ഇന്ത്യയിലെ പ്രമുഖ നോൺ-ബാങ്കിംഗ് ഫിനാൻഷ്യൽ സ്ഥാപനമായ ICL Fincorp ലിമിറ്റഡ് ഗോവയിൽ റീജിയ ണൽ ഓഫീസും സംസ്ഥാനത്ത് ഉടനീളം അഞ്ചു ബ്രാഞ്ചുകളും ഉദ്ഘാടനം ചെയ്തുകൊണ്ട്, പടിഞ്ഞാറെ ഇന്ത്യയിലും തങ്ങളുടെ പ്രവർത്തനം വ്യാപിപ്പിച്ചു. പഞ്ചിമിലുള്ള റീജിയണൽ ഓഫീസിന് പുറമെ, പഞ്ചിം, മർഗാവോ, വാസ്കോ, മപുസ ,പോണ്ട എന്നീ ബ്രാഞ്ചുകളാണ് തുറന്നിരിക്കുന്നത്.
ഉദ്ഘാടനത്തോടനുബന്ധിച്ച് തങ്ങളുടെ സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായുള്ള CSR/ചാരിറ്റി പ്രവർത്തനങ്ങളും ICL ഫിൻകോർപ്പ് നടത്തിയിട്ടുണ്ട്. അനാഥരായ 100 വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ സഹായമുൾപ്പടെ എല്ലാ ചെലവുകൾ ഏറ്റെടുക്കുകയും, സ്ത്രീകളുടെ ഉന്നമനത്തിനായി 25 തയ്യൽ മഷീനുകൾ, 500 റൈസ് കിറ്റുകൾ എന്നിവ വിതരണം ചെയ്തു.
. കസ്റ്റമേഴ്സിന് കൂടുതൽ സൗകര്യപ്രദവും, മികച്ചതുമായ ധനകാര്യ സേവനങ്ങൾ നൽകാനുള്ള ICLൻ്റെ ലക്ഷ്യത്തിന് ശക്തി പകരുന്നതാണ്, ഗോവയിലെ പുതിയ റീജിയണൽ ഓഫീസിന്റെയും, പുതിയ അഞ്ചു ബ്രാഞ്ചുകളുടെ ആരംഭം.
അഡ്വ. കെ.ജി. അനിൽകുമാറിൻ്റെയും, ഉമാ അനിൽകുമാറിന്റെയും ദീർഘവീക്ഷണത്തോടെയുള്ള നേതൃത്വത്തിൽ, പുതിയ ബ്രാഞ്ചുകളിലൂടെ, ഗോവയിലെ ജനങ്ങളുമായി ആഴത്തിലുള്ള ബന്ധം സ്ഥാപിക്കാനും, അവരുടെ സാമ്പത്തിക നില മെച്ചപ്പെടുത്താൻ കഴിയുന്ന, സമയബന്ധിതവും, വിശ്വാസയോഗ്യവുമായ ഫിനാഷ്യൽ സൊലൂഷ്യൻസാണ് ICL ഫിൻകോർപ്പ് വാഗ്ദാനം ചെയ്യുന്നത്.
ഗോവ മുഖ്യമന്ത്രി Dr. പ്രമോദ് സാവന്താണ് ബ്രാഞ്ചുകളുടെ ഉദ്ഘാടനം നിർവഹിച്ചത്. LACTC യുടെ ഗുഡ്‌വിൽ അംബാസിഡറും ICL ഫിൻകോർപ്പിൻ്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ അഡ്വ. കെ.ജി. അനിൽകുമാർ; ICL ഫിൻകോർപ്പിൻ്റെ ഹോൾ-ടൈം ഡയറക്ടറും CEO-യുമായ ഉമാ അനിൽകുമാർ; ഇന്ത്യൻ ദേശീയ വ്യവസായ വികസന കൗൺസിലിന്റെ (NIDCC) നാഷണൽ അഡ്മിനിസ്ട്രേറ്ററായ സുബീഷ് വാസുദേവ് എന്നിവർ അടക്കം നിരവധി പ്രമുഖർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
Content Highlights: icl caller subdivision inaugration
Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.








English (US) ·