നസ്‌റിയ നസീം ഇവിടെയുണ്ട്, ചില സമയത്ത് നമുക്ക് നല്ല അഭിനേതാക്കള്‍ക്കൊപ്പം അഭിനയിക്കണം എന്ന് തോന്നില്ലേ, മൂന്ന് തവണ ഞങ്ങള്‍ നസ്‌റിയയെ അപ്രോച്ച് ചെയ്തിരുന്നു, പക്ഷേ നസ്‌റിയ നിരസിച്ചു. നാലാമത്തെ ശ്രമത്തിലാണ് ഇപ്പോള്‍ സമ്മതിച്ചിരിക്കുന്നത്. പക്ഷേ സാരമില്ല, കഴിഞ്ഞ പത്ത് പന്ത്രണ്ട് വര്‍ഷത്തോളമായി പല സംവിധായകരോടും നടന്മാരോടും ഇത് തന്നെയാണ് നസ്‌റിയ പറയുന്നത്, അവരെയൊക്കെ റിജക്ട് ചെയ്യുകയായിരുന്നു എന്നാണ് സ്റ്റേജില്‍ നിന്നുകൊണ്ട് ഒരു ചിരിയോടു കൂടെ സൂര്യ പറയുന്നത്.
നിസ്സാരക്കാരനല്ല റിമി ടോമിയുടെ വരൻ, ഇന്ത്യയിലെ ആദ്യത്തെ നാച്വറല്‍ ഫിസിക് മോഡല്‍ ചാമ്പ്യനാണ് ലിബിൻ മാത്യു
അവസാനം ഞങ്ങളുടെ സിനിമ സ്വീകരിച്ചതിന് നന്ദിയുണ്ട്. ശരിക്കും നിങ്ങള്‍ എന്ന അഭിനേത്രിയെ ഞാന്‍ ശരിക്കും അഡ്മയര്‍ ചെയ്യന്നു. നിങ്ങളുടെ ആത്മവിശ്വാസത്തെയും, നിങ്ങള്‍ക്കുള്ള വ്യക്തതയെയും സിനിമയ്ക്ക് വേണ്ടി നിങ്ങള്‍ പ്രിപ്പെയര്‍ ചെയ്യുന്ന രീതിയെയും എല്ലാം ഞാന്‍ ഇഷ്ടപ്പെടുന്നു. ഒരു സീനിന് വേണ്ടി പ്രത്യേകം സമയം മാറ്റിവച്ച് നസ്‌റിയ പ്രിപ്പെയര്‍ ചെയ്യുന്നത് നിങ്ങള്‍ക്ക് കാണാന്‍ സാധിക്കില്ല, അവര്‍ ഒരു നാച്വറല്‍ സ്റ്റാറാണ്. സീന്‍ എന്ന ചിത്രത്തിലെ മായ എന്ന കഥാപാത്രത്തെ ഗംഭീരമായി തന്നെ നസ്‌റിയ ചെയ്തിട്ടുണ്ട്, സിനിമയില്‍ നിങ്ങള്‍ക്കത് കാണാന്‍ സാധിക്കും-സൂര്യ പറഞ്ഞു.




English (US) ·