54 വയസ്സ്, 17 വര്‍ഷത്തോളമായി തനിച്ചാണ്; ഒറ്റയ്ക്കുള്ള ജീവിതത്തെ കുറിച്ചും, എന്തുകൊണ്ട് ഇങ്ങനെയായി എന്നും ഐശ്വര്യ

1 month ago 12

Authored by: അശ്വിനി പി|Samayam Malayalam11 Apr 2026, 1:17 p.m. IST

കല്യാണ ബന്ധമായിക്കോട്ടെ പ്രണയമായിക്കോട്ടെ എനിക്കെവിടെയും സന്തോഷം കിട്ടിയിട്ടില്ല. ആത്മാര്‍ത്ഥതയോടെ സ്‌നേഹിച്ചിട്ടും എനിക്കത് തിരിച്ചു കിട്ടിയില്ല, അതുകൊണ്ട് തന്നെ ഇനിയൊരു ബന്ധം ജീവിതത്തില്‍ വേണ്ട എന്ന തീരുമാനത്തിലാണ് ഐശ്വര്യ.

aishwarya bhaskaranഐശ്വര്യ ഭാസ്കരൻ
നരസിംഹം പ്രജ പോലുള്ള സിനിമകളിലൂടെ മലയാളി പ്രേക്ഷകര്‍ ഇഷ്ടപ്പെട്ട നടിയാണ് ഐശ്വര്യ. പാരിജാതം എന്ന സീരിയലിലെ ആന്റിയമ്മ എന്ന വേഷത്തിലൂടെയും ഐശ്വര്യ മലയാളി പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴും സിനിമയും സീരിയലുകളുമായി തിരക്കിലാണ് നടി. അതിനിടയില്‍ ജീവിക്കാന്‍ വേണ്ടി സോപ്പ് കച്ചവടം നടത്തിയതിനെ കുറിച്ചൊക്കെ ഐശ്വര്യ തുറന്ന് പറഞ്ഞത് വൈറലാവുകയും ചെയ്തിരുന്നു.

ഇപ്പോഴിതാ തന്റെ ഒറ്റയ്ക്കുള്ള ജീവിതത്തെ കുറിച്ച് ഐശ്വര്യ മനസ്സ് തുറക്കുന്നു. ഇപ്പോള്‍ 54 വയസ്സായി, ഞാനും എന്റെ പൂച്ചകളുമായി ഹാപ്പിയായി ജീവിക്കുകയാണ്. ഇനിയൊരാള്‍ ജീവിതത്തിലേക്ക് വരുന്നതിനെ കുറിച്ച് എനിക്ക് ചിന്തിക്കാനേ സാധിക്കുന്നില്ല.

Also Read: മാന്യമല്ലാത്തത് ഒന്നും പ്രതീക്ഷിക്കരുത്; തന്റെ ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുന്നവരോട് അന്ന രാജന്‍

മുന്‍ ഭര്‍ത്താവുമായി നല്ല സൗഹൃദ ബന്ധത്തില്‍ തന്നെയാണ്, മകളുടെ വിവാഹം അദ്ദേഹം നടത്തി, സന്തോഷത്തോടെ പോയി ഒരു അമ്മയായി അവിടെ നിന്നു. ഇപ്പോള്‍ ഞാന്‍ തീര്‍ത്തും ഒറ്റയ്ക്കാണ്. പതിനേഴ് വര്‍ഷത്തോളമായി അത് തുടരുന്നു. തുടക്കത്തിലൊക്കെ ഒറ്റപ്പെടല്‍ വല്ലാത്ത സങ്കടമായിരുന്നു, പിന്നീടത് വേദനയായി, പിന്നെപ്പിന്നെ അത് പഴകി, ഇപ്പോള്‍ അതാണ് എന്റെ ഏറ്റവും വലിയ സന്തോഷം.

ഒറ്റക്കാണ് എന്നോര്‍ത്ത് ഏതെങ്കിലും ഒരു ബന്ധത്തിലേക്ക് പോകാന്‍ ശ്രമിച്ചാല്‍ തീര്‍ച്ചയായും അതൊരു ടോക്‌സിക് ബന്ധമായിപ്പോവും. നമ്മപടെ ബലഹീനതയാണ് ആ ഒറ്റപ്പെടല്‍ എന്നറിഞ്ഞാല്‍ അത് എപ്പോഴും പങ്കാളിക്കൊരു അഡ്വാന്റേജ് ആണ്, അദ്ദേഹം നല്ല ഒരാളാണെങ്കിലും ഒറ്റപ്പെടല്‍ കാരണം വരുന്ന ബന്ധം തീര്‍ച്ചയായും ടോക്‌സിക്കിലേക്ക് മാത്രമേ പോകൂ.

അതിനെ അതിജീവിച്ചു കഴിഞ്ഞാല്‍ നമ്മളായിരിക്കും ഏറ്റവും പവര്‍ഫുള്‍ ആയിട്ടുള്ള ആള്‍. ഇനി അതൊക്കെ മറന്ന് ഒരു പങ്കാളി വേണം എന്ന് ചിന്തിച്ചാല്‍- എനിക്കിപ്പോള്‍ 54 വയസ്സായി, എങ്ങനെയായാലും എന്നെക്കള്‍ ഒരു വയസ്സ് കുറവുള്ള ആളെ പോലും എനിക്ക് സഹോദരനെ പോലെയാണ്. അതുകൊണ്ട് എങ്ങനെയും മൂന്ന് നാല് വയസ്സ് കൂടുതല്‍ വേണം. ഒരു 58, 59 വയസ്സ് പ്രായമുള്ള ആളെ ഇനി പങ്കാളിയാക്കുന്നത് എന്റെ ഇപ്പോഴത്തെ ജീവിതത്തെ ബാധിക്കും


അതിനപ്പുറം എനിക്ക് എന്റെ ടോയിലെറ്റ് മറ്റാര്‍ക്കും ഷെയര്‍ ചെയ്യാന്‍ കഴിയില്ല, കുറച്ചധികം ഒസിഡി പ്രശ്‌നമുണ്ട്. എന്റെ സ്‌പേസിലേക്ക് ഇനിയൊരാളെ അംഗീകരിക്കാന്‍ കഴിയില്ല. എനിക്കെന്റെ പൂച്ചകളുണ്ട്. പിന്നെ ഇതുവരെ ഉണ്ടായ ബന്ധങ്ങളൊന്നും എനിക്ക് സന്തോഷം നല്‍കിയിട്ടില്ല, പിന്നെ എന്തിന് എന്നാണ് ഐശ്വര്യയുടെ ചോദ്യം.
അശ്വിനി പി

രചയിതാവിനെക്കുറിച്ച്അശ്വിനി പിസമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസറാണ് അശ്വിനി പി. 2013 ലാണ് പത്രപ്രവർത്തക എന്ന നിലയിലുള്ള കരിയർ ആരംഭിച്ചത്. വൺഇന്ത്യ - ഫിൽമിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളിൽ പ്രവ‍ൃത്തിച്ചു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനുമാണ് താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. സിനിമ ചർച്ചകളിൽ പങ്കെടുത്തിട്ടുണ്ട്. നവമാധ്യമ രംഗത്ത് 13 വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക

Read Entire Article