പ്ലേ ഓഫ് സ്വപ്നങ്ങൾ തുലാസിൽ; മുംബൈ ഇന്ത്യൻസിന് ഇനി അത്ഭുതങ്ങൾ സംഭവിക്കണം
വിരാട് കോഹ്ലിയും അഫ്ഗാനിസ്ഥാനെതിരേ കളിക്കും. ഫോം നഷ്ടമാകാതിരിക്കാൻ കോഹ്ലിക്ക് അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയിലും അവസരം നൽകിയേക്കും. മധ്യനിരയിൽ ശ്രേയസ് അയ്യർക്ക് അവസരം ഉണ്ടാവും. നാലാം നമ്പറിൽ ശ്രേയസ് അയ്യർ കളിക്കുമ്പോൾ റുതുരാജ് ഗെയ്ക് വാദിന് സീറ്റ് ലഭിക്കാൻ സാധ്യതയില്ല. റുതുരാജ് മോശം ഫോമിലാണുള്ളത്. ഐപിഎല്ലിൽ കാര്യമായ പ്രകടനം നടത്താൻ റുതുരാജിന് സാധിച്ചിട്ടില്ല.
കെ എൽ രാഹുൽ ഒന്നാം നമ്പർ വിക്കറ്റ് കീപ്പറായി ടീമിലുണ്ടാവും. രണ്ടാം കീപ്പറായി സഞ്ജു സാംസൺ എത്തിയേക്കും. ഇഷാൻ കിഷനേയും ദ്രുവ് ജുറേലിനേയും മറികടന്ന് സഞ്ജു ടീമിലേക്കെത്തുമെന്നാണ് നിലവിലെ വിവരം. ഹാർദിക് പാണ്ഡ്യക്ക് വിശ്രമം നൽകിയേക്കും. നിതീഷ് കുമാർ റെഡ്ഡിയെ പേസ് ഓൾറൗണ്ടർ റോളിൽ പരിഗണിച്ചേക്കും. ഇത്തവണത്തെ ഐപിഎല്ലിൽ നല്ല വേഗതയിൽ പന്തെറിയാൻ നിതീഷിന് സാധിക്കുന്നുണ്ട്.
സ്പിൻ നിരയിൽ കുൽദീപ് യാദവും വരുൺ ചക്രവർത്തിയും സ്പെഷ്യലിസ്റ്റ് സ്പിന്നർമാരായും അക്ഷർ പട്ടേൽ സ്പിൻ ഓൾറൗണ്ടറായും ടീമിലിടം നേടിയേക്കും. പേസ് നിരയിൽ ജസ്പ്രീത് ബുംറ ഉണ്ടാകില്ല. അദ്ദേഹത്തിന് വിശ്രമം നൽകാനാണ് സാധ്യത കൂടുതൽ. ഐപിഎല്ലിൽ ബുംറയുടെ പ്രകടനം നിരാശപ്പെടുത്തുന്നതായിരുന്നു. അതുകൊണ്ടുതന്നെ സീനിയർ പേസർ അഫ്ഗാൻ ഏകദിന പരമ്പരക്ക് ഉണ്ടായേക്കില്ല.
പേസ് നിരയിൽ മുഹമ്മദ് സിറാജാവും പ്രധാനി. ഐപിഎല്ലിൽ ഭേദപ്പെട്ട പ്രകടനം നടത്താൻ സിറാജിന് സാധിക്കുന്നുണ്ട്. പ്രസിദ്ധ് കൃഷ്ണക്ക് ഏകദിന ടീമിൽ ഇടം ലഭിച്ചേക്കും. ഹർഷിത് റാണ പരിക്ക് ഭേദമായി തിരിച്ചെത്തിയേക്കുമെന്നാണ് വിവരം. ഹർഷിത് പന്തുകൊണ്ട് മാത്രമല്ല ബാറ്റുകൊണ്ടും ഭേദപ്പെട്ട പ്രകടനം നടത്താൻ കഴിവുള്ളവനാണ് ഹർഷിത്. ഇടം കെെയൻ പേസറായി അർഷ്ദീപ് സിങ്ങിന് ഇടം ലഭിക്കാനാണ് സാധ്യത. മുഹമ്മദ് ഷമിക്ക് ടീമിൽ ഇടം ലഭിച്ചേക്കില്ല.
IPL 2026: പ്ലേ ഓഫിലേക്കെത്തുക ആരൊക്കെ? ജിടിക്കും എസ്ആർഎച്ചിനും ആർസിബിക്കും നിർണ്ണായകം; പ്രതീക്ഷയോടെ വമ്പന്മാർ
ഇന്ത്യയുടെ സാധ്യതാ ടീം: ശുഭ്മാൻ ഗിൽ (ക്യാപ്റ്റൻ), രോഹിത് ശർമ, യശ്വസി ജയ്സ്വാൾ, വിരാട് കോഹ്ലി, ശ്രേയസ് അയ്യർ, കെ എൽ രാഹുൽ, സഞ്ജു സാംസൺ, നിതീഷ് കുമാർ റെഡ്ഡി, കുൽദീപ് യാദവ്, വരുൺ ചക്രവർത്തി, അക്ഷർ പട്ടേൽ, പ്രസിദ്ധ് കൃഷ്ണ, മുഹമ്മദ് സിറാജ്, ഹർഷിത് റാണ, അർഷ്ദീപ് സിങ്








English (US) ·