16 September 2025, 07:28 AM IST

ഇളയരാജ, എ.ആർ. റഹ്മാൻ | ഫോട്ടോ: വി. രമേഷ്| മാതൃഭൂമി, PTI
ചെന്നൈ: ലോകവേദികളിൽ തമിഴ്‌നാടിന്റെയും തമിഴിന്റെയും അഭിമാനമായി മാറിയ സംഗീതജ്ഞനാണ് ഇളയരാജയെന്ന് പ്രശസ്ത സംഗീത സംവിധായകൻ എ.ആർ. റഹ്‌മാൻ. സംഗീതലോകത്ത് 50 വർഷം പൂർത്തിയാക്കിയ ഇളയരാജയ്ക്ക് ആശംസകളർപ്പിച്ചു പുറത്തിറക്കിയ വീഡിയോ സന്ദേശത്തിലാണ് റഹ്‌മാന്റെ ആദരം.
ഹിമാലയത്തോളം നേട്ടങ്ങൾ സ്വന്തമാക്കിയെങ്കിലും ലാളിത്യത്തെ ജീവിതദർശനമായി കൊണ്ടുനടക്കുന്നു എന്നതാണ് അദ്ദേഹത്തിന്റെ സവിശേഷത. ശാസ്ത്രീയ സംഗീതത്തെയും പാശ്ചാത്യ സംഗീതത്തെയും നാടോടി സംഗീതത്തെയും കൂട്ടിയിണക്കി അദ്ദേഹം അവയെ പൊതുജനത്തിനു പ്രാപ്യമാക്കി.
ഇളയരാജയുടെ പാട്ടുകേട്ടാണ് താൻ വളർന്നതെന്നു പറഞ്ഞ റഹ്‌മാൻ അദ്ദേഹത്തിന്റെ സംഗീതയാത്ര ഭാവിതലമുറയ്ക്കു വഴികാട്ടിയാവുമെന്ന് അഭിപ്രായപ്പെട്ടു.
Content Highlights: A.R. Rahman Lauds Ilaiyaraaja's 50 Years of Musical Legacy: A Maestro's Tribute
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·