വിരമിക്കല്‍ ആസൂത്രണത്തിന് നിവരധി നിക്ഷേപ പദ്ധതികള്‍ രാജ്യത്തുണ്ട്. അവയില്‍ ചിലത് ഉറപ്പുള്ള വരുമാനം വാഗ്ദാനം ചെയ്യുന്നു. ഒറ്റത്തവണയായി വലിയൊരു തുക സമാഹരിക്കാന്‍ കഴിയുന്നവയും മൊത്തം തുകയോടൊപ്പം മാസംതോറും പെന്‍ഷന്‍ ലഭിക്കുന്നവയുമുണ്ട്. നാഷണല്‍ പെന്‍ഷന്‍ സിസ്റ്റത്തില്‍ (എന്‍.പി.എസ്) മാസംതോറും 10,000 രൂപ നിക്ഷേപിച്ചാല്‍ 3.90 കോടി രൂപയിലധികം രൂപ വിരമിക്കുന്ന സമയത്ത് ലഭിക്കും. അതോടൊപ്പം 1.30 ലക്ഷം രൂപയോളം മാസംതോറും പെന്‍ഷനും ലഭിക്കും.
വിവിധ നിക്ഷേപ സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ എന്‍പിഎസില്‍ അവസരമുണ്ട്. സരുക്ഷിതമായ നിക്ഷേപവും വിപണി അധിഷ്ഠിത നിക്ഷേപ സാധ്യതയും എന്‍പിഎസ് മുന്നോട്ടുവെയ്ക്കുന്നു.
60 വയസ്സാകുമ്പോള്‍ മൊത്തമായി സമാഹരിച്ച തുകയുടെ 40 ശതമാനം പെന്‍ഷന്‍ ലഭിക്കാനായി നീക്കിവെയ്ക്കണം. ഈ തുക ആന്വിറ്റി പ്ലാനുകളില്‍ നിക്ഷേപിച്ച് അതില്‍നിന്നാണ് പെന്‍ഷന്‍ ലഭിക്കുക. ബാക്കിയുള്ള 60 ശതമാനം തുക പിന്‍വലിച്ച് ഉചിതംപോലെ ഉപയോഗിക്കാം. 40 ശതമാനമെന്നത് ചുരുങ്ങിയ തുകയാണ്. വേണമെങ്കില്‍ അതിലും കൂടുതല്‍ തുക നിക്ഷേപിക്കുകയുമാകാം. നിലവില്‍ ആന്വിറ്റി പ്ലാനുകളിലെ ആദായം കുറവായതിനാല്‍ അതില്‍ കൂടുതല്‍ നേട്ടം ലഭിക്കുന്ന പദ്ധതികള്‍ നിക്ഷേപത്തിനായി തിരഞ്ഞെടുക്കുകയും ചെയ്യാം. അതുമല്ലെങ്കില്‍ ഒറ്റത്തവണയല്ലാതെ ഘട്ടംഘട്ടമായി എന്‍പിഎസില്‍നിന്ന് പിന്‍വലിക്കാനും അനുവദിക്കും.
18നും 70നും ഇടയില്‍ പ്രായമുള്ള ഇന്ത്യന്‍ പൗരന്മാര്‍ക്ക് എന്‍പിഎസില്‍ അംഗമാകാം. പ്രവാസി ഇന്ത്യക്കാര്‍ക്കും അക്കൗണ്ട് തുടങ്ങാം.
ടിയര്‍-1, ടിയര്‍-2 എന്നിങ്ങനെ രണ്ട് അക്കൗണ്ടുകളാണ് എന്‍പിഎസ് വാഗ്ദാനം ചെയ്യുന്നത്. ടിയര്‍ 1 ആണ് പെന്‍ഷന്‍ അക്കൗണ്ട്. 60-ാംവയസ്സില്‍ മാത്രെ ഇതിലെ നിക്ഷേപം പിന്‍വലിക്കാന്‍ അനുവദിക്കൂ. ടിയര്‍ -2 അക്കൗണ്ടില്‍ ഇത്തരം നിബന്ധനകളില്ല. ടിയര്‍ 1 ല്‍ ചേര്‍ന്നവര്‍ക്കുമാത്രമേ ടിയര്‍ 2 വില്‍ ചേരാന്‍ കഴിയു. ടിയര്‍ 2ലെ നിക്ഷേപം എപ്പോള്‍വേണമെങ്കിലും പിന്‍വലിക്കാം.
പഴയ നികുതി വ്യവസ്ഥ പ്രകാരം സാമ്പത്തിക വര്‍ഷം ടിയര്‍ 1 അക്കൗണ്ടില്‍ അടയ്ക്കുന്ന 1.50 ലക്ഷം രൂപവരെയുള്ള നിക്ഷേപത്തിന് നികുതി ഇളവ് ലഭിക്കും. അതിന് പുറമെ 50,000 രൂപയുടെ അധിക ആനുകൂല്യവും എന്‍പിഎസിനുണ്ട്. കാലാവധിയെത്തുമ്പോള്‍ പിന്‍വലിക്കുന്ന തുക പൂര്‍ണമായും നികുതി വിമുക്തമാണ്.
മാസം 10,000 രൂപ വീതം നിക്ഷേപിച്ചാല്‍
25 വയസ്സുള്ള ഒരാള്‍ 35 വര്‍ഷം മാസം 10,000 രൂപ വീതം നിക്ഷേപം നടത്തിയാല്‍ 3.90 കോടി രൂപ 60വയസാകുമ്പോള്‍ ലഭിക്കും. 1.30 ലക്ഷം രൂപ മാസംതോറും പെന്‍ഷനായും കൈപ്പറ്റാം.

35 വര്‍ഷത്തിനുള്ളില്‍ മൊത്തം നടത്തിയ നിക്ഷേപം 42 ലക്ഷം രൂപയാകും. വാര്‍ഷിക റിട്ടേണ്‍ പ്രകാരം മൊത്തം സമാഹരിക്കാന്‍ കഴിയുക 6.49 കോടി രൂപയാണ്. അതായത് നേട്ടംമാത്രം 6.07 കോടി രൂപ!.
ഒറ്റത്തവണയായി ലഭിക്കുന്ന 3.90 കോടി മികച്ച രീതിയില്‍ നിക്ഷേപിച്ച് നല്ലൊരു വരുമാനം അതോടൊപ്പം നേടുകയോ. അപ്പോഴുള്ള മറ്റ് സാമ്പത്തിക ലക്ഷ്യങ്ങള്‍ക്കായി വിനിയോഗിക്കുകയോ ചെയ്യാം.

എന്‍പിഎസിലെ ഇക്വിറ്റി (നിക്ഷേപ അനുപാതം ഇങ്ങനെ: 75 ശതമാനം നിക്ഷേപവും ഓഹരിയില്‍. 25 ശതമാനം കോര്‍പറേറ്റ് ബോണ്ടില്‍) സ്‌കീമില്‍നിന്ന് 12 ശതമാനം വാര്‍ഷിക ആദായം ലഭിച്ചാലാണ് ഇത്രയും തുക സമാഹരിക്കാന്‍ കഴിയുകയെന്നകാര്യം പ്രത്യേകം ശ്രദ്ധിക്കുക. മൂന്ന്, അഞ്ച്, പത്ത് വര്‍ഷ കാലയളവുകളില്‍ ശരാശരി 15 ശതമാനത്തിന് മുകളില്‍ റിട്ടേണ്‍ ഇക്വിറ്റി സ്‌കീമില്‍ നിലവില്‍ വിവിധ ഫണ്ട് മാനേജര്‍മാര്‍ നല്‍കിയിട്ടുണ്ട്.
സാമ്പത്തിക-നിക്ഷേപ ലോകത്തെ വാര്‍ത്തകളും വിശകലനങ്ങളും ടെലഗ്രാം വഴി അറിയാം. ഗ്രൂപ്പില്‍ അംഗമാകാന്‍ ക്ലിക്ക് ചെയ്യൂ...https://t.me/+_CUx-PDAqMthYWU1
Content Highlights: ₹1.30 Lakh Monthly Pension: A Retirement Investment Strategy
![]()
മാതൃഭൂമി.കോം വാട്സാപ്പിലും








English (US) ·