
Lady Superstar (Image: Instagram)
200 കോടി രൂപയുടെ സാമ്രാജ്യത്തിന്റെ ഉടമയായ സെലിബ്രിറ്റിയെ അറിയില്ലേ? ചെന്നൈയിലെ പോയസ് ഗാര്‍ഡനില്‍ രജനികാന്തിന്റെയും പെപ്‌സി സിഇഒ ഇന്ദ്ര നൂയിയുടെയും അയല്‍ക്കാരി. ലേഡി സൂപ്പര്‍ സ്റ്റാര്‍ !
2021ലാണ് പോയസ് ഗാര്‍ഡനിലെ നാല് കിടപ്പുമുറികളുള്ള അപ്പാര്‍ട്ടുമെന്റിലേയ്ക്ക് ഇവര്‍ താമസം മാറ്റിയത്. ന്യൂസ് 18ന്റെ റിപ്പോര്‍ട്ട് പ്രകാരം 16,500 ചതുരശ്ര അടിയാണ് വീടിന്റെ വിസ്തീര്‍ണം. ബാത്ത്‌റൂമിന് മാത്രം 1,500 ചതുരശ്ര അടിയുണ്ട്. സ്പാ പോലുള്ള സൗകര്യങ്ങളും. ഹോം തിയേറ്റര്‍, സ്വകാര്യ ജിം, നീന്തല്‍ക്കുളം, തറ മുതല്‍ സീലിങ് വരെയുള്ള ഗ്ലാസ് പാനലുകള്‍ എന്നിവയൊക്കെ ചേര്‍ത്ത ആഢംബര ഭവനം.
ചെന്നൈ, ഹൈദരാബാദ്, ദുബായ് എന്നിവിടങ്ങളിലായി നടിക്ക് വസ്തുവകകള്‍ ഉണ്ട്. മാജിക്ബ്രിക്‌സിന്റെ വിലയിരുത്തല്‍ പ്രകാരം ലേഡി സൂപ്പര്‍സ്റ്റാറിന്റെ റിയല്‍ എസ്റ്റേറ്റ് ആസ്തി 100 കോടി രൂപയ്ക്ക് മുകളിലാണ്. ദക്ഷിണേന്ത്യയില്‍ ഏറ്റവും കൂടുതല്‍ വസ്തു നിക്ഷേപമുള്ളവരില്‍ ഒരാള്‍.
മാതാപിതാക്കള്‍ക്ക് ആഢംബര ഫ്‌ളാറ്റാണ് സമ്മാനമായി നല്‍കിയത്. ആഢംബര കാറുകളും സ്വകാര്യ ജെറ്റുമുണ്ട്. ബിഎംഡബ്ല്യു 5 സീരീസ്, ബിഎംഡബ്ല്യു 7 സീരീസ്, മെഴ്‌സിഡസ് ജിഎല്‍എസ് 350ഡി, ഫോഡ് എന്‍ഡവര്‍, ടയോട്ട ഇന്നോവ ക്രിസ്റ്റ എന്നിവയുമുണ്ട്. സ്വകാര്യ ജെറ്റ് ആകട്ടെ 50 കോടി രൂപ വിലമതിക്കുന്നതാണ്. പ്രിയങ്ക ചോപ്ര, ശില്‍പ ഷെട്ടി, അല്ലു അര്‍ജുന്‍ തുടങ്ങിവരുടെ എക്‌സ്‌ക്ലൂസീവ് ക്ലബില്‍ ജെറ്റ് അവര്‍ക്ക് ഇടംനേടിക്കൊടുത്തു.
.jpg?$p=3787c00&w=852&q=0.8)
അതിനിടെയില്‍ ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുക്കാനും അവര്‍ മറന്നില്ല. 2021ല്‍ ഡെര്‍മറ്റോളജിസ്റ്റ് ഡോ. രേണിത രാജനുമായി ചേര്‍ന്ന് 'ദി ലിപ് ബാം കമ്പനി' സ്ഥാപിച്ചു. 100 ലധികം സൗന്ദര്യ വര്‍ധക ഉത്പന്നങ്ങളാണ് കമ്പനി പുറത്തിറക്കുന്നത്. യുഎഇയിലെ എണ്ണ വ്യവസായത്തിലെ നിക്ഷേപം 100 കോടിയോളം വരുമെന്നാണ് കണക്കാക്കിയിട്ടുള്ളത്. പ്രശസ്തമായ ചെന്നൈ സ്‌നാക്-ആന്‍ഡ്-ടീ ശൃംഖലയിലും അവര്‍ക്ക് പങ്കാളിത്തമുണ്ട്.
ഭര്‍ത്താവ് വിഘ്‌നേശുമായി ചേര്‍ന്നാണ് റൗഡി പിക്‌ചേഴ്‌സ് തുടങ്ങിയത്. 2021ലെ അവര്‍ റിലീസ് ചെയ്ത 'കൂങ്കുഴല്‍' മികച്ച ഫീച്ചര്‍ ഫിലിമിനുള്ള ദേശീയ പുരസ്‌കാരം നേടി. 'നെട്രിക്കണ്‍', കാതുവാക്കുല രണ്ടു കാതല്‍' എന്നീ ജനപ്രിയ ചിത്രങ്ങളും അവരുടെതാണ്. 50 കോടി രൂപയാണ് കമ്പനിയുടെ മൂല്യം.
Content Highlights: Nayanthara's ₹200 Crore Empire: A Glimpse into the Lady Superstar's Lavish Lifestyle and business
![]()
മാതൃഭൂമി.കോം വാട്സാപ്പിലും








English (US) ·