6 മാസത്തിനകം വൈഭവ് സ്ഥിരമാകും, പക്ഷേ പുറത്താകുന്നത് സഞ്ജുവല്ല; ഈ 2 താരങ്ങളിലൊരാൾ: പ്രവചിച്ച് മുൻ ഇന്ത്യൻ താരം

1 month ago 4

ഓൺലൈൻ ഡെസ്‌ക്

Published: September 24, 2026 03:15 PM IST

1 minute Read

സഞ്ജു സാംസൺ, വൈഭവ് സൂര്യവംശി (Facebook/IndianCricketTeam/)
സഞ്ജു സാംസൺ, വൈഭവ് സൂര്യവംശി (Facebook/IndianCricketTeam/)

മുംബൈ ∙ അടുത്ത ആറു മാസത്തിനുള്ളിൽ വൈഭവ് സൂര്യവംശി ഇന്ത്യന്‍ ട്വന്‍റി20 ടീമിന്റെ പ്ലേയിങ് ഇലവനിലെ സ്ഥിരം സാന്നിധ്യമാകുമെന്ന് മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് കൈഫ്. എന്നാല്‍ വൈഭവ് ടീമിലെത്തുന്നതോടെ സഞ്ജു സാംസണല്ല മറിച്ച മറ്റു രണ്ടു താരങ്ങള്‍ക്കാണ് ഭീഷണിയെന്നും കൈഫ് പറഞ്ഞു. വൈഭവിന്‍റെ അരങ്ങേറ്റത്തിനു ശേഷം ടീമില്‍ സഞ്ജുവോ വൈഭവോ എന്ന ചര്‍ച്ചകളുണ്ട്.

What you should work next

വൈഭവ് പ്ലേയിങ് ഇലവനിൽ എത്തിയാല്‍ സ്ഥാനം പോകുന്നത് തിലക് വർമയ്ക്കോ ശിവം ദുബെയ്ക്കോ ആയേക്കാമെന്നാണ് കൈഫ് പറയുന്നത്. ‘‘തിലക് വൈസ് ക്യാപ്റ്റനാണെന്ന് എനിക്കറിയാം. എന്നാൽ ഇതിനു മുൻപും വൈസ് ക്യാപ്റ്റൻമാരെ ഒഴിവാക്കിയിട്ടുണ്ട്. ഞാൻ അങ്ങോട്ടേക്ക് കടക്കാൻ ആഗ്രഹിക്കുന്നില്ല. ശിവം ദുബെ എല്ലാ മത്സരങ്ങളിലും റൺസ് നേടുന്നില്ല, അദ്ദേഹം ഇനിയും സ്വയം തെളിയിക്കേണ്ടതുണ്ട്. ഫീൽഡിങ്ങും മോശമാണ്. ദുബെ ഒരു ബോളിങ് ഓൾറൗണ്ടറല്ല. ഒരു ബാറ്റർ മാത്രമായാണ് കളിക്കുന്നത്. ആറു മാസത്തിന് ശേഷം തിലകോ ദുബെയോ പുറത്താകും. ഒരാളെ ഒഴിവാക്കി പകരം വൈഭവ് കളിക്കും.’’– കൈഫ് തന്‍റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു.

‘‘വൈഭവ് ദുലീപ് ട്രോഫിയില്‍ സ്കോര്‍ ചെയ്തു. വൈഭവ് കളി മെച്ചപ്പെടുത്തുകയാണ്. ദുലീപ് ട്രോഫിയില്‍ പന്തെറിയുക പോലും ചെയ്തു.’’– കൈഫ് കൂട്ടിച്ചേർത്തു ഇഷാൻ കിഷന്റെ വരവോടെ ബാറ്റിങ് പൊസിഷനിൽ താഴേയ്ക്ക് ഇറങ്ങിയ തിലക്, ഈ വര്‍ഷം ഇതുവരെ 395 റണ്‍സാണ് േനടിയത്. 35.91 ശരാശരിയില്‍ 154.90 ആണ് തിലകിന്‍റെ സ്ട്രൈക്ക് റേറ്റ്.

ശിവം ദുബെയുടെ കാര്യത്തിലും കണക്കുകള്‍ ഇങ്ങനെയാണ്. ഈ വര്‍ഷം 415 റണ്‍സാണ് ദുബെ നേടിയത്. കൂടാതെ ട്വന്‍റി20 ലോകകപ്പിൽ 235 റൺസും നേടിയിട്ടുണ്ട്. 2026ല്‍ ഇതുവരെ കളിച്ച ആറു ട്വന്‍റി 20യില്‍ 193 റണ്‍സാണ് വൈഭവ് നേടിയത്. 32.17 ശരാശരിയില്‍ 189.22 ആണ് വൈഭവിന്‍റെ സ്ട്രൈക്ക് റേറ്റ്. കഴിഞ്ഞ ഐപിഎല്‍ സീസണില്‍‌ 776 റണ്‍സാണ് വൈഭവ് നേടിയത്.
 

English Summary:

Vaibhav Suryavanshi is predicted to go a regular successful the Indian T20 playing XI wrong six months by erstwhile Indian cricketer Mohammed Kaif. While Suryavanshi's inclusion mightiness bring discussions astir Sanju Samson, Kaif suggests that Tilak Varma oregon Shivam Dube are much apt to look exclusion to marque mode for him.

Read Entire Article