7 വര്‍ഷത്തെ ബന്ധം, മാമാങ്കം എന്ന സെറ്റില്‍ തുടങ്ങിയതാണ് സൗഹൃദം; ഉണ്ണി മുകുന്ദനെ കുറിച്ച് വാചാലയായി പ്രാചി തെഹ്ലന്‍

1 month ago 5
ഉണ്ണി മുകുന്ദനൊപ്പമുള്ള സൗഹൃദത്തെ കുറിച്ച് തുറന്ന് പറഞ്ഞ് നടി പ്രാചി തഹ്ലെന്‍. ഉണ്ണിയുടെ നിര്‍മാണ കമ്പനിയായ ഉണ്ണി മുകുന്ദന്‍ ഫിലിംസിന് ആശംസകള്‍ അറിയിച്ചുകൊണ്ടാണ് ഏഴ് വര്‍ഷത്തെ തങ്ങളുടെ സൗഹൃദത്തെ കുറിച്ച് തഹലന്‍ സംസാരിക്കുന്നത്. ആരാധകര്‍ക്ക് അധികം അറിയാത്ത ഉണ്ണിയുടെ മറ്റൊരു സൈഡിനെ കുറിച്ചും തഹലന്‍ വിശദമായി എഴുതിയിട്ടുണ്ട്. ഒരുമിച്ചുള്ള കുറേ ഏറെ ചിത്രങ്ങളും നടി പങ്കുവച്ചിരിയ്ക്കുന്നു
പ്രാചി തെഹ്ലന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്

2018 ല്‍ മാമാങ്കം എന്ന സിനിമയ്ക്ക് വേണ്ടി തയ്യാറെടുക്കുന്ന സമയത്താണ് ആദ്യമായി ഉണ്ണി മുകുന്ദനെ ഞാന്‍ ഒരു സിനിമ പോസ്റ്ററിലൂടെ കാണുന്നത്. ചാണക്യ തന്ത്രം എന്ന ചിത്രത്തില്‍ പെണ്‍വേഷം കെട്ടിയ ഉണ്ണിയുടെ പോസ്റ്ററായിരുന്നു അത്. ആ പോസ്റ്റര്‍ എന്നെ സംബന്ധിച്ച് വളരെ പുതുമയുള്ളതായി തോന്നി, എന്റെ മനസ്സില്‍ തങ്ങി നിന്നു. ഇത് ഇത്ര മനോഹരമായി ചെയ്തത് ആരായിരിക്കും എന്ന് ഞാന്‍ ചിന്തിച്ചിരുന്നു.

Also Read: അയ്യോ എന്തിനാ ഇത്ര മെലിയുന്നത് എന്ന് എല്ലവരും ചോദിക്കും, എന്റെ അവസ്ഥ അവര്‍ക്കറിയില്ലല്ലോ എന്ന് സമാന്ത

തൊട്ടടുത്ത വര്‍ഷം, 2019 ല്‍ മാമാങ്കം എന്ന ചിത്രത്തിന്റെ സെറ്റില്‍ വച്ച് ഞങ്ങള്‍ ആദ്യമായി പരസ്പരം കണ്ടുമുട്ടി. ഞങ്ങളുടെ സൗഹൃദത്തിന്റെ തുടക്കം അവിടെയായിരുന്നു. പ്രത്യേകിച്ച് സെറ്റില്‍ വെച്ച് എന്നോട് നന്നായി ഹിന്ദി സംസാരിക്കാന്‍ അറിയാവുന്ന ഒരാളെ കണ്ടെത്തിയ സന്തോഷത്തിലായിരുന്നു ഞാന്‍. അന്ന് കണ്ടുമുട്ടിയ അതേ ഉണ്ണി തന്നെയാണ് അദ്ദേഹം ഇന്നും

എത്രപേര്‍ക്ക് ഉണ്ണി മുകുന്ദന്റെ യഥാര്‍ത്ഥ സ്വഭാവം അറിയാം എന്നെനിക്കറിയില്ല. പക്ഷേ എന്റെ കണ്ണിലൂടെ, കണ്ണുകളില്‍ ഇന്നും ആ കുട്ടിത്തം കാത്തുസൂക്ഷിക്കുന്ന, എന്നും ഒരേപോലെ തുടരുന്ന ഒരു കൂട്ടുകാരനെയാണ് ഞാന്‍ കണ്ടിട്ടുള്ളത്. സ്‌ക്രീനിനപ്പുറമുള്ള ഉണ്ണി മുകുന്ദനെ അടുത്തറിയുമ്പോള്‍ അത് മനസ്സിലാകും.

വാശിക്കാരനായ ഹൃദയം, താന്‍ മനപ്പൂര്‍വ്വം ഉണ്ടാക്കിയെടുക്കുന്ന ആ നാട്ടിന്‍പുറത്തുകാരനായ നാണക്കാരന്‍ ഇമേജ്. പലര്‍ക്കും അദ്ദേഹം മുഖത്തുനോക്കി വെട്ടിത്തുറന്നു സംസാരിക്കുന്ന ഒരാളായിരിക്കാം. പക്ഷേ, ലീഗിലെ മറ്റുള്ളവരില്‍ നിന്ന് അദ്ദേഹത്തെ വേറിട്ടു നിര്‍ത്തുന്നത് ഇതാണെന്ന് ഞാന്‍ പറയും.


ആദ്യം ഒരു നല്ല മനുഷ്യനായിരിക്കുക, അതിനുശേഷം മാത്രം ഒരു നടനാവുക. ഒരു സിനിമ പാരമ്പര്യവുമില്ലാതെ വന്നുകൊണ്ട് സ്വന്തം പേര് അഭിമാനത്തോടെ കെട്ടിപ്പടുക്കുക എന്നത് ഒട്ടും എളുപ്പമല്ല. ഏറ്റവും ചെറിയ കാര്യങ്ങള്‍ക്കും തമാശകള്‍ക്കും ചിരിക്കാനും, പരസ്പരം കാലുവാരാനും, ഒട്ടും മടുപ്പോ അസ്വസ്ഥതയോ ഇല്ലാതെ മണിക്കൂറുകളോളം സംസാരിക്കാനും കഴിയുന്ന ഒരാള്‍. അതിനെയാണ് ഞാന്‍ അനായാസമായ ഒരു സൗഹൃദം എന്ന് വിളിക്കുന്നത്.


അതുമാത്രമല്ല, എന്നെ ടീ ഡേറ്റിന് കൊണ്ടു പോകാന്‍ ഇഷ്ടപ്പെടുന്ന ഒരേ ഒരു സുഹൃത്ത്. അതെനിക്ക് ഒരുപാട് ഇഷ്ടമാണ്. 7 വര്‍ഷത്തെ ചിരികള്‍ക്കും, മണ്ടത്തരങ്ങള്‍ക്കും, വഴക്കുകള്‍ക്കും, പരസ്പരം കാലുവാരിയതിനും, ഇനിയും എണ്ണമറ്റ ഓര്‍മ്മകള്‍ക്കും ചിയേഴ്‌സ്.

ഉണ്ണി മുകുന്ദന്‍ ഫിലിംസ് കെട്ടിപ്പടുത്തതില്‍ നിന്നെയോര്‍ത്ത് അഭിമാനിക്കുന്നു. അഭിനന്ദനങ്ങളും മുന്നോട്ടുള്ള യാത്രയ്ക്ക് എല്ലാവിധ ആശംസകളും. ഓരോ ദിവസവും ഇത് വെല്ലുവിളി നിറഞ്ഞതാണെന്ന് എനിക്കറിയാം, പക്ഷേ ബഡ്ഡീ, നമ്മള്‍ തിരഞ്ഞെടുത്ത വഴി ഇതാണല്ലോ.. ഞാന്‍ എപ്പോഴും നിന്റെ കൂടെയുണ്ടാകും. എപ്പോഴും പുഞ്ചിരിയോടെയിരിക്കൂ, എന്റര്‍ടൈന്‍മെന്റ് ചെയ്തുകൊണ്ടേയിരിക്കൂ സൂപ്പര്‍മാന്‍


Read Entire Article