Authored by: വിഷ്ണു പ്രസാദ് എസ് |Samayam Malayalam•19 Apr 2026, 8:37 americium IST
IPL 2026: രാജസ്ഥാൻ റോയൽസിനൊപ്പം ഇത്തവണ തകർപ്പൻ പ്രകടനം നടത്തുന്ന താരമാണ് വെെഭവ് സൂര്യവംശി. എന്നാൽ അവസാന മത്സരത്തിൽ ഗോൾഡൻ ഡക്കായത് വെെഭവിനെ മാനസികമായി തളർത്തിയോന്നെതാണ് കണ്ടറിയേണ്ടത്
ഹൈലൈറ്റ്:
- വെെഭവിന്റെ ഫോമിൽ രാജസ്ഥാന് പ്രതീക്ഷ
- വിജയവഴിയിൽ മടങ്ങിയെത്താൻ രാജസ്ഥാൻ
- ഇന്ന് ജയിച്ചാൽ രാജസ്ഥാന് തലപ്പത്തെത്താം
വെെഭവ് സൂര്യവംശി, കുമാർ സംഗക്കാരജസ്പ്രിത് ബുംറയുടെ മോശം ഫോം; കാരണങ്ങൾ നിരത്തി ആരാധകർ
'ഡക്കായ ശേഷം വെെഭവ് സൂര്യവംശിക്ക് വളരെ ലളിതമായ സന്ദേശമാണ് നൽകിയത്. എല്ലാ കാര്യങ്ങളും ആസ്വദിക്കാനാണ് അവനോട് പറഞ്ഞത്. 35 പന്തിൽ 100 ആയാലും 15 പന്തിൽ 50 ആയാലും ആദ്യ പന്തിൽ ഡക്കായാലാലും ആസ്വദിക്കണം. അതിവേഗം റൺസുയർത്താൻ നിന്നെ അനുവദിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ഫ്ളോപ്പാവാനും അനുവാദമുണ്ട്. ഇത് ക്രിക്കറ്റിന്റെ ഭാഗമായിട്ടുള്ള കാര്യമാണ്.
വെെഭവ് എത്രത്തോളം മികച്ച താരമാണെന്ന് നോക്കുക. ആളുകൾ അവന്റെ പ്രതിഭയെക്കുറിച്ച് വളരെയധികം പ്രശംസിക്കുന്നുണ്ട്. എന്നാൽ അവൻ നെറ്റ്സിൽ എത്രത്തോളം പ്രയത്നിക്കുന്നുണ്ടെന്നും അവർ മനസിലാക്കേണ്ടതായുണ്ട്. അവൻ മത്സരത്തെ നന്നായി മനസിലാക്കുകയും സാഹചര്യം മനസിലാക്കി കളിക്കുകയും ചെയ്യുന്ന താരമാണ്. ബൗളർമാർക്കെതിരേ കൃത്യമായി പ്ലാൻ ചെയ്ത് അത് നടപ്പിലാക്കാനും അവന് സാധിക്കും' സംഗക്കാര പറഞ്ഞു.
രാജസ്ഥാൻ റോയൽസിനെ സംബന്ധിച്ച് വെെഭവിന്റെ പ്രകടനം വളരെ നിർണ്ണായകമാണ്. വെെഭവും ജയ്സ്വാളും നൽകുന്ന മികച്ച തുടക്കം കെകെആറിനെതിരേയും നിർണ്ണായകമാണ്. വെെഭവ് തല്ലിത്തകർത്ത് തുടങ്ങിയാൽ രാജസ്ഥാന്റെ പിന്നാലെ എത്തുന്ന താരങ്ങൾക്കത് വലിയ കരുത്തായി മാറും. വെെഭവ് സൂര്യവംശിയെ എങ്ങനെ തളക്കാൻ സാധിക്കുമെന്നാണ് കെകെആർ ബൗളർമാർ ആദ്യം ആലോചിക്കുക.
വെെഭവിനെ സംബന്ധിച്ച് ഇനിയുള്ള എല്ലാ മത്സരങ്ങളും വളരെ പ്രധാനപ്പെട്ടതാണ്. ഇന്ത്യയുടെ ടി20 ടീമിലേക്കെത്താൻ അവസരം കാത്തിരിക്കുകയാണ് വെെഭവ്. വരാനിരിക്കുന്ന അയർലൻഡ് പരമ്പരയിൽ ഇന്ത്യ വെെഭവിനെ പരിഗണിക്കാൻ സാധ്യതകളുണ്ട്. അതുകൊണ്ടുതന്നെ ശേഷിക്കുന്ന മത്സരങ്ങളിലെല്ലാം മികച്ച പ്രകടനം നടത്താൻ വെെഭവിന് സാധിക്കേണ്ടതായുണ്ട്.
ISL 2026: ആരാധകർ ത്രില്ലിൽ, 'ഹെഡ്' ഉയർത്തി കൊമ്പന്മാർ; ജംഷഡ്പൂരിനെ ചാരമാക്കി കൊച്ചിയിൽ ബ്ലാസ്റ്റേഴ്സ് പടയോട്ടം
യശ്വസി ജയ്സ്വാളിനെ സംബന്ധിച്ചും വരുന്ന മത്സരങ്ങളിൽ തകർപ്പൻ പ്രകടനം പുറത്തെടുക്കേണ്ടതായുണ്ട്. ഇന്ത്യയുടെ ടി20 ടീമിൽ ഇടമില്ലാത്ത ജയ്സ്വാളിന് ഇത്തവണത്തെ ഐപിഎല്ലിൽ ഗംഭീര പ്രകടനം കാഴ്ചവെച്ച് ഇന്ത്യൻ ടീമിലേക്ക് തിരിച്ചെത്താൻ സാധിക്കേണ്ടതായുണ്ട്. ഇന്ന് പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനം ലക്ഷ്യമിട്ടാണ് രാജസ്ഥാൻ കെകെആറിനെതിരേ ഇറങ്ങുക. കെകെആർ സീസണിൽ ഇതുവരെ ഒരു ജയം പോലും നേടാൻ സാധിക്കാത്ത ടീമാണ്. കന്നി ജയം പ്രതീക്ഷിച്ച് കെകെആർ ഇറങ്ങുമ്പോൾ രാജസ്ഥാൻ റോയൽസിന് കടുത്ത പോരാട്ടം നേരിടേണ്ടി വരുമോയെന്നതാണ് കണ്ടറിയേണ്ടത്.








English (US) ·