കോടികളുടെ ഐപിഎൽ കരാർ, മുംബൈയിൽ ആഡംബര അപ്പാർട്ട്മെന്റ്, കാറുകൾ; 15-ാം വയസ്സിൽ വൈഭവിന്റെ ആസ്തി എത്രയാണ്?

4 days ago 4

ഓൺലൈൻ ഡെസ്‌ക്

Published: May 28, 2026 03:07 PM IST Updated: May 28, 2026 03:30 PM IST

1 minute Read

വൈഭവ് സൂര്യവംശി  (PTI Photo/Karma Bhutia)
വൈഭവ് സൂര്യവംശി (PTI Photo/Karma Bhutia)

മുല്ലൻപുർ ∙ വൈഭവ് സൂര്യവംശിയെന്ന പതിനഞ്ചുകാരൻ ക്രിക്കറ്റ് ലോകത്ത് ചർച്ചയാകാൻ തുടങ്ങിയിട്ട് കുറച്ചുകാലമായി. ഐപിഎലിലെ എലിമിനേറ്റർ പോരാട്ടത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ തകർപ്പൻ ബാറ്റിങ്ങുമായി വീണ്ടുമൊരു അവിസ്മരണീയ പ്രകടനം പുറത്തെടുത്തതോടെ സമൂഹമാധ്യമങ്ങളിൽ വീണ്ടും വൈഭവ് തന്നെയാണ് ചർച്ചാവിഷയം. ഇക്കൂട്ടത്തിൽ പതിനഞ്ചുകാരന്റെ ആസ്തി എത്രയാണെന്നും ചർച്ച ഉയർന്നു. 2025 ഐപിഎൽ സീസണു മുന്നോടിയായി 1.1 കോടി രൂപയ്ക്കാണ് വൈഭവിനെ രാജസ്ഥാൻ റോയൽസ് ലേലത്തിൽ സ്വന്തമാക്കിയത്. ഇരു സീണുകളിലെയും താരത്തിന്റെ പ്രകടനം കണക്കുകൂട്ടിയാൽ തീർത്തും ‘ലാഭം’. മിന്നും പ്രകടനങ്ങൾ കൊണ്ടു തന്നെ വൈഭവിന്റെ ‘മൂല്യം’ ഉയർന്നിട്ടുണ്ടെന്നതിൽ സംശയമില്ല. എന്നാൽ വൈഭവിന്റെ ആസ്തി എത്രയാണ്?

Housivity.com പ്രകാരം, മുംബൈയിൽ ഏകദേശം 2.5 കോടി മുതൽ 3 കോടി രൂപ വരെ വിലമതിക്കുന്ന ആഡംബരപൂർണ്ണമായ ഒരു പുതിയ അപ്പാർട്ട്മെന്റ് വൈഭവിന് സ്വന്തമായുണ്ട്. അതിനുപുറമേ, ബിഹാറിലെ സമസ്തിപുർ ജില്ലയിലെ താജ്പുർ നഗരത്തിലുള്ള താരത്തിന്റെ കുടുംബവീടിന് 40 ലക്ഷം മുതൽ 60 ലക്ഷം രൂപ വരെ വിലയുണ്ടെന്നാണ് റിപ്പോർട്ട്. ഐപിഎൽ കരാറിലൂടെ വമ്പൻ തുകയാണ് താരത്തിനു ലഭിക്കുന്നത്. ലീഗിൽ ഇത് വൈഭവിന്റെ രണ്ടാം വർഷമാണ്.

ഐപിഎൽ 2025 മെഗാ ലേലത്തിൽ രാജസ്ഥാൻ റോയൽസ് 1.1 കോടി രൂപയ്ക്കാണ് വൈഭവിനെ സ്വന്തമാക്കിയത്. രണ്ടു സീസണുകളിലായി ഇതുവരെ 2.2 കോടി രൂപ ലഭിച്ചു. അടിസ്ഥാന വിലയ്‌ക്കൊപ്പം, ഐപിഎലിൽ ഓരോ മത്സരത്തിനും 7.5 ലക്ഷം രൂപ വീതം മാച്ച് ഫീസായും വൈഭവിന് ലഭിക്കുന്നുണ്ട്. ഇതുവരെ 22 മത്സരങ്ങൾ കളിച്ച വൈഭവിന് മാച്ച് ഫീ ഇനത്തിൽ മാത്രം ഏകദേശം 1.65 കോടി രൂപ ലഭിച്ചു. ഇതുകൂടാതെ ഒട്ടേറെ അവാർഡുകളും സമ്മാനങ്ങളും താരത്തിനു ലഭിച്ചിട്ടുണ്ട്.

രണ്ട് ആഡംബര കാറുകളും വൈഭവിന് സ്വന്തമായുണ്ട്. അണ്ടർ 19 ലോകകപ്പിലെ മികച്ച പ്രകടനത്തിന് ടാറ്റ മോട്ടോഴ്സ് തങ്ങളുടെ ഇലക്ട്രിക് കാറായ കർവ്വ് ഇവി (ഏകദേശം 17 ലക്ഷം രൂപ വിലയുള്ളത്) വൈഭവിന് സമ്മാനിച്ചിരുന്നു. കൂടാതെ ഗൾഫ് ന്യൂസ് റിപ്പോർട്ട് ചെയ്തതുപ്രകാരം രഞ്ജിത് ബർതാക്കൂർ താരത്തിന് ഒരു മെഴ്സിഡസ് ബെൻസും സമ്മാനിച്ചിരുന്നു. അണ്ടർ-19 ക്രിക്കറ്റ് ലോകകപ്പ് ഫൈനലിലെ മാച്ച് വിന്നിങ് പ്രകടനത്തിനു പിന്നാലെ അന്നത്തെ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിൽ നിന്ന് 50 ലക്ഷം രൂപയുടെ ക്യാഷ് പ്രൈസും വൈഭവിന് ലഭിച്ചിരുന്നു.

ഐപിഎൽ വരുമാനവും ക്യാഷ് പ്രൈസുകളും മറ്റു സ്വത്തുക്കളും കണക്കുകൂട്ടുമ്പോൾ ഏകദേശം ഏഴു കോടി രൂപയാണ് വൈഭവ് സൂര്യവംശിയുടെ ആസ്തി. എന്നാൽ പരസ്യവരുമാനം, സ്പോൺസർഷിപ് എന്നിവ കൂടി പരിഗണിച്ചാൽ ഇതു പത്തു കോടി കവിയുമെന്നാണ് കണക്കുകൂട്ടൽ. പതിനഞ്ചുകാരനായ താരത്തിന് ഇനിയും ദീർഘമായ ഒരു കരിയർ മുന്നിൽനിൽക്കെ ആസ്തിയിൽ വൻ വർധനയാകും ഉണ്ടാകുക.

English Summary:

Vaibhav Suryavanshi's nett worthy is estimated to beryllium astir 7 crore rupees, with imaginable to transcend 10 crore with endorsements. This young 15-year-old cricket prodigy has amassed important assets done IPL contracts, lucifer fees, and awesome performances.

Read Entire Article