ഒരു സെഞ്ചുറിയും അഞ്ച് അർധ സെഞ്ചുറിയും ഉൾപ്പെടെയാണ് വെെഭവ് ഇത്തവണ കടന്നാക്രമണം നടത്തിയത്. ഈ സീസണിലെ ഓറഞ്ച് ക്യാപ്പും എമർജിങ് പ്ലയർ പുരസ്കാരവുമടക്കം അഞ്ച് വമ്പൻ നേട്ടങ്ങളാണ് വെെഭവ് സ്വന്തം പേരിലാക്കിയത്. ഇപ്പോഴിതാ ഈ സീസൺ ആരംഭിക്കുന്നതിന് മുമ്പ് തന്നെ താൻ 700 റൺസ് നേടണമെന്ന് തീരുമാനിച്ചിരുന്നുവെന്നും ഇത് എഴുതി വെച്ചിരുന്നു എന്നുമാണ് വെെഭവ് തുറന്ന് പറഞ്ഞിരിക്കുന്നത്.
15 വയസ്സ് മാത്രം പ്രായമുള്ള താരം സാധ്യമാകുന്നതെല്ലാം ചെയ്താണ് ഈ സീസൺ അവസാനിപ്പിച്ചത്
എന്റെ ഫോണിൽ ഞാൻ ഈ സീസണിന് മുമ്പ് ചില കാര്യങ്ങൾ കുറിച്ച് വച്ചിരുന്നു. ഈ സീസണിൽ 700 റൺസ് നേടണമെന്ന് അതിൽ എഴുതിയിരുന്നു. എല്ലാ മത്സരങ്ങൾക്ക് ശേഷവും ഞാനത് നോക്കി വിലയിരുത്താറുണ്ടായിരുന്നു എന്നാണ് ഐപിഎൽ ഫെെനലിന് ശേഷം വെെഭവ് സ്റ്റാർ സ്പോർട്സിനോട് പ്രതികരിക്കവെ പറഞ്ഞത്. പ്രായത്തെ വെല്ലുന്ന കളി മികവും പക്വതയുമാണ് വെെഭവിനുള്ളത്.
മത്സരങ്ങളുടെ സാഹചര്യത്തിനനുസരിച്ച് കളിക്കാൻ ഇപ്പോൾ വെെഭവിന് സാധിക്കുന്നുണ്ട്. ഐപിഎൽ എലിമിനേറ്ററിൽ വെെഭവിന്റെ പ്രകടനം രാജസ്ഥാന്റെ നട്ടെല്ലായി മാറിയിരുന്നു. രണ്ടാം ക്വാളിഫയറിൽ രാജസ്ഥാൻ തോറ്റെങ്കിലും വെെഭവ് നടത്തിയ പ്രകടനം ശ്രദ്ധേയമായിരുന്നുവെന്ന് പറയാം. അവസാന രണ്ട് മത്സരത്തിലെ വെെഭവിന്റെ സ്കോർ 97,96 എന്നിങ്ങനെയാണ്. സ്പിന്നിനേയും പേസിനേയും ഒരുപോലെ തല്ലിപ്പറത്താൻ കഴിവുള്ള താരമാണ് ഇന്ന് വെെഭവ്.
RCB vs GT IPL 2026 Final: ഗില്ലിന്റെ വലിയ പിഴവ്, എന്തുകൊണ്ട് അത് ചെയ്തില്ല? ഗുജറാത്തിന്റെ തോൽവിയുടെ കാരണങ്ങളിതാ
ഇന്ത്യൻ ടീമിലേക്ക് വെെഭവിന് എപ്പോൾ വിളിയെത്തുമെന്നതാണ് ഇപ്പോൾ ആരാധകർ ഉറ്റുനോക്കുന്നത്. അയർലൻഡിനെതിരായ ടി20 പരമ്പരയാണ് ഇനി വരാനിരിക്കുന്നത്. ഇതിൽ വെെഭവിന് ഓപ്പണർ റോളിൽ കളിക്കാൻ അവസരം ലഭിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്. സച്ചിൻ ടെണ്ടുൽക്കറുടെ 16 വയസിലെ ഇന്ത്യൻ ടീം അരങ്ങേറ്റത്തിന്റെ റെക്കോഡ് വെെഭവ് തകർക്കുമോയെന്നതാണ് കണ്ടറിയേണ്ടത്.
വെെഭവിനെ മൂന്ന് ഫോർമാറ്റിലും കളിപ്പിക്കാമെന്ന് സച്ചിൻ ടെണ്ടുൽക്കറടക്കം അഭിപ്രായപ്പെട്ട് കഴിഞ്ഞു. ഇനി സെലക്ടർമാരുടെ തീരുമാനമാണ് കാത്തിരുന്ന് കാണേണ്ടത്. ഗൗതം ഗംഭീർ എന്ന പരിശീലകന്റെ നിലപാടും നിർണ്ണായകമാവും. വെെഭവിനെ ഇന്ത്യൻ ടീമിലേക്ക് വിളിച്ചാൽ ആരെയാവും ഓപ്പണർ റോളിൽ നിന്ന് മാറ്റുകയെന്നത് പ്രധാനപ്പെട്ട ചോദ്യമാണ്.
RCB vs GT IPL 2026 Final: ധോണിയും രോഹിത്തും ഇനി പിന്നിൽ, രജത് ആ സിംഹാസനത്തിൽ ഒറ്റക്കിരിക്കും; ആർസിബി ക്യാപ്റ്റന് ചരിത്ര നേട്ടം
അടുത്ത സീസണിൽ രാജസ്ഥാൻ റോയൽസ് മറ്റാരെ നിലനിർത്തിയില്ലെങ്കിലും വെെഭവ് സൂര്യവംശിയെ നിലനിർത്തും. റെക്കോഡ് പ്രതിഫലം താരത്തിന് ലഭിക്കുമെന്ന് തന്നെ കരുതാം. മെഗാ ലേലത്തിലേക്കെത്തിയാൽ വെെഭവിനായി എല്ലാ ടീമുകളും ശ്രമം നടത്തും. മികച്ച പ്രതിഭ താരത്തിനുണ്ട്. ഇതേ നിലയിൽ മുന്നോട്ട് പോകാൻ വെെഭവിന് സാധിക്കുമോയെന്നത് കാത്തിരുന്ന് തന്നെ കണ്ടറിയാം.






English (US) ·