₹7,790 കോടി ആസ്തിയുമായി ബോളിവുഡ് താരം ജൂഹി ചൗളയാണ് ഇന്ത്യയിൽ ഏറ്റവും സമ്പന്നയായിട്ടുള്ള നടിമാരിൽ ഒന്നാമതുള്ളത്. പട്ടികയിലെ മറ്റ് ആറ് നടിമാരുടെ ആകെ സമ്പത്ത് കൂട്ടിയാൽ പോലും ജൂഹി ചൗളയുടെ ഒപ്പമെത്തില്ല.
'ഗുലാബ് ഗാംഗ്', 'ചോക്ക് ആൻഡ് ഡസ്റ്റർ', 'ഏക് ലഡ്കി കോ ദേഖാ തോ ഐസാ ലഗാ', 'ഷർമ്മാജി നംകീൻ', 'ഫ്രൈഡേ നൈറ്റ് പ്ലാൻ' തുടങ്ങിയ ചിത്രങ്ങളിൽ സമീപകാലത്ത് അഭിനയിച്ചെങ്കിലും, ഭർത്താവ് ജയ് മേത്തയ്ക്കൊപ്പമുള്ള ബിസിനസ് നിക്ഷേപങ്ങളാണ് ജൂഹിയെ കോടീശ്വരിയാക്കിയത്.
അശ്വിന് ചെറിയ മോനാ, ആദ്യത്തെ മരുമകനില് തനിക്കേറ്റവും ഇഷ്ടപ്പെട്ട ക്വാളിറ്റിയെ കുറിച്ച് സിന്ധു കൃഷ്ണ പറയുന്നു
ഷാരൂഖ് ഖാനൊപ്പം ആരംഭിച്ച 'റെഡ് ചില്ലീസ് എന്റർടൈൻമെന്റും', 2022-ൽ ഏകദേശം 1.1 ബില്യൺ ഡോളർ മൂല്യം നേടിയ 'കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്' ടീമിലെ പങ്കാളിത്തവുമാണ് ഇതിൽ പ്രധാനം.
തെന്നിന്ത്യയിലേക്ക് വന്നാൽ ₹331 കോടി ആസ്തിയുമായി ജ്യോതിക യാണ് രണ്ടാം സ്ഥാനത്തുള്ളത്. 'കാതൽ: ദി കോർ', 'ശൈത്താൻ' തുടങ്ങിയ ചിത്രങ്ങളിലെ മികച്ച പ്രകടനത്തിന് ശേഷം ഒരു ചിത്രത്തിന് ഏകദേശം 5 കോടി രൂപയാണ് ജ്യോതിക പ്രതിഫലം വാങ്ങുന്നത്. ഇതിനുപുറമെ '2D എന്റർടൈൻമെന്റ്' എന്ന പ്രമുഖ നിർമ്മാണ കമ്പനിയുടെ സഹസ്ഥാപകയുമാണ് താരം. കോളിവുഡിൽ ₹200 കോടി ആസ്തിയുമായി 'ലേഡി സൂപ്പർസ്റ്റാർ' നയൻതാരയാണ് അടുത്തായി ഈ പട്ടികയിൽ ഇടം പിടിച്ചിരിക്കുന്നത് . ഒരു ചിത്രത്തിന് 10 കോടി രൂപയോളം പ്രതിഫലം വാങ്ങുന്ന നയൻതാരയ്ക്ക് 'റൗഡി പിക്ചേഴ്സ്' എന്ന നിർമ്മാണ കമ്പനിയും നിരവധി ബ്യൂട്ടി-ലൈഫ്സ്റ്റൈൽ ബ്രാൻഡുകളിൽ നിക്ഷേപവുമുണ്ട്.
₹150 കോടി ആസ്തിയുമായി അസിനാണ് നാലാം സ്ഥാനത്ത് നിൽക്കുന്നത് സ്ഥാനത്തു നിക്കുന്നത്. മലയാളത്തിന് പുറമെ 'ഗജിനി', 'റെഡി' തുടങ്ങിയ വമ്പൻ ഹിറ്റുകളിലൂടെ തിളങ്ങിയ അസിൻ, 2016-ൽ മൈക്രോമാക്സ് സഹസ്ഥാപകൻ രാഹുൽ ശർമ്മയുമായുള്ള വിവാഹത്തോടെ അഭിനയം വിട്ടിരുന്നു.
കന്നഡ സിനിമയായ സാന്റൽവുഡിൽ ₹66 കോടിയുമായി 'നാഷണൽ ക്രഷ്' രശ്മിക മന്ദാനയാണ് മുന്നിൽ. 'പുഷ്പ', 'അനിമൽ' എന്നീ പാൻ-ഇന്ത്യൻ ഹിറ്റുകൾക്ക് പിന്നാലെ പ്രമുഖ ബ്രാൻഡ് പരസ്യങ്ങളിലൂടെയും സോഷ്യൽ മീഡിയയിലൂടെയും രശ്മിക വലിയ കുതിപ്പാണ് നടത്തിയത്.
ഭോജ്പുരി സിനിമയിൽ ₹60 കോടി ആസ്തിയുള്ള അക്ഷര സിംഗാണ് ഒന്നാമത്. അഭിനയത്തിന് പുറമെ ഗായിക, സ്റ്റേജ് പെർഫോമർ, ടെലിവിഷൻ താരം എന്നീ നിലകളിലും അക്ഷര സജീവമാണ്. പഞ്ചാബി സിനിമയായ പോളിവുഡിൽ ₹30 കോടി ആസ്തിയുമായി സർഗുൺ മേത്തയാണ് ഒന്നാമത്. പഞ്ചാബിയിലെ സൂപ്പർഹിറ്റ് ചിത്രങ്ങൾക്ക് പുറമെ, ഭർത്താവ് രവി ദുബെയ്ക്കൊപ്പം നടത്തുന്ന 'ഡ്രീമിയാത്ത എന്റർടൈൻമെന്റ്' എന്ന ടെലിവിഷൻ-സിനിമാ നിർമ്മാണ കമ്പനിയും സർഗുണിന്റെ വിജയത്തിന് പിന്നിലുണ്ട്.




English (US) ·