IPL 2026: ഇനി മുംബെെയെ പിടിച്ചാൽ കിട്ടില്ല, മൂന്ന് തവണ അത് സംഭവിച്ചു? ആറാം കപ്പ് ഉറപ്പിക്കാമെന്ന് ആരാധകർ; കാരണം ഇതാണ്

1 month ago 33

Authored by: വിഷ്ണു പ്രസാദ് എസ് |Samayam Malayalam21 Apr 2026, 4:22 p.m. IST

IPL 2026: മുംബെെ ഇന്ത്യൻസ് അഞ്ച് തവണ ചാമ്പ്യന്മാരായ നിരയാണെങ്കിലും ഇത്തവണ പ്രതീക്ഷിച്ച പ്രകടനം കാഴ്ചവെക്കാൻ സാധിച്ചിട്ടില്ല. ആദ്യത്തെ ആറ് മത്സരത്തിൽ നാല് മത്സരത്തിലും മുംബെെക്ക് തോൽവി നേരിട്ടു

ഹൈലൈറ്റ്:

  • മുംബെെ ഗുജറാത്തിനെ തകർത്തു
  • മുംബെെ ഏഴാം സ്ഥാനത്ത്
  • രോഹിത് ശർമ പരിക്കേറ്റ് പുറത്തിരിക്കുന്നു
mumbai indiansമുംബെെ ഇന്ത്യൻസ്(ഫോട്ടോസ്- AP)
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2026 സീസണിലെ മത്സരം പാതി പിന്നിടാൻ പോവുകയാണ്. ആറാം റൗണ്ട് മത്സരങ്ങൾ പുരോഗമിക്കവെ മുംബെെ ഇന്ത്യൻസ് ശക്തമായ തിരിച്ചുവരവ് പ്രതീക്ഷ നൽകിയിരിക്കുകയാണ്. ആദ്യത്തെ ആറ് മത്സരത്തിൽ നിന്ന് രണ്ട് ജയവും നാല് തോൽവിയും നേരിട്ട മുംബെെ ഏഴാം സ്ഥാനത്താണുള്ളത്. എട്ട് മത്സരങ്ങൾ ശേഷിക്കെ മുംബെെ ഇന്ത്യൻസ് കപ്പിലേക്കെത്തുമോയെന്നതാണ് ആരാധകർ ഉറ്റുനോക്കുന്നത്.ആദ്യ മത്സരത്തിൽ കൊൽക്കത്ത നെെറ്റ് റെെഡേഴ്സിനെ തോൽപ്പിച്ചാണ് മുംബെെ ഇന്ത്യൻസ് തുടങ്ങിയത്. തോറ്റ് തുടങ്ങുന്ന മുംബെെ ഇത്തവണ പതിവിലും വ്യത്യസ്തമായ നിലയിൽ തുടങ്ങിയത് ആരാധകർക്ക് പ്രതീക്ഷ നൽകി. എന്നാൽ പിന്നീടുള്ള നാല് മത്സരങ്ങളിലും തുടർ തോൽവി മുംബെെക്ക് നേരിട്ടു. രോഹിത് ശർമയുടെ പരിക്കും സീനിയർ താരങ്ങളുടെ മോശം ഫോമുമെല്ലാം മുംബെെയെ പിന്നോട്ടടിച്ച കാര്യമാണ്.

സൂര്യവംശിയുടെ മിന്നൽ പ്രടനം; റെക്കോഡുകൾ സ്വന്തമാക്കാൻ താരം


എന്നാൽ ആറാം മത്സരത്തിൽ ഗുജറാത്ത് ടെെറ്റൻസിനെ 99 റൺസിന് തോൽപ്പിച്ചതോടെ മുംബെെ ഇന്ത്യൻസ് തിരിച്ചെത്തുമെന്ന പ്രതീക്ഷ വീണ്ടും ആരാധകരിലേക്കെത്തുകയാണ്. മൂന്ന് തവണ മുംബെെ ഇന്ത്യൻസിന്റെ തുടക്കം പാളിയപ്പോഴും കിരീടത്തിലേക്കെത്താൻ അവർക്കായിരുന്നു. അത് ഇത്തവണയും ആവർത്തിക്കുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

2013ലാണ് ഇത്തരമൊരു തകർച്ച തുടക്കം മുംബെെക്ക് ആദ്യമായി നേരിടുന്നത്. ആറ് മത്സരത്തിൽ മൂന്നിലും മുംബെെക്ക് തോൽവി നേരിട്ടു. ഇതിന് ശേഷം പിന്നീടുള്ള 13 മത്സരത്തിൽ നിന്ന് 10 ജയങ്ങൾ നേടാനും കിരീടം നേടാനും മുംബെെ ഇന്ത്യൻസിന് സാധിച്ചു. 2014 സീസണിലും ഇത് മുംബെെ ആവർത്തിച്ചു. ആദ്യത്തെ അഞ്ച് മത്സരത്തിലും മുംബെെക്ക് വലിയ തോൽവിയാണ് നേരിട്ടത്.
Samayam MalayalamIPL 2026: ഞാൻ മാത്രമല്ല അത് ചെയ്തിട്ടുള്ളത്, ബുംറയുമായി യാതൊരു പ്രശ്നവുമില്ല; വിവാദ സംഭവത്തെക്കുറിച്ച് ഹാർദിക് പാണ്ഡ്യ
ഇതോടെ മുംബെെ പ്ലേ ഓഫ് പോലും കാണില്ലെന്നാണ് എല്ലാവരും കരുതിയത്. പക്ഷെ പിന്നീടുള്ള 10 മത്സരത്തിൽ നിന്ന് 7 ജയം നേടിയ മുംബെെ എലിമിനേറ്ററിലാണ് തോറ്റ് പുറത്തായത്. 2015ൽ ഇതിലും മോശം തുടക്കമാണ് മുംബെെക്ക് ലഭിച്ചത്. ആറ് മത്സരത്തിൽ അഞ്ചിലും മുംബെെക്ക് തോൽവി നേരിട്ടു.

എന്നാൽ പിന്നീടുള്ള 10 മത്സരത്തിൽ 9 ജയങ്ങൾ നേടിയ മുംബെെ കിരീടമാണ് നേടിയെടുത്തത്. 2025ലും മുംബെെക്ക് വലിയൊരു തുടക്കമല്ല ലഭിച്ചത്. ആദ്യത്തെ അഞ്ച് മത്സരത്തിൽ നാലിലും മുംബെെ തോറ്റു. എന്നാൽ പിന്നീടുള്ള 11 മത്സരത്തിൽ നിന്ന് എട്ട് ജയം നേടിയ മുംബെെ രണ്ടാം ക്വാളിഫയറിലാണ് പുറത്തായത്. ഈ മികവ് ഇത്തവണയും ആവർത്തിക്കാൻ മുംബെെക്ക് സാധിക്കുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

IPL 2026: മുട്ടിക്കളിച്ച് തിലക് വർമ, ദേഷ്യത്തോടെ ഹാർദിക് പാണ്ഡ്യയുടെ ഇടപെടൽ; പിന്നെ കളി മാറി, ജിടിക്കെതിരേ സംഭവിച്ചത് ഇതാണ്

ഈ സീസണിൽ എട്ട് മത്സരങ്ങൾ ശേഷിക്കെ മുംബെെക്ക് തിരിച്ചുവരവ് പ്രയാസമാവില്ല. മുംബെെയുടെ ബാറ്റിങ് കരുത്തും ബൗളിങ് കരുത്തും ഇനിയുള്ള മത്സരങ്ങളിൽ ഉണർന്ന് കളിക്കേണ്ടതായുണ്ട്. ഓപ്പണിങ്ങിലേക്ക് രോഹിത് ശർമ എത്തുന്നതോടെ മുംബെെയുടെ ബാറ്റിങ് നിര കൂടുതൽ ശക്തമാവും. ഹാർദിക് പാണ്ഡ്യക്ക് ക്യാപ്റ്റനെന്ന നിലയിൽ ഈ സീസൺ വളരെ പ്രധാനപ്പെട്ടതാണ്. കപ്പ് നേടാനായില്ലെങ്കിലും പ്ലേ ഓഫിലെങ്കിലും എത്തിക്കാൻ മുംബെെക്ക് സാധിക്കേണ്ടതായുണ്ട്.
വിഷ്ണു പ്രസാദ് എസ്

രചയിതാവിനെക്കുറിച്ച്വിഷ്ണു പ്രസാദ് എസ് സമയം മലയാളത്തിലെ ഡിജിറ്റൽ കണ്ടന്റ് പ്രൊഡ്യൂസർ ആണ് വിഷ്ണു പ്രസാദ് എസ്. മാസ് കമ്യൂണിക്കേഷനിൽ ബിരുദം നേടിയ വിഷ്ണു മം​ഗളം പത്രത്തിലൂടെയാണ് മാധ്യമ പ്രവർത്തനം ആരംഭിച്ചത്. തേജസ്, തത്സമയം, വൺ‌ ഇന്ത്യ മലയാളം എന്നിവടങ്ങളിലെല്ലാം സ്പോർട്സ് വിഭാ​ഗത്തിൽ പ്രവർത്തിച്ചിട്ടുണ്ട്. 2025 ആ​ഗസ്റ്റ് 1മുതൽ സമയം മലയാളത്തിൽ സ്പോർട്സ് വാർത്തകളാണ് കെെകാര്യം ചെയ്യുന്നത്... കൂടുതൽ വായിക്കുക

Read Entire Article