിച്ച കഥാപാത്രമാണോ എന്ന ചോദ്യത്തിന് ഉത്തരം നല്‍കാന്‍ മോഹന്‍ രാജയ്ക്ക് ഒട്ടും ആലോചിക്കേണ്ടി വന്നില്ല, സന്തോഷ് സുബ്രഹ്‌മണ്യത്തിലെ ഹാസിനി!
Also Read: നെറുകിൽ സിന്ദൂരവുമായി സ്വാതി നിത്യാനന്ദ്, അനുശ്രീയുടെ മുൻ ഭർത്താവിനൊപ്പമുള്ള ഫോട്ടോ; വിവാഹിതരായോ എന്ന ചോദ്യത്തിനുള്ള മറുപടി
വാസ്തവത്തില്‍ എന്റെ ഭാര്യ തന്നെയാണ് ഹാസിനി, എന്റെ ഭാര്യയെ വച്ചാണ് ആ കഥാപാത്രത്തെ എഴുതിയത്. സന്തോഷ് സുബ്രഹ്‌മണ്യത്തിന്റെ കഥ ഞാന്‍ എവുതിയതല്ല, ബൊമ്മരല്ലു ഭാസ്‌കര്‍ എന്റെ ഭാര്യയുടെ ക്യാരക്ടര്‍ കണ്ടാണ് കഥ എഴുതിയത്. ഞങ്ങളുടെ പ്രണയം കണ്ടാണ് ആ കഥ ഡെവലപ് ചെയ്തത്. അതുകൊണ്ട് തന്നെ അതൊരു അഭിമാനമാണ്.
എന്റെ ഭാര്യ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സിനിമോട്ടോഗ്രാഫിയാണ് പഠിച്ചത്. ഗോള്‍ഡ് മെഡലിസ്റ്റാണ്, അവിടെ വച്ചാണ് ഞങ്ങള്‍ കണ്ട് ഇഷ്ടപ്പെട്ട് പ്രണയിച്ച് കല്യാണം കഴിച്ചത്. ഞങ്ങളുടെ സുഹൃത്തും സംവിധായകനുമായ ബൊമ്മരല്ലു ബാസ്‌കര്‍ അത് കഥയായി എഴുതി സിനിമയാക്കി. സന്തോഷ് സുബ്രഹ്‌മണ്യത്തിലെ സന്തോഷിന് എന്റെ റിയല്‍ ക്യാരക്ടറിന്റെ ചെറിയ ഒരംശവും ഉണ്ട്- മോഹന്‍രാജ പറഞ്ഞു.
ഹാസിനിയെ പോലെയാണ് എന്റെ ഭാര്യ, ഞങ്ങളുടെ പ്രണയ കഥയാണ് ആ സിനിമയ്ക്ക് പ്രചോദനമായത് എന്ന് മോഹന്‍രാജ
കരിയറില്‍ ഏറ്റവും അധികം സ്വാധീനി മൂന്ന് സ്ത്രീകളാണ് തന്റെ അമ്മയും ഭാര്യയും മകളും എന്ന് മോഹന്‍രാജ പറയുന്നുണ്ട്. എം കുമരന്‍ സണ്‍ ഓഫ് മഹാലക്ഷ്മി എന്ന സിനിമയുടെ തിരക്കഥ എഴുതിയത് തന്റെ അമ്മയെ മനസ്സില്‍ കരുതിയാണ് എന്ന് മോഹന്‍രാജ നേരത്തെ പറഞ്ഞിട്ടുണ്ട്.

രചയിതാവിനെക്കുറിച്ച്അശ്വിനി പിഅശ്വിനി- സമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ ആയി പ്രവൃത്തിയ്ക്കുന്നു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനും താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. വണ്‍, ഇന്ത്യ ഫില്‍മിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളില്‍ പ്രവൃത്തിച്ചു. നവമാധ്യമ രംഗത്ത് പത്ത് വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക





English (US) ·