ഹൃദയപൂര്‍വത്തിലെ 'ഹൃദയവാതില്‍' എന്ന ഗാനം പുറത്ത്, പങ്കുവെച്ച് മോഹന്‍ലാല്‍

4 months ago 5

03 September 2025, 07:49 PM IST

Hridayapoorvam

Photo: Screengrab from Youtube Video

ഓണറിലീസായ സത്യന്‍ അന്തിക്കാട് ചിത്രം 'ഹൃദയപൂര്‍വ്വ'ത്തിലെ 'ഹൃദയ വാതില്‍ തുറക്കുവതാരോ' എന്ന ഗാനം പുറത്ത്. ജസ്റ്റിന്‍ പ്രഭാകരന്‍ സംഗീതം നല്‍കിയ ഗാനം ആലപിച്ചിരിക്കുന്നത് എസ്പി ചരണ്‍ ആണ്. മനു മഞ്ജിത് ആണ് വരികളെഴുതിയത്. യൂട്യൂബില്‍ പുറത്തിറക്കിയ ഗാനം മോഹന്‍ലാല്‍ തന്റെ ഔദ്യോഗിക സോഷ്യല്‍ മീഡിയാ ഹാന്റിലുകളില്‍ പങ്കുവെച്ചു.

ഇക്കഴിഞ്ഞ വ്യാഴാഴ്ച തീയറ്ററിലെത്തിയ 'ഹൃദയപൂര്‍വം' വിജയകരമായ പ്രദര്‍ശനം തുടരുകയാണ്. ചിത്രത്തിന് ലഭിക്കുന്ന സ്വീകരണത്തില്‍ നന്ദിപറഞ്ഞ് മോഹന്‍ലാല്‍ രംഗത്തുവന്നിരുന്നു. ചിത്രം പ്രേക്ഷകര്‍ ഹൃദയംകൊണ്ട് സ്വീകരിച്ചുവെന്നറിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് മോഹന്‍ലാല്‍ ഓഗസ്റ്റ് 31ന് ഫെയ്സ്ബുക്കില്‍ പങ്കുവെച്ച വീഡിയോയില്‍ പറഞ്ഞു.

കുടുംബ പ്രേക്ഷകര്‍ക്ക് ഓണക്കാലത്ത് ചിരിച്ചാസ്വദിക്കാന്‍ കഴിയുന്ന ചിത്രമെന്നാണ് ലഭിച്ചുകൊണ്ടിരിക്കുന്ന പ്രതികരണങ്ങള്‍ ഏറേയും. തീയേറ്ററുകളിലെല്ലാം ചിത്രം നിറഞ്ഞ സദസ്സുകള്‍ക്കുമുന്നിലാണ് പ്രദര്‍ശനം തുടരുന്നത്. പത്തുവര്‍ഷങ്ങള്‍ക്ക് ശേഷം മോഹന്‍ലാലും സത്യന്‍ അന്തിക്കാടും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും 'ഹൃദയപൂര്‍വ്വ'ത്തിനുണ്ട്.

Content Highlights: SP Charan`s soulful opus `Hridaya Vaathil ` from Mohanlal`s Onam merchandise `Hridayapoorvam` is retired now

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article