IPL 2026: 41 ശരാശരി, റൺവേട്ടക്കാരിൽ നാലാമത്; സിക്സർ നേട്ടത്തിൽ രണ്ടാമത്, വിസ്മയപ്പെടുത്തി വെെഭവ് സൂര്യവംശി

1 month ago 7

Authored by: വിഷ്ണു പ്രസാദ് എസ് |Samayam Malayalam19 Apr 2026, 5:53 p.m. IST

IPL 2026: രാജസ്ഥാൻ റോയൽസ് ഇത്തവണ തകർപ്പൻ പ്രകടനത്തോടെ മുന്നോട്ട് പോകവെ വെെഭവ് സൂര്യവംശിയുടെ പ്രകടനമാണ് കെെയടി നേടുന്നത്. കെകെആറിനെതിരേയും മികച്ച പ്രകടനം പുറത്തെടുത്താണ് യുവതാരം മടങ്ങിയത്

ഹൈലൈറ്റ്:

  • മികച്ച പ്രകടനം തുടർന്ന് വെെഭവ് സൂര്യവംശി
  • രാജസ്ഥാന്റെ റൺവേട്ടക്കാരിൽ തലപ്പത്ത്
  • വെെഭവിന്റെ ഇന്ത്യൻ ടീം അരങ്ങേറ്റം വെെകില്ല
vaibhav suryavanshiവെെഭവ് സൂര്യവംശി(ഫോട്ടോസ്- ANI)
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2026 സീസണിലെ വെെഭവ് സൂര്യവംശിയുടെ ഗംഭീര പ്രകടനം തുടരുകയാണ്. സൺറെെസേഴ്സിനെതിരേ ഗോൾഡൻ ഡക്കായി മടങ്ങിയതിന്റെ നിരാശ വെെഭവിനുണ്ടായിരുന്നെങ്കിലും കൊൽക്കത്ത നെെറ്റ് റെെഡേഴ്സിനെതിരേ കിടിലൻ കാമിയോയിലൂടെ വെെഭവ് ശക്തമായ തിരിച്ചുവരവ് നടത്തി. 28 പന്തിൽ 46 റൺസാണ് വെെഭവ് നേടിയത്. ആറ് ഫോറും രണ്ട് സിക്സും ഉൾപ്പെടെ 164.29 സ്ട്രെെക്ക് റേറ്റിലാണ് വെെഭവ് കത്തിക്കയറിയത്.അർധ സെഞ്ചുറി അർഹിച്ചിരുന്നെങ്കിലും നാല് റൺസകലെ വരുൺ ചക്രവർത്തിക്ക് വിക്കറ്റ് നൽകി വെെഭവ് പുറത്തായി. ഈ സീസണിൽ രാജസ്ഥാന്റെ നിർണ്ണായക റൺവേട്ടക്കാരനായിത്തന്നെയാണ് വെെഭവ് മുന്നോട്ട് പോകുന്നത്. 15കാരനായ താരം ഇന്ത്യൻ ടീമിലേക്ക് അരങ്ങേറ്റം കാത്തിരിക്കുകയാണ്. ഇതിന് കരുത്താവുന്ന പ്രകടനമാണ് വെെഭവ് കാഴ്ചവെക്കുന്നതെന്ന് പറയാം.

ജസ്പ്രിത് ബുംറയുടെ മോശം ഫോം; കാരണങ്ങൾ നിരത്തി ആരാധകർ


ആറ് ഇന്നിങ്സുകൾ കഴിയുമ്പോൾ സിക്സർ വേട്ടക്കാരിൽ വെെഭവ് രണ്ടാം സ്ഥാനത്തുണ്ട്. 20 സിക്സുകളാണ് യുവതാരം പറത്തിയത്. 22 സിക്സുകൾ നേടിയ രജത് പാട്ടീധാർ മാത്രമാണ് വെെഭവിന് മുന്നിലുള്ളത്. റൺവേട്ടക്കാരിൽ വെെഭവ് നാലാം സ്ഥാനത്താണുള്ളത്. ആറ് ഇന്നിങ്സിൽ നിന്ന് 246 റൺസാണ് വെെഭവ് ഇതുവരെ നേടിയത്. 41 ശരാശരിയിൽ കളിക്കുന്ന വെെഭവ് 236.53 സ്ട്രെെക്ക് റേറ്റിലാണ് മുന്നോട്ട് പോകുന്നത്.

പ്രമുഖരായ പല ബൗളർമാരേയും തല്ലിപ്പറത്തി ഇതിനോടകം കരുത്തുകാട്ടാൻ വെെഭവിന് സാധിച്ചുവെന്നതാണ് എടുത്തു പറയേണ്ടത്. ജസ്പ്രീത് ബുംറ, ട്രന്റ് ബോൾട്ട് തുടങ്ങി പല പ്രമുഖരും വെെഭവിന്റെ ബാറ്റിങ് ചൂട് നന്നായി അറിഞ്ഞു. സിഎസ്കെയ്ക്കെതിരേ 17 പന്തിൽ 52 റൺസെടുത്ത വെെഭവ് ഗുജറാത്തിനെതിരേ 18 പന്തിൽ 31 റൺസും മുംബെെക്കെതിരേ 14 പന്തിൽ 39 റൺസും ആർ‌സിബിക്കെതിരേ 26 പന്തിൽ 78 റൺസും നേടി. സൺറെെസേഴ്സ് ഹെെദരാബാദിനോട് ഗോൾഡൻ ഡക്കായ ശേഷം കെകെആറിനെതിരേ 28 പന്തിൽ 46 റൺസ് നേടാനും വെെഭവിന് സാധിച്ചു.
Samayam MalayalamIPL 2026: സഞ്ജു ബ്രില്യൻസ്, അഭിഷേക് ശർമയുടെ വിക്കറ്റ് നേടിയ നിർണ്ണായക തീരുമാനം; അത്ഭുതപ്പെട്ട് ജാമി ഓവർട്ടൻ, സംഭവം ഇങ്ങനെ
വെെഭവിനെ ഇന്ത്യ സീനിയർ ടീമിലേക്ക് വിളിക്കുമ്പോൾ ആരെ പുറത്താക്കുമെന്നതാണ് പ്രധാനപ്പെട്ട ചോദ്യം. അഭിഷേക് ശർമ സ്ഥിരതയോടെ കളിക്കുന്നില്ലെങ്കിലും ഭേദപ്പെട്ട പ്രകടനം നടത്തുന്നുണ്ട്. എന്താണ് ടീം മാനേജ്മെന്റിന്റെ തീരുമാനം എന്നതാണ് കണ്ടറിയേണ്ടത്. വെെഭവ് സൂര്യവംശിക്ക് വലിയ ഭാവി ഇന്ത്യൻ ടീമിൽ‌ കാണുന്നുണ്ട്. അതുകൊണ്ടുതന്നെ ഇപ്പോൾത്തന്നെ അവസരം കൊടുത്ത് വളർത്താനാവും ടീം മാനേജ്മെന്റ് ആഗ്രഹിക്കുക.

ഭയമില്ലാതെ കളിക്കുന്നുവെന്നതാണ് വെെഭവിന്റെ സവിശേഷത. രാജസ്ഥാന് പവർപ്ലേയ്ക്കുള്ളിൽ അടിത്തറ പാകാൻ വെെഭവിന് സാധിക്കുന്നുണ്ട്. വെെഭവ് നിരാശപ്പെടുത്തുമ്പോൾ രാജസ്ഥാനെയത് വളരെയധികം ബാധിക്കുന്നുമുണ്ട്. 15ാം വയസിൽ ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ച് ചരിത്രമെഴുതാൻ വെെഭവിന് സാധിക്കുമെന്ന് തന്നെയാണ് വിലയിരുത്തപ്പെടുന്നത്.

Shreyas Iyer: സൂര്യകുമാറിന്റെ കാലം കഴിഞ്ഞു? ഇന്ത്യയുടെ ടി20 നായകനായി ശ്രേയസ് അയ്യർ എത്തിയേക്കും; ഗംഭീറിനും സമ്മതമെന്ന് റിപ്പോർ‌ട്ട്

ഇത്തവണ സഞ്ജു സാംസൺ രാജസ്ഥാൻ റോയൽസ് വിട്ടതിന്റെ സമ്മർദ്ദം രാജസ്ഥാനുണ്ടായിരുന്നു. എന്നാൽ ഈ വിടവ് നികത്തുന്ന പ്രകടനം കാഴ്ചവെക്കാൻ വെെഭവിന് സാധിക്കുന്നുണ്ട്. എന്നാൽ രാജസ്ഥാന്റെ മധ്യനിര ഇത്തവണ നിലവാരം കാട്ടാത്തത് ടീമിനെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. കെകെആറിനെതിരേയും ഈ പ്രശ്നം ടീമിനെ കാര്യമായി ബാധിച്ചിട്ടുണ്ട്.
വിഷ്ണു പ്രസാദ് എസ്

രചയിതാവിനെക്കുറിച്ച്വിഷ്ണു പ്രസാദ് എസ് സമയം മലയാളത്തിലെ ഡിജിറ്റൽ കണ്ടന്റ് പ്രൊഡ്യൂസർ ആണ് വിഷ്ണു പ്രസാദ് എസ്. മാസ് കമ്യൂണിക്കേഷനിൽ ബിരുദം നേടിയ വിഷ്ണു മം​ഗളം പത്രത്തിലൂടെയാണ് മാധ്യമ പ്രവർത്തനം ആരംഭിച്ചത്. തേജസ്, തത്സമയം, വൺ‌ ഇന്ത്യ മലയാളം എന്നിവടങ്ങളിലെല്ലാം സ്പോർട്സ് വിഭാ​ഗത്തിൽ പ്രവർത്തിച്ചിട്ടുണ്ട്. 2025 ആ​ഗസ്റ്റ് 1മുതൽ സമയം മലയാളത്തിൽ സ്പോർട്സ് വാർത്തകളാണ് കെെകാര്യം ചെയ്യുന്നത്... കൂടുതൽ വായിക്കുക

Read Entire Article