കെട്ട്യോളാണ് എന്റെ മാലാഖ, റോഷാക്ക് എന്നീ ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം നിസാം ബഷീര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഐ നോബഡി. മറ്റ് രണ്ട് സിനിമകളെയും പോലെ, ഇതും ഒരു കുടുംബ ചിത്രമാണ്. പക്ഷേ അല്പം ത്രില്ലിങ്, ചേസിങ് എലമന്റ്‌സ് ഉള്ളതുകൊണ്ട് ഫാമിലി ഡ്രാമ കാറ്റഗറിയിലാണ് സംവിധായകന്‍ തന്നെ ഈ സിനിമയെ പെടുത്തിയിരിക്കുന്നത്.
ദേഷ്യപ്പെടാത്ത വ്യക്തിയൊന്നും അല്ല, വിനീതേട്ടന്‍ ഭയങ്കരമായി എന്നോട് ദേഷ്യപ്പെട്ട ഒരു ദിവസമുണ്ട് എന്ന് ഭഗത് മാനുവല്‍യുഎ സര്‍ട്ടിഫിക്കറ്റാണ് പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുപ്രിയ മേനോന്‍ നിര്‍മിക്കുന്ന ഈ ചിത്രത്തിന് ലഭിച്ചിരിയ്ക്കുന്നത്. പതിമൂന്ന് വയസ്സിന് മുകളില്‍ പ്രായമുള്ള കുട്ടികള്‍ക്കൊപ്പം കാണാന്‍ പറ്റുന്ന അത്രയും വയലന്റ്‌സും കാര്യങ്ങളും ചിത്രത്തിലുണ്ട് എന്നുള്ള മുന്നറിയിപ്പ് കൂടെയാണത്.
കഥാപാത്രങ്ങളിലേക്ക് വന്നാല്‍, പൃഥ്വിരാജ് സുകുമാരന്റെ കഥാപാത്രത്തിന്റെ പേര് രാജീവ് എന്നാണ്. യാതൊരു സിനിമാറ്റിക് നായക പരിവേഷവും ഇല്ലാത്ത, നമ്മള്‍ സാധാരണക്കാരില്‍ ഒരാള്‍. പൃഥ്വിരാജിന്റെ ഭാഷയില്‍ പറഞ്ഞാല്‍, നമുക്കിടയില്‍ ഒരുപാട് രാജീവന്മാര്‍ ഉണ്ടാവും. ആരാലും ശ്രദ്ധിക്കപ്പെടാത്ത, വളരെ നോര്‍മലായ ജീവിതം നയിക്കുന്ന ഒരാള്‍. ബാങ്ക് ഉദ്യോഗസ്ഥന്‍, ഭര്‍ത്താവ്, രണ്ട് പെണ്‍കുട്ടികളുടെ അച്ഛന്‍, അയാളുടെ ജീവിതത്തില്‍ സംഭവിക്കുന്ന അപ്രതീക്ഷിതമായ ഒരു സംഭവത്തിന്റെ അടിസ്ഥാനത്തിലാണ് കഥ മുന്നോട്ടു പോകുന്നത്.
ഉള്ളൊഴുക്ക് എന്ന ചിത്രത്തിന്‍രെ മഹാ വിജയത്തിന് ശേഷം പാര്‍വ്വതി തിരുവോത്ത് ചെയ്യുന്ന മലയാള സിനിമയാണിത്. പൃഥ്വിരാജ് - പാര്‍വ്വതി കോമ്പിനേഷന്‍ ഒന്നിക്കുമ്പോഴുള്ള ഒരു പ്രതീക്ഷ തീര്‍ച്ചയായും പ്രേക്ഷകര്‍ക്കുണ്ടാവും. മീര എന്ന ഭാര്യ വേഷത്തിലാണ് പാര്‍വ്വതി എത്തുന്നത്. കുടുംബത്തെ ചേര്‍ത്തു പിടിക്കുന്നതിനൊപ്പം, ഒരു പ്രതിസന്ധി ഘട്ടം മക്കളുടെ ഭാവി തന്നെ തകര്‍ക്കും എന്ന നിലയില്‍ ശക്തമായ തീരുമാനമെടുക്കുന്ന ഒരു സ്ത്രീ കഥാപാത്രത്തെ മീരയില്‍ പ്രേക്ഷകര്‍ക്ക് കാണാന്‍ സാധിക്കും.പൃഥ്വിരാജിനെയും പാര്‍വ്വതിയെയും കൂടാതെ, ഹക്കീം ഷാജഹാന്‍, അശോകന്‍, വിജയരാഘവന്‍, നിശാന്ത് സാഗര്‍, ശങ്കര്‍ രാമകൃഷ്ണന്‍, മധുപാല്‍, സഞ്ജു ശിവറാം, ഖാലിദ് റഹ്‌മാന്‍, നൗഷാദ് ബോംബെ, നന്ദു തുടങ്ങിയൊരു നീണ്ട താരനിരയും ചിത്രത്തിലുണ്ട്. ജേക്‌സ് ബിജോയിയുടേതാണ് സംഗീതം. ദിനേഷ് പുരുഷോത്തമന്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിങ് റമീസ് എംബിയാണ് നിര്‍വ്വഹിക്കുന്നത്.




English (US) ·