Published: October 26, 2026 05:58 PM IST
1 minute Read
ലിൻകോൺ∙ ന്യൂസീലൻഡ് എ ടീമിനെതിരായ അനൗദ്യോഗിക ടെസ്റ്റ് പോരാട്ടത്തിൽ ഇന്ത്യ എ ടീമിന്റെ മലയാളി താരം ദേവ്ദത്ത് പടിക്കലിന് ഡബിൾ സെഞ്ചറി നഷ്ടം. 199 റൺസെടുത്താണ് ഇന്ത്യൻ ടീമിനെ ബാറ്റിങ് തകർച്ചയിൽനിന്നു രക്ഷപെടുത്തിയ ദേവ്ദത്ത് പുറത്തായത്. മൂന്നാം ദിവസം കളി അവസാനിപ്പിക്കുമ്പോൾ 119 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 488 റൺസെന്ന നിലയിലാണ് ഇന്ത്യയുള്ളത്. ഫസ്റ്റ് ക്ലാസ് സ്റ്റാറ്റസുള്ള മത്സരത്തിൽ രണ്ടു വിക്കറ്റുകൾ കൂടി കയ്യിലിരിക്കെ ഇന്ത്യയ്ക്ക് നിലവിൽ 284 റൺസിന്റെ ലീഡുണ്ട്.
What you should work next
ഇന്ത്യൻ ഓപ്പണര്‍മാരായ യശസ്വി ജയ്സ്വാളും (അഞ്ച് റൺസ്), കെ.എൽ. രാഹുലും രണ്ടാം ഇന്നിങ്സിൽ പിടിച്ചുനിൽക്കാൻ സാധിക്കാതെ അതിവേഗം മടങ്ങിയപ്പോൾ സെഞ്ചറി നേടിയ ദേവ്ദത്ത് പടിക്കലാണ് ഇന്ത്യയെ രക്ഷിച്ചെടുത്തത്. 248 പന്തുകൾ നേരിട്ട താരം മൂന്ന് സിക്സുകളും 24 ഫോറുകളും ബൗണ്ടറി കടത്തി 199 റൺസാണു സ്കോർ ചെയ്തത്. ഡബിൾ സെഞ്ചറിക്കരികെ നിൽക്കെ സാക്ക് ഗിബ്സൻ എറിഞ്ഞ 89–ാം ഓവറിലെ അഞ്ചാം പന്തിൽ വിക്കറ്റ് കീപ്പർ മിച്ച് ഹേ ക്യാച്ചെടുത്താണു പടിക്കല്‍ പുറത്താകുന്നത്.
ന്യൂസീലൻഡ് താരങ്ങൾ അപ്പീൽ ചെയ്തതിനു പിന്നാലെ അംപയർ ഔട്ട് അനുവദിക്കുകയായിരുന്നു. അംപയറുടെ തീരുമാനത്തിൽ അസ്വസ്ഥനായ ദേവ്ദത്ത് നിരാശയോടെ ഗ്രൗണ്ട് വിടുകയായിരുന്നു. പുറത്തായതു വിശ്വസിക്കാൻ സാധിക്കാതെ ഞെട്ടിയ ദേവ്ദത്ത് പന്തും ബാറ്റും തമ്മിൽ വലിയ അകലമുണ്ടായിരുന്നെന്ന് അംപയറെ ബോധിപ്പിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ദേവ്ദത്തിന്റെ വിവാദ വിക്കറ്റിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിലും വൈറലാണ്. അനൗദ്യോഗിക ടെസ്റ്റായതിനാൽ ഈ മത്സരത്തിൽ ഡിആർഎസ് സംവിധാനമില്ല.
What you should work next
91 റൺസടിച്ച സായ് സുദർശനുമായി ചേർന്ന് 215 റണ്‍സിന്റെ കൂട്ടുകെട്ടാണ് ദേവ്ദത്ത് പടുത്തുയർത്തിയത്. സായ് പുറത്തായ ശേഷം അർധ സെഞ്ചറി നേടിയ യാഷ് റാത്തോടിനൊപ്പം ചേർന്ന് 142 റൺസും കൂട്ടിച്ചേർത്തു. മൂന്നാം ദിവസം കളി അവസാനിപ്പിക്കുമ്പോൾ അർധ സെഞ്ചറി നേടിയ വാഷിങ്ടൻ സുന്ദറും (75 പന്തിൽ 51) ആകാശ് ദീപുമാണ് ക്രീസിലുള്ളത്. ആദ്യ ഇന്നിങ്സിൽ ഇന്ത്യ എ 113 റൺസിന് ഓൾഔട്ടായപ്പോൾ മറുപടിയിൽ ന്യൂസീലൻഡ് 317 റൺസെടുത്തിരുന്നു.
🚨 Unfortunate dismissal, Devdutt Padikkal scored 199 👀🔥 ⨀ He is precise overmuch effectual successful T20I with his batting skills and played truthful overmuch bully sound successful First Class cricket also. ⨀ His mean successful Test is 65 and already person 2 100 😊 It's precocious clip helium should beryllium offered, T20I, ODI headdress for Indian squad besides 😌 https://t.co/A1rbIX9U8W
— Cricket Virus (@Cricketvirus18) October 26, 2026English Summary:






English (US) ·