ഹൈദരാബാദിലും ഹൗസ്ഫുൾ ഫാൻസ് ഷോകൾ; ചരിത്രം കുറിച്ച് എമ്പുരാൻ

9 months ago 7

26 March 2025, 04:55 PM IST

empuraan hyderabad

എമ്പുരാൻ സിനിമയുടെ ടിക്കറ്റുകൾ

മോഹൻലാൽ നായകനായ എമ്പുരാൻ എന്ന ചിത്രം കേരളത്തിലും ഓൾ ഇന്ത്യ തലത്തിലും ആഗോള തലത്തിലും റെക്കോർഡുകൾ ഭേദിച്ച് മുന്നേറുകയാണ്. അഡ്വാൻസ് ബുക്കിങ്ങിലൂടെ മാത്രം ആദ്യ ദിനം 50 കോടി ആഗോള ഗ്രോസ് മറികടന്ന ചിത്രത്തിന്റെ വീക്കെൻഡ് ഗ്രോസ് 80 കോടിയാണ് പിന്നിട്ടത്. ഇതെല്ലാം പ്രീ സെയിൽസ് വഴി മാത്രമാണ് ചിത്രം നേടിയത്. കേരളത്തിലും കർണാടകയിലും തമിഴ്‌നാട്ടിലും വിദേശ മാർക്കറ്റിലും റെക്കോർഡ് ഓപ്പണിങ് ഉറപ്പിച്ച ചിത്രം ഹൈദരാബാദിലും ഒരു അപൂർവ നേട്ടം സ്വന്തമാക്കിയിരിക്കുകയാണ്. മലയാള സിനിമയുടെ ചരിത്രത്തിൽ ആദ്യമായി ഹൈദരാബാദിലെ ഒരു പ്രധാന സ്‌ക്രീനിൽ രണ്ടു ഫാൻസ്‌ ഷോകൾ വെച്ചു രണ്ടും ഹൗസ്ഫുൾ ആക്കിയിരിക്കുകയാണ് ഹൈദരാബാദിലെ മോഹൻലാൽ ആരാധകർ. ഹൈദരാബാദിലെ നല്ലഗാണ്ഡല എന്ന സ്ഥലത്തുള്ള അപർണ സിനിമാസിൽ ആണ് ഈ നേട്ടം എമ്പുരാൻ സ്വന്തമാക്കിയത്.

ആദ്യം 80 മുതൽ 100 സീറ്റ് മാത്രമുള്ള ഒരു ചെറിയ സ്‌ക്രീനിലാണ് ഫാൻസ്‌ ഷോ പ്ലാൻ ചെയ്തത് എങ്കിലും വമ്പൻ ടിക്കറ്റ് ഡിമാൻഡ് മൂലം അത് 200 സീറ്റ് ഉള്ള സ്ക്രീനിലേക്ക് മാറ്റി. എന്നാൽ വീണ്ടും ടിക്കറ്റുകൾ ആവശ്യപ്പെട്ട് ആളുകൾ എത്തിയതോടെ അത് വീണ്ടും 292 സീറ്റുള്ള സ്ക്രീനിലേക്ക് റീ ഷെഡ്യൂൾ ചെയ്തു. എന്നാൽ ടിക്കറ്റ് ഡിമാൻഡ് അവിടെയും നിന്നില്ല. അതോടെ 185 സീറ്റുള്ള മറ്റൊരു സ്‌ക്രീനിൽ കൂടി അവർ ഫാൻസ്‌ ഷോ വെക്കുകയും അതും ഫുള്ളായി മാറുകയും ചെയ്തിരിക്കുകയാണ്. റസ്റ്റ് ഓഫ് ഇന്ത്യ മാർക്കറ്റിൽ മലയാള സിനിമക്ക് ഒരു ഫാൻസ്‌ ഷോ എന്നത് തന്നെ അപൂർവത ആവുമ്പോൾ ആണ് ഹൈദരാബാദിൽ രണ്ടെണ്ണം വെക്കുകയും രണ്ടും ഹൗസ്ഫുൾ ആവുകയും ചെയ്തത്. അപർണ സിനിമാസ് ഈ വിവരം അവരുടെ സോഷ്യൽ മീഡിയ പേജിലൂടെ പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്.

മുരളി ഗോപി രചിച്ചു പൃഥ്വിരാജ് സംവിധാനം ചെയ്ത എമ്പുരാൻ നാളെ ആഗോള റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തും. മലയാള സിനിമ കണ്ട ഏറ്റവും വലിയ റിലീസായി എത്തുന്ന ചിത്രം മലയാള സിനിമ കണ്ട ഏറ്റവും വലിയ വിജയമാവാനുള്ള കുതിപ്പിൽ കൂടിയാണ്. ശ്രീ ഗോകുലം മൂവീസ്, ആശീർവാദ് സിനിമാസ്, ലൈക്ക പ്രൊഡക്ഷൻസ് എന്നിവയുടെ ബാനറിൽ ഗോകുലം ഗോപാലൻ, ആന്റണി പെരുമ്പാവൂർ, സുഭാസ്കരൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

Content Highlights: empuraan movie location afloat fans amusement hyderabad

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article