30 കഴിഞ്ഞില്ലേ, നിങ്ങളൊരു അമ്മയല്ലേ; ടോക്‌സിക്കിലെ അമിതമായ ഇന്റിമേറ്റ് രംഗങ്ങളുടെ പേരില്‍ കിയാരയ്‌ക്കെതിരെ വിമര്‍ശനം

1 week ago 2
യാഷിനെ നായകനാക്കി ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന ടോക്‌സിക് എന്ന ചിത്രത്തിന്റെ ഓരോ അപ്‌ഡേഷനുകള്‍ വരുമ്പോഴും സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയിലുള്ള ചര്‍ച്ചകളും വിവാദങ്ങളുമാണ് നടക്കുന്നത്. നേരത്തെ പുറത്തിറങ്ങിയ ടീസറില്‍ വളരെ ബോള്‍ഡ് ആയ ഇന്റിമേറ്റ് രംഗങ്ങള്‍ ഉള്‍പ്പെടുത്തിയിരുന്നു. നായികമാരെ ഒബ്ജക്ടിഫൈ ചെയ്യുന്നതിനെതിരെ സംസാരിച്ച ഗീതു മോഹന്‍ദാസ് സ്വന്തം ചിത്രത്തില്‍ അത് പാലിക്കുന്നില്ലല്ലോ എന്നതിന്റെ പേരിലായിരുന്നു അപ്പോള്‍ വിമര്‍ശനങ്ങള്‍.

എന്നാല്‍ ഇപ്പോള്‍ പുതിയ പാട്ടാണ് വിഷയം. യാഷും കിയാര അദ്വാനിയും നിറഞ്ഞു നില്‍ക്കുന്ന ഗാനരംഗത്ത് അമിതമായ റൊമാന്റിക് ഇന്റിമേറ്റ് രംഗങ്ങള്‍ കാണാം. ഒരു ഭാര്യയും, കുഞ്ഞിന്റെ അമ്മയുമായ കിയാര എങ്ങനെയാണ് ഇത്തരത്തില്‍ ഇഴുകി ചേര്‍ന്ന് അഭിനയിക്കുന്നത്. ഇത്രയും വിശാല മനസ്സുള്ള ഭര്‍ത്താവ് സിദ്ധാര്‍ത്ഥ് മല്‍ഹോത്രയെ സമ്മതിച്ചിരിയ്ക്കുന്നു എന്നൊക്കെ പറഞ്ഞുകൊണ്ടാണ് കമന്റുകള്‍.

Samayam Malayalamഷാജി കൈലാസിന്റെ ഭാര്യയായി ജീവിക്കാനാണ് എനിക്കെന്നും ഇഷ്ടം എന്ന് ആനി; എന്നെ നിര്‍ബന്ധിക്കരുത്!
ഇതിന് പിന്നാലെ കിയാരയ്‌ക്കൊപ്പമുള്ള ഒരു ഫോട്ടോ സിദ്ധാര്‍ത്ഥ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരുന്നു. അതിന് താഴെയും ഒരുപാട് കമന്റുകളാണ് ഈ വിഷയത്തെ സംബന്ധിച്ച് വരുന്നത്. അതേ സമയം സിദ്ധാര്‍ത്ഥും ഒരു അച്ഛനായിരിക്കെ, പരം സുന്ദരി എന്ന ചിത്രത്തില്‍ ജാന്‍വി കപൂറിനൊപ്പം ഇത്തരം ബോള്‍ഡ് രംഗങ്ങള്‍ അഭിനയിച്ചിട്ടില്ലേ എന്ന് നിരീക്ഷിക്കുന്നവരെയും കമന്റില്‍ കാണാം

ഇതിനൊപ്പം, ഈ പാട്ട് റിലീസ് ആയ അതേ ദിവസം പുറത്തിറങ്ങിയ ഒരു അഭിമുഖത്തില്‍ കാജള്‍ അഗര്‍വാള്‍ സംസാരിച്ച കാര്യങ്ങളും വൈറലാവുന്നുണ്ട്. തനിക്ക് കംഫര്‍ട്ട് അല്ലാത്ത വേഷങ്ങളോ, രംഗങ്ങളോ അഭിനയിക്കില്ല. അമ്മ എന്ന നിലയില്‍ ഇപ്പോള്‍ റോളുകള്‍ തിരഞ്ഞെടുക്കുമ്പോള്‍ കൂടുതല്‍ ശ്രദ്ധിക്കും എന്നാണ് കാജള്‍ അഗര്‍വാള്‍ പറഞ്ഞിരുന്നത്. ഇത് ക്വാട്ട് ചെയ്തുകൊണ്ട് കിയാര അദ്വാനിയെ വിമര്‍ശിക്കുന്നവരുമുണ്ട്.


പക്ഷേ എന്തുകൊണ്ട് കിയാരയെ മാത്രം വിമര്‍ശിക്കുന്നു എന്നാണ് നടിയെ പിന്തുണയ്ക്കുന്നവരുടെ മറു ചോദ്യം. യാഷും വിവാഹിതനും അച്ഛനും ഒക്കെയാണ്. കിയാരയോളം തന്നെ യാഷിനും ഈ രംഗങ്ങളില്‍ ഉത്തരവാദിത്വമുണ്ട്. ഒരു അച്ഛന്‍ എന്ന നിലയില്‍ ഇത്രയും ഇന്റിമേറ്റ് രംഗങ്ങള്‍ അഭിനയിക്കുന്നതില്‍ യാഷിനും നിയന്ത്രണം വയ്ക്കാവുന്നതാണ്. എന്തുകൊണ്ടാണ് നായികമാര്‍ക്ക് നേരെ മാത്രം വിമര്‍ശനം ഉയരുന്നത് എന്ന തരത്തിലുള്ള ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്.
Read Entire Article