IPL 2026: ഒന്നും രണ്ടുമല്ല, ശശാങ്ക് കെെവിട്ടത് മൂന്ന് ക്യാച്ച്; ദേഷ്യമടക്കാനാവാതെ പോണ്ടിങ്; പിന്നീട് വൻ ട്വിസ്റ്റ്, മത്സര ശേഷം സംഭവിച്ചത് ഇതാണ്

1 month ago 12

Authored by: വിഷ്ണു പ്രസാദ് എസ് |Samayam Malayalam20 Apr 2026, 8:38 americium IST

IPL 2026: പഞ്ചാബ് കിങ്സ് ഈ സീസണിൽ തോൽവി അറിയാതെയാണ് മുന്നോട്ട് പോകുന്നത്. പോയിന്റ് പട്ടികയിൽ തലപ്പത്തുള്ള പഞ്ചാബ് ഇത്തവണ കന്നി കിരീടം എന്ന ലക്ഷ്യത്തോടെയാണ് കുതിപ്പ് നടത്തുന്നത്

ഹൈലൈറ്റ്:

  • ലഖ്നൗവിനെ തകർത്ത് പഞ്ചാബ്
  • പഞ്ചാബ് ബാറ്റിങ് നിര മികവ് കാട്ടി
  • ശ്രേയസ് അയ്യർ ക്യാപ്റ്റനായി മികവ് കാട്ടുന്നു
shashank singhശശാങ്ക് സിങ്(ഫോട്ടോസ്- AP)
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2026 സീസണിലെ പഞ്ചാബ് കിങ്സിന്റെ വിജയക്കുതിപ്പ് തുടരുകയാണ്. അവസാന മത്സരത്തിൽ ലഖ്നൗ സൂപ്പർ ജയ്ന്റ്സിനെ 54 റൺസിനാണ് പഞ്ചാബ് കിങ്സ് തോൽപ്പിച്ചത്. ആറ് മത്സരത്തിൽ അഞ്ചിലും ജയിച്ച പഞ്ചാബ് കിങ്സ് പോയിന്റ് പട്ടികയിൽ തലപ്പത്താണുള്ളത്. സർവാധിപത്യം കാട്ടി മുന്നോട്ട് പോവുകയാണ് പഞ്ചാബ് കിങ്സ്. ലഖ്നൗവിനെതിരേയും ഇത് തന്നെയാണ് കാണാനായത്.ലഖ്നൗവിനെതിരായ മത്സരത്തിനിടെ പഞ്ചാബ് കിങ്സിന്റെ ശശാങ്ക് സിങ് മൂന്ന് ക്യാച്ചുകൾ കെെവിട്ടിരുന്നു. ഇതിനെത്തുടർന്ന് ചില നാടകീയ സംഭവങ്ങളും അരങ്ങേറുകയും ചെയ്തു. മൂന്ന് പിഴവുകൾ വരുത്തിയ ശശാങ്ക് സിങ് എയ്ഡൻ മാർക്രത്തിന്റെ ക്യാച്ച് വിട്ടതാണ് വലിയ ചർച്ചകൾക്ക് കാരണമായത്. അർഷ്ദീപിന്റെ പന്തിലെ മാർക്രത്തിന്റെ ഷോട്ട് ബൗണ്ടറി ലെെനിൽ അനായാസമായി ശശാങ്കിന് കെെയിലാക്കാമായിരുന്നു. എന്നാൽ ശശാങ്ക് ഇത് ക്യാച്ചിന് ശ്രമിച്ചില്ല. ഇതോടെ പന്ത് സിക്സർ പോയി.

സഞ്ജുവിൻ്റെ മിന്നൽ നീക്കം, അഭിഷേക് പുറത്ത്; ആരും പ്രതീക്ഷിക്കാത്ത പുറത്താകൽ


എന്താണ് സംഭവിച്ചതെന്ന തരത്തിൽ ശശാങ്ക് സിങ്ങിനോട് അർഷ്ദീപ് കെെകളുയർത്തി അൽപ്പം ആശ്ചര്യത്തോടെ ചോദിച്ചു. ഒന്നും പറയാനാവാത്ത അവസ്ഥയിലായിരുന്നു ശശാങ്ക്. ഡഗൗട്ടിലിരുന്ന പരിശീലകൻ റിക്കി പോണ്ടിങ് ദേഷ്യത്തോടെ പ്രതികരിക്കുകയും ചെയ്തു. പെട്ടെന്ന് പന്തിന്റെ ദിശമനസിലാക്കാൻ സാധിക്കാതെ പോയതോ ലെെറ്റിന്റെ പ്രശ്നമോ ആകാം ആ ക്യാച്ച് നഷ്ടമാകാൻ കാരണം.

മത്സര ശേഷം ശശാങ്കിനെതിരേ പോണ്ടിങ് പൊട്ടിത്തെറിക്കുമെന്ന് എല്ലാവരും പ്രതീക്ഷിച്ചിരുന്നെങ്കിലും സംഭവിച്ചത് മറ്റൊരു തരത്തിലാണ്. ശശാങ്കിനെ കെട്ടിപ്പിടിച്ച് ആശ്വസിപ്പിക്കുകയാണ് പോണ്ടിങ് ചെയ്തത്. ക്യാപ്റ്റൻ ശ്രേയസ് അയ്യരും ശശാങ്കിനെ ചേർത്ത് നിർത്തി പിഴവുകളെ രസകരമായി അവതരിപ്പിച്ച് അവനെ ചേർത്ത് പിടിക്കുകയാണ് ചെയ്തത്. ഇതിന്റെ വീഡിയോ ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വെെറലാണ്.
Samayam Malayalam​IPL 2026: എട്ട് റൺസിൽ റിങ്കു പുറത്തായേനെ, രാജസ്ഥാന്റെ വിജയ മോഹം തകർത്തത് ബർ​ഗർ; പരാ​ഗിന്റെ ക്യാപ്റ്റൻസിക്കും വിമർശനം
എങ്ങനെയാവണം ഒരു ക്യാപ്റ്റൻ എന്നതിന്റെ ഉദാഹരണമാണ് ശ്രേയസ് എന്നാണ് ആരാധകർ അഭിപ്രായപ്പെടുന്നത്. ശ്രേയസ് അയ്യരുടെ കീഴിൽ കിടിലൻ കുതിപ്പ് നടത്തുന്ന പഞ്ചാബ് ഇത്തവണ കന്നി കിരീടത്തിലേക്കെത്താൻ സാധ്യത കൂടുതലാണ്. അവസാന സീസണിൽ ഫെെനലിൽ തോറ്റ പഞ്ചാബ് ഇത്തവണ ഇത്തരമൊരു അബദ്ധം വരാതെ മുന്നോട്ട് പോകാനാണ് ശ്രമിക്കുന്നത്.

പഞ്ചാബിന്റെ ബാറ്റിങ് നിരയിൽ എല്ലാവരും ഫോമിലാണെന്നതാണ് എടുത്തു പറയേണ്ടത്. ഓരോ മത്സരത്തിലും ഓരോ മാച്ച് വിന്നർമാരെ പഞ്ചാബിന് ലഭിക്കുന്നുണ്ട്. ഓപ്പണർമാർ മികവ് കാട്ടുന്നതാണ് പഞ്ചാബിന്റെ പ്രധാന കരുത്ത്. പ്രഭ്സിംറാൻ സിങ്ങും പ്രിയൻഷ് ആര്യയും കിടിലൻ പ്രകടനം കാഴ്ചവെച്ച് മുന്നേറുന്നു. ഇവർ നൽകുന്ന അടിത്തറ മുതലാക്കി കളിക്കാൻ പിന്നാലെ എത്തുന്നവർക്ക് സാധിക്കുന്നുണ്ടെന്നതാണ് പഞ്ചാബിന്റെ വിജയം.

IPL 2026: പഞ്ചാബിനെ ഇനി ആര് പൂട്ടും? ലഖ്നൗവിനെ തകർത്തെറിഞ്ഞ് 'ശ്രേയസ്പട', പോയിന്റ് പട്ടികയിൽ തലപ്പത്ത് തുടരുന്നു

കൂപ്പർ കൊണോലിയെപ്പോലൊരു മികച്ച കണ്ടെത്തലും ഇത്തവണ പഞ്ചാബിന്റെ കുതിപ്പിന് ഊർജ്ജം നൽകുന്നു. ഇത്തവണ പഞ്ചാബിനെ ആര് തോൽപ്പിക്കുമെന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ബാറ്റിങ്ങിലും ബൗളിങ്ങിലും ഒരുപോലെ മികവ് കാട്ടുന്ന ടീമിന് തന്ത്രമോതാൻ റിക്കി പോണ്ടിങ്ങിനെപ്പോലൊരു പരിശീലകനും ഉള്ളപ്പോൾ പഞ്ചാബിന് പ്രതീക്ഷകളേറെയാണ്. ഈ സീസണിലൂടെ കിരീടത്തിനായുള്ള കാത്തിരിപ്പ് പഞ്ചാബ് അവസാനിപ്പിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്.
വിഷ്ണു പ്രസാദ് എസ്

രചയിതാവിനെക്കുറിച്ച്വിഷ്ണു പ്രസാദ് എസ് സമയം മലയാളത്തിലെ ഡിജിറ്റൽ കണ്ടന്റ് പ്രൊഡ്യൂസർ ആണ് വിഷ്ണു പ്രസാദ് എസ്. മാസ് കമ്യൂണിക്കേഷനിൽ ബിരുദം നേടിയ വിഷ്ണു മം​ഗളം പത്രത്തിലൂടെയാണ് മാധ്യമ പ്രവർത്തനം ആരംഭിച്ചത്. തേജസ്, തത്സമയം, വൺ‌ ഇന്ത്യ മലയാളം എന്നിവടങ്ങളിലെല്ലാം സ്പോർട്സ് വിഭാ​ഗത്തിൽ പ്രവർത്തിച്ചിട്ടുണ്ട്. 2025 ആ​ഗസ്റ്റ് 1മുതൽ സമയം മലയാളത്തിൽ സ്പോർട്സ് വാർത്തകളാണ് കെെകാര്യം ചെയ്യുന്നത്... കൂടുതൽ വായിക്കുക

Read Entire Article