12 വര്‍ഷങ്ങള്‍ക്ക് ശേഷം ഊട്ടിയിലേക്ക്, അവസാനമായി പോയത് ദിലീപിന്റെ ചിത്രത്തിന് വേണ്ടിയാണ് എന്ന് കീര്‍ത്തി സുരേഷ്

1 month ago 5
മലയാളത്തില്‍ തുടക്കം കുറിച്ച്, തമിഴിലും തെലുങ്കിലും ഹിന്ദിയലുമൊക്കെയായി മാറി മാറി സിനിമകള്‍ ചെയ്യുന്ന തിരക്കിലാണ് ഇപ്പോള്‍ കീര്‍ത്തി സുരേഷ് . ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ഡൊറോത്തി എന്ന സിനിമയ്ക്ക് മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്. കരിയറിലെ ഈ പീക് ടൈം ആസ്വദിക്കുകയാണ് താന്‍ എന്ന് പല സോഷ്യല്‍ മീഡിയ പോസ്റ്റുകളിലൂടെയും കീര്‍ത്തി സുരേഷ് തന്നെ വ്യക്തമാക്കിയിട്ടുള്ളതുമാണ്.

ഇപ്പോഴിതാ പുതിയ ഷൂട്ടിങ് സെറ്റിലേക്ക് പോകുന്ന ഒരു വീഡിയോ ആണ് കീര്‍ത്തി സുരേഷ് പങ്കുവച്ചിരിയ്ക്കുന്നത്. കാറില്‍ ഇരുന്നുകൊണ്ട് എടുത്ത വീഡിയോ ആണ്, 12 വര്‍ഷങ്ങള്‍ക്ക് മുന്‍പ് റിങ് മാസ്റ്റര്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിങിന് പോയതിന് ശേഷം, വീണ്ടും ഊട്ടിയിലേക്ക് മറ്റൊരു സിനിമയുടെ ഷൂട്ടിങിനായി പോകുന്നു എന്നാണ് കീര്‍ത്തി പോസ്റ്റില്‍ പറഞ്ഞിരിയ്ക്കുന്നത്.

Samayam Malayalamനിങ്ങള്‍ക്ക് എന്നെ മനസ്സിലായില്ലെങ്കില്‍ ഞാന്‍ വീട്ടിലിരിക്കണമെന്നാണോ, മാറാന്‍ ഞാന്‍ ഉദ്ദേശിച്ചിട്ടില്ല; നെഗറ്റീവ് പറയുന്നവരോട് വിജയ് ദേവരകൊണ്ട
മലയാളത്തില്‍ കീര്‍ത്തി സുരേഷ് നായികയായി അഭിനയിച്ചിട്ടുള്ളത് വിരലിലെണ്ണാവുന്ന അത്രയും സിനിമകള്‍ മാത്രമാണ്. അതില്‍ കരിയറിന്റെ തുടക്കത്തില്‍ ചെയ്ത സിനിമയാണ് റിങ് മാസ്റ്റര്‍. 2014 ല്‍ റാഫി തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രത്തില്‍ ദിലീപ് ആയിരുന്നു നായകന്‍. കീര്‍ത്തി സുരേഷിനൊപ്പം ഹണി റോസും, ആദ്യകാല നടി രഞ്ജിനിയും അടക്കം നിരവധി താരങ്ങള്‍ അണിനിരന്നിരുന്നു. കൊമേര്‍ഷ്യലി സക്‌സസ് ആയ ചിത്രം കൂടെയാണ് റിങ് മാസ്റ്റര്‍

ഇത്രയും വര്‍ഷങ്ങള്‍ക്ക് ശേഷം ഇപ്പോഴാണ് കീര്‍ത്തി വീണ്ടുമൊരു സിനിമ ചിത്രീകരണത്തിനായി ഊട്ടിയിലേക്ക് പോകുന്നത്. ആ സിനിമ ഓര്‍മകള്‍ മാത്രമല്ല, അന്നത്തെ കോ സ്റ്റാറുമായുള്ള സൗഹൃദവും കീര്‍ത്തി ഇന്നും തുടരുന്നുണ്ട്. കഴിഞ്ഞ ദിവസം ചെന്നൈയില്‍ പുതുതായി ഉദ്ഘാടനം ചെയ്ത ദിലീപിന്റെ ദേ പുട്ട് എന്ന റസ്റ്റോറന്റില്‍ ഭര്‍ത്താവ് ആന്റണി തട്ടിലിനൊപ്പം കീര്‍ത്തി സുരേഷ് എത്തിയിരുന്നു. കാവ്യയും ദിലീപും നിറഞ്ഞ സന്തോഷത്തോടെ കീര്‍ത്തിയെ സ്വീകരിക്കുന്ന വീഡിയോകളും സോഷ്യല്‍ മീഡിയ ഏറ്റെടുത്തതാണ്.


ഇപ്പോള്‍ ഏത് സിനിമയുടെ ഷൂട്ടിങിന് വേണ്ടിയാണ് വീണ്ടും ഊട്ടിയിലേക്ക് പോകുന്നത് എന്ന് കീര്‍ത്തി പോസ്റ്റില്‍ പറഞ്ഞിട്ടില്ല. നിലവില്‍ തമിഴിലും തെലുങ്കിലും ഹിന്ദിയിലും മലയാളത്തിലുമായി ആറോളം സിനിമകളാണ് കീര്‍ത്തി ചെയ്തുകൊണ്ടിരിക്കുന്നത്. അതില്‍ സത്യവാന്‍ സാവിത്രി എന്ന തമിഴ് ചിത്രത്തിന്റെയും റഫ്താര്‍ എന്ന ഹിന്ദി സിനിമയുടെയും ഷൂട്ടിങ് പൂര്‍ത്തിയാക്കിയതാണ്. 2022 ല്‍ പുറത്തിറങ്ങിയ വാശി എന്ന ചിത്രത്തിന് ശേഷം മലയാളത്തില്‍ ഇപ്പോള്‍ കീര്‍ത്തി ചെയ്യുന്നത് തോട്ടം എന്ന ചിത്രമാണ്. സിനിമയുടെ ചിത്രീകരണം നടന്നുകൊണ്ടിരിക്കുകയാണ്.
Read Entire Article