19 September 2025, 12:04 PM IST
.jpg?%24p=8601346&f=16x10&w=852&q=0.8)
Created with AI
മുംബൈ: കൈകാര്യം ചെയ്യുന്ന ആസ്തി 2,900 കോടിയുമായി ബറോഡ ബിഎന്‍പി പാരിബാസ് മള്‍ട്ടി ക്യാപ് ഫണ്ട് 22 വര്‍ഷം പിന്നിടുന്നു. വന്‍കിട, ഇടത്തരം, ചെറുകിട ഓഹരികളില്‍ നിക്ഷേപിച്ച് സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ചവെയ്ക്കാന്‍ ഇതിനകം ഫണ്ടിന് കഴിഞ്ഞിട്ടുണ്ട്.
തുടക്കം മുതല്‍ ഇതുവരെയുള്ള ഫണ്ടിന്റെ വാര്‍ഷിക റിട്ടേണ്‍ 15.24 ശതമാനമാണ്. തുടക്കത്തില്‍ ഒരു ലക്ഷം രൂപ നിക്ഷേപിച്ചിരുന്നുവെങ്കില്‍ നിലവില്‍ അതിന്റെ മൂല്യം 22.6 ലക്ഷമായിട്ടുണ്ടാകും. പ്രതിമാസം 10,000 രൂപയുടെ എസ്‌ഐപിയായിരുന്നുവെങ്കില്‍ 1.52 കോടി രൂപയായി വളരുമായിരുന്നു.
ഫണ്ടിന്റെ പ്രകടന മികവിന് 0.9 ല്‍ താഴെയുള്ള ബീറ്റ അടിവരയിടുന്നു. അടിസ്ഥാന സൂചികയെ അപേക്ഷിച്ച് കുറഞ്ഞ ചാഞ്ചാട്ടവും വിപണി ഇടിയുമ്പോള്‍ താരതമ്യേന മികച്ച സംസരക്ഷണവും ഫണ്ടിന് നല്‍കാന്‍ കഴിയുന്നുവെന്നതിന്റെ സൂചനയായി ഇതിനെ വിലയിരുത്തുന്നു.
ബറോഡ ബിഎന്‍പി പാരിബ അസറ്റ് മാനേജ്‌മെന്റ് (ഇന്ത്യ)യുടെ ഇക്വിറ്റി വിഭാഗം ചീഫ് ഇന്‍വെസ്റ്റ്‌മെന്റ് ഓഫീസറായ സഞ്ജയ് ചൗളയാണ് ഫണ്ട് മാനേജര്‍.
Content Highlights: Baroda BNP Paribas Multi Cap Fund Crosses 2900 Crore AUM Milestone
![]()
മാതൃഭൂമി.കോം വാട്സാപ്പിലും








English (US) ·