13 വര്‍ഷത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിച്ചു, ഞങ്ങള്‍ സൗഹൃദത്തോടെ വേര്‍പിരിയുകയാണ് എന്ന് പവന്‍ കല്യാണ്‍

1 week ago 3
അങ്ങനെ സിനിമാ ലോകത്ത് നിന്ന് മറ്റൊരു വേര്‍പിരിയല്‍ വാര്‍ത്ത കൂടെ പുറത്തുവരുന്നു. തെലുങ്ക് സൂപ്പര്‍സ്റ്റാറും, രാഷ്ട്രീയ നേതാവുമായ പവന്‍ കല്യാണും ഭാര്യ അന്ന കൊനിഡാലയും വേര്‍പിരിഞ്ഞു. പതിമൂന്ന് വര്‍ഷത്തെ ദാമ്പത്യ ജീവിതം അവസാനിക്കുന്നു എന്ന കാര്യം സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെ ഇരുവരും അറിയിക്കുകയായിരുന്നു. വേര്‍പിരിഞ്ഞാലും ഞങ്ങളുടെ സൗഹൃദവും, അച്ഛനമ്മമാര്‍ എന്ന നിലയില്‍ മക്കളോടുള്ള ഉത്തരവാദിത്വവും തുടരും എന്നാണ് പോസ്റ്റില്‍ വ്യക്തമാക്കുന്നത്.

പവന്‍ കല്യാണും അന്ന കൊനിഡാലയും ഒരുമിച്ച് പുറത്തുവിട്ട പോസ്റ്റ്

ഞങ്ങളുടെ അഭ്യുദയകാംക്ഷികള്‍ക്കും, പ്രിയപ്പെട്ടവര്‍ക്കും, ജീവിതത്തിന്റെ ഒരു പ്രധാന ഭാഗം ഒരുമിച്ച് പങ്കിട്ട ശേഷം, പരസ്പര ധാരണയോടും ആദരവോടും കൂടി വേര്‍പിരിയാന്‍ ഞങ്ങള്‍ തീരുമാനിച്ചിരിക്കുന്നു.

Samayam Malayalamആ രണ്ട് സിനിമകളുടെയും റിലീസിന് കാത്തു നില്‍ക്കാതെയാണ് ഷാജി പോയത്, മാസ് ചിത്രങ്ങളുടെ ഛായാഗ്രഹകന്‍
ഞങ്ങളുടെ ദാമ്പത്യബന്ധം അവസാനിച്ചെങ്കിലും, ഞങ്ങള്‍ നല്ല സുഹൃത്തുക്കളായും, ഞങ്ങളുടെ മക്കളുടെ കരുതലുള്ള മാതാപിതാക്കളായും തുടരും. അവരുടെ സന്തോഷവും ക്ഷേമവും എപ്പോഴും ഞങ്ങളുടെ ആദ്യത്തെ പ്രയോരിറ്റി തന്നെയാണ്.

ജീവിതത്തിലെ ഈ മാറ്റത്തിന്റെ ഘട്ടത്തില്‍, നിങ്ങളുടെ പിന്തുണയും, കരുണയും, ഞങ്ങളുടെ സ്വകാര്യതയോടുള്ള ആദരവും അഭ്യര്‍ത്ഥിക്കുന്നു. ഈ യാത്രയിലുടനീളം ഞങ്ങളോടൊപ്പം നിന്ന എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു- എന്നാണ് പോസ്റ്റ്

13 വര്‍ഷത്തെ ദാമ്പത്യ ജീവിതം

2011 ല്‍ ടീനമാര്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് സെറ്റില്‍ വച്ചാണ് റഷ്യന്‍ മോഡലായ അന്ന ലെഷ്‌നവെ എന്ന അന്ന കൊനിഡാലയെ പവന്‍ കല്യാണ് കണ്ടുമുട്ടുന്നത്. അന്ന് നടന്‍ തന്റെ രണ്ടാമത്തെ ഭാര്യയായ രേണു ദേശായിയുമായുള്ള വിവാഹ ബന്ധം വേര്‍പിരിയുന്ന ഘട്ടത്തിലൂടെ കടന്ന് പോവുകയായിരുന്നു. വിവാഹ മോചനത്തിന് മുന്‍പേ തന്നെ അന്നയുമായി ഇഷ്ടത്തിലായി. 2013 ല്‍ അന്നയുടെയും പവന്‍ കല്യാണിന്റെയും വിവാഹം നടന്നപ്പോള്‍ അത് പ്രധാന ചര്‍ച്ചയാവാന്‍ കാരണവും ഇത് തന്നെയായിരുന്നു. റഷ്യക്കാരിയായ ഭാര്യ എന്നതിനപ്പുറം, രണ്ടാം ഭാര്യയെ ഒഴിവാക്കാന്‍ കാരണം ഈ പ്രണയമാണെന്നും വാര്‍ത്തകള്‍ പ്ചരിച്ചു.

അന്ന നേരത്തെ വിവാഹിതയായിരുന്നു, ആ ബന്ധത്തില്‍ ഒരു മകളുണ്ട്. പവന്‍ കല്യാണുമായുള്ള ബന്ധത്തില്‍ ഒരു മകനാണ് ഇരുവര്‍ക്കും. രേണു ദേശായിയുമായുള്ള ബന്ധത്തിലും പവന്‍ കല്യാണിന് രണ്ട് മക്കളുണ്ട്. നന്ദിനിയാണ് പവന്‍ കല്യാണിന്റെ ആദ്യ ഭാര്യ. 1997 ല്‍ ആയിരുന്നു പവന്‍ കല്യാണിന്റെയും നന്ദിനിയുടെയും വിവാഹം. 2008 ല്‍ ആ ബന്ധം വേര്‍പിരിഞ്ഞപ്പോഴാണ് രേണു ദേശായി നടന്റെ ജീവിതത്തിലേക്ക് വന്നത്. പക്ഷേ രാഷ്ട്രീയമായ വളര്‍ച്ചയ്ക്കും സിനിമ ജീവിതത്തിനും ഏറ്റവും അധികം പിന്തുണ നല്‍രിയതും കൂടെ നിന്നതും അന്ന ലെഷ്‌നവെ തന്നെയായിരുന്നു
Read Entire Article