9 ആം വയസ്സില്‍ സമ്പാദിച്ചു തുടങ്ങി, 30 ല്‍ കല്യാണം; ഒരു മാറ്റം വേണം എന്നാഗ്രഹിച്ചു, അത് കിട്ടി; ട്രോളിന് മറുപടി നല്‍കി സ്വാസിക

1 month ago 4
കല്യാണം കഴിഞ്ഞാല്‍ ഭര്‍ത്താവിന് ഇഷ്ടമുള്ള ഭക്ഷണം വച്ചു കൊടുക്കുന്നതും, കഴിച്ച പാത്രങ്ങള്‍ കഴുകി വയ്ക്കുന്നതും, അദ്ദേഹത്തെ ആശ്രയിച്ച് കഴിയുന്നതും തനിക്ക് സന്തോഷമുള്ള കാര്യമാണ് എന്ന് സ്വാസിക ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. പ്രിവിലേജുള്ള ഒരു ജീവിതത്തില്‍ നിന്ന് സ്വാസികയ്ക്ക് അത് പറയാം, എന്നാല്‍ അത്തരം സ്ത്രീകള്‍ അനുഭവിക്കുന്ന കഷ്ടപ്പാട് വളരെ വലുതാണ് എന്ന തരത്തില്‍ ഒരുപാട് വിമര്‍ശനങ്ങളും ട്രോളുകളും ഈ വിഷയത്തില്‍ നടിക്ക് നേരിടേണ്ടതായി വന്നിരുന്നു. ആ പറഞ്ഞതില്‍ താനിപ്പോഴും ഉറച്ചു നില്‍ക്കുന്നു എന്നാണ് സ്വാസിക പറയുന്നത്.

തമിഴില്‍ നല്‍കിയ ഒരു അഭിമുഖത്തിലാണ് അന്ന് പറഞ്ഞത് സ്വാസിക വീണ്ടും ആവര്‍ത്തിച്ചത്. മലയാളത്തില്‍ പറഞ്ഞിട്ട് എനിക്കൊരുപാട് ട്രോളുകള്‍ കിട്ടിയതാണ്, എന്നാലും അത് എന്റെ ഇഷ്ടവും ആഗ്രഹവുമാണ് എന്ന് പറഞ്ഞുകൊണ്ടാണ് സ്വാസിക തുടങ്ങുന്നത്. എല്ലാവരും അത് പോലെ ചെയ്യണം എന്നോ അതാണ് ശരി എന്നോ ഞാന്‍ അവകാശപ്പെടുന്നില്ല. പക്ഷേ എനിക്കത് സന്തോഷം തരുന്ന ഒന്നാണ്, അത് ഞങ്ങള്‍ക്കിടയിലെ അറ്റാച്ച്‌മെന്റ് കൂട്ടും എന്നത് എന്റെ വിശ്വാസമാണ്.

Also Read: നിവിന്‍ പോളിയും മമിത ബൈജുവും ഓണം ആഘോഷിക്കാന്‍ തയ്യാറായി; ബത്‌ലഹേം കുടുംബ യൂണിറ്റ് റിലീസ് തീരുമാനിച്ചു

ഒന്‍പതാം വയസ്സ് മുതല്‍ സമ്പാദിച്ചു തുടങ്ങിയതാണ് ഞാന്‍. മുപ്പതാം വയസ്സിലായിരുന്നു വിവാഹം. അതുവരെ എന്റെ കാര്യങ്ങള്‍ എല്ലാം നോക്കിയതും തീരുമാനങ്ങള്‍ എടുത്തും എല്ലാം ഞാന്‍ തനിച്ചാണ്. അതിനൊരു മാറ്റം വേണം എന്നാഗ്രഹിച്ചു, അതുപോലെ ഒരാളെ കിട്ടി. ഭര്‍ത്താവിന് ഇഷ്ടപ്പെട്ട ഭക്ഷണങ്ങള്‍ വച്ചുണ്ടാക്കുന്നതും, അദ്ദേഹം കഴിച്ച പാത്രം കഴുകുന്നതും എനിക്ക് സന്തോഷമാണ്. ഞാന്‍ സമ്പാദിക്കുന്നുണ്ടെങ്കിലും, എന്റെ അക്കൗണ്ടില്‍ കാശുണ്ടെങ്കിലും എനിക്ക് ഊബര്‍ വിളിച്ചു തരുന്നത് പ്രേമായിരിക്കണം, എനിക്ക് സ്വിഗ്ഗി ഓഡര്‍ ചെയ്തു തരുന്നത് പ്രേമായിരിക്കണം എന്നതൊക്കെ എന്റെ ചെറിയ ആഗ്രഹങ്ങളാണ്.

കല്യാണത്തിന് മുന്‍പ് എന്റെ പ്രൊഫഷനെ മനസ്സിലാക്കുന്ന ആളായിരിക്കണം വരുന്നത് എന്ന് ഞാന്‍ ആഗ്രഹിച്ചിരുന്നു, അതൊരു മാനിഫെസ്റ്റ് പോലെ പ്രാര്‍ത്ഥിച്ചുകൊണ്ടേയിരിക്കുകയും ചെയ്തിരുന്നു. അതേ സമയം വരുന്ന ആള്‍ക്ക് ഞാന്‍ അഭിനയിക്കുന്നതിനോട് താത്പര്യമില്ലെങ്കില്‍ അഭിനയം നിര്‍ത്താനും ഞാന്‍ തയ്യാറായിരുന്നു. വിവാഹത്തിന് ശേഷം വഴക്കിട്ട് അഭിനയത്തിലേക്ക് വരാനും, കുടുംബ ജീവിതത്തിലും പ്രൊഫഷണല്‍ ജീവിതത്തിലും സന്തോഷമില്ലാതെ കഴിയാനും എനിക്ക് താത്പര്യമുണ്ടായിരുന്നില്ല. അതുകൊണ്ട് താത്പര്യമില്ലെങ്കിലും ക്വിറ്റ് ചെയ്യാന്‍ തയ്യാറായിരുന്നു, അതേ സമയം മനസ്സിലാക്കുന്ന ഒരാള്‍ വരണേ എന്ന് പ്രാര്‍ത്ഥിക്കുകയും ചെയ്തു.


എന്റെ പ്രാര്‍ത്ഥന അത്ര ശക്തമായതുകൊണ്ടായിരിക്കണം, വിവാഹത്തിന് ശേഷം പ്രോമും അഭിനയത്തിലേക്ക് വന്നു. അദ്ദേഹം ഒരു ഗെയിമര്‍ ആണ്, ചിലപ്പോഴൊക്കെ മോഡലിങ് ചെയ്യുമായിരുന്നു. എന്നാല്‍ വിവാഹത്തിന് ശേഷം ആ ജോലി ക്വിറ്റ് ചെയ്ത് അഭിനയത്തിലേക്ക് വന്നു, അതും തമിഴ് സീരിയലിലേക്ക്. അതോടെ ഞങ്ങളിപ്പോള്‍ ചെന്നൈ ജീവിതത്തിലേക്ക് മാറി. പ്രേം മാത്രമല്ല, അദ്ദേഹത്തിന്റെ സഹോദരനും ഉണ്ടായിരുന്ന ജോലി വിട്ട് അഭിനയത്തിലേക്ക് വന്നു. എന്റെ പ്രാര്‍ത്ഥന അത്രയും പവര്‍ഫുള്‍ ആയിരുന്നിരിക്കണം. അതുകൊണ്ട് തന്നെ ഫാമിലിയുടെ ഭാഗത്ത് നിന്ന് യാതൊരു എതിര്‍പ്പുമില്ല- സ്വാസിക പറഞ്ഞു
Read Entire Article