കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ധൂമകേതു എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററിന് പിന്നിലെ ട്രിക്ക് പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. വെള്ളത്തിനടിയില്‍ വെച്ചുള്ള നിഖില വിമലിന്റെ അണ്ടര്‍ വാട്ടര്‍ ഷൂട്ട് ആണ് ഇന്‍സ്റ്റഗ്രാമിലൂടെ ഛായാഗ്രാഹകന്‍ ഷൈജു ഖാലിദ് പങ്കുവെച്ചിരിക്കുന്നത്.
Also Read; മോഹന്‍ലാലിനൊപ്പം ആരൊക്കെ? ബാലനിലെ അമ്മച്ചിയും ആസിഫ് അലിയും ഉണ്ടോ?
'അപ്പോള്‍ അത് എഐ അല്ലല്ലേ!' എന്ന് പറഞ്ഞാണ് വീഡിയോയ്ക്ക് കമന്റുകള്‍ വരുന്നത്. മലയാളത്തില്‍ അപൂര്‍വ്വമായി മാത്രം സംഭവിക്കുന്ന അണ്ടര്‍വാട്ടര്‍ ദൃശ്യങ്ങളുമായാണ് ധൂമകേതു എത്തുന്നത് എന്നാണ് ഇതില്‍ നിന്നും മനസ്സിലാക്കാന്‍ ആകുന്നത്.
പ്രേക്ഷകരേവരും ഏറ്റെടുത്ത സൂക്ഷ്മദര്‍ശിനി എന്ന ചിത്രത്തിന് ശേഷം ഹാപ്പി അവേഴ്‌സ് എന്റര്‍ടെയ്ന്‍മെന്റ്‌സും എ ആന്‍ഡ് എച്ച്എസ് പ്രൊഡക്ഷന്‍ ഹൗസും ചേര്‍ന്ന് നിര്‍മ്മിക്കുന്ന പുതിയ ചിത്രമാണ് ധൂമകേതു. സജിന്‍ ഗോപുവും നിഖില വിമലും ഒപ്പം ഷൈന്‍ ടോം ചാക്കോയും ഗണപതിയും പ്രധാന വേഷങ്ങളിലെത്തുന്ന സിനിമയുടെ സംവിധായകന്‍ സുധി മാഡിസണ്‍ ആണ്. സിനിമയുടെ ടൈറ്റില്‍ പോസ്റ്റര്‍ അടുത്തിടെ പുറത്തിറങ്ങിയിരുന്നത് ഏറെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ ഫസ്റ്റ് ലുക്കും സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ചയായിരിക്കുകയാണ്.
സജിന്‍ ഗോപു, നിഖില വിമല്‍ , ഷൈന്‍ ടോം ചാക്കോ, ഗണപതി, മഞ്ജു പിള്ള, നിയാസ് ബക്കര്‍, സിദ്ധാര്‍ത്ഥ് ഭരതന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. സമീര്‍ താഹിര്‍, ഷൈജു ഖാലിദ്, സജിന്‍ അലി, അബ്ബാസ് തിരുനാവായ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത് സോണിയും മനുവും ചേര്‍ന്നാണ്.
വിതരണം : ഭാവന റിലീസ്, ഛായാഗ്രഹണം: ജിന്റോ ജോര്‍ജ്ജ്, എഡിറ്റര്‍: വിവേക് ഹര്‍ഷന്‍, സംഗീത സംവിധാനം: അങ്കിത് മേനോന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍: ഔസേപ്പ് ജോണ്‍, ശബ്ദലേഖനം: രംഗനാഥ് രവി, വസ്ത്രാലങ്കാരം: മഷര്‍ ഹംസ, ചമയം: ആര്‍. ജി. വയനാടന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ആന്റണി തോമസ്, സംഘട്ടനം: സ്റ്റീവന്‍ കുമാര്‍, കാസ്റ്റിംഗ് ഡയറക്ടര്‍: ബിനോയ് നമ്പാല, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: ബോബി സത്യശീലന്‍, ഫിനാന്‍സ് കണ്‍ട്രോളര്‍: ഷൗക്കത്ത് കല്ലൂസ്, സൗണ്ട് മിക്‌സ്: വിഷ്ണു സുജാതന്‍, ഡിസൈന്‍: യെല്ലോടൂത്ത്‌സ്, സ്റ്റില്‍സ്: സെറീന്‍ ബാബു, പ്രൊമോ സ്റ്റില്‍സ്: വിഷ്ണു തണ്ടാശ്ശേരി, രോഹിത് കെ. സുരേഷ്, അസോസിയേറ്റ് ഡയറക്ടര്‍മാര്‍: നിശാന്ത് എസ്. പിള്ള, വാസുദേവന്‍ വി. യു, ഡി. ഐ: കളര്‍ പ്ലാനറ്റ് സ്റ്റുഡിയോസ്, വി. എഫ്. എക്‌സ്: പിക്‌റ്റോറിയല്‍ വി. എഫ്. എക്‌സ്, പ്രോലാബ് വി. എഫ്. എക്‌സ്, പി. ആര്‍. ഒ: ആതിര ദില്‍ജിത്ത്.




English (US) ·