ഹൈലൈറ്റ്:
- ഹാട്രിക് തോൽവി നേരിട്ട് മുംബെെ
- മുംബെെ എട്ടാം സ്ഥാനത്ത്
- ആർസിബിയോട് 18 റൺസിന് തോറ്റ് മുംബെെ
ഹാർദിക് പാണ്ഡ്യ, ജസ്പ്രീത് ബുംറ, മുംബെെ ഇന്ത്യൻസ് (Photo: AP, ANI)(ഫോട്ടോസ്- AP)ഐപിഎല്ലിൽ വെടിക്കെട്ട്; 15കാരൻ വൈഭവ് സൂര്യവംശി ഇന്ത്യൻ ടെസ്റ്റ് ടീമിലേക്ക്?
ജസ്പ്രീത് ബുംറയുടെ മോശം ഫോം
മുംബെെ ഇന്ത്യൻസിന്റെ വജ്രായുധമെന്ന് വിശേഷിപ്പിക്കുന്ന താരമാണ് ജസ്പ്രീത് ബുംറ. ഏത് സാഹചര്യത്തിലും മത്സരത്തിന്റെ ഗതി മാറ്റാൻ കഴിവുള്ള ബുംറയുടെ ബൗളിങ് മുംബെെയെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടതാണ്. എന്നാൽ ഈ സീസണിൽ ബുംറ തീർത്തും നിരാശപ്പെടുത്തുകയാണ്. നാല് മത്സരത്തിൽ നിന്ന് ഒരു വിക്കറ്റ് പോലും വീഴ്ത്താൻ ബുംറക്ക് സാധിച്ചിട്ടില്ലെന്നതാണ് എടുത്തു പറയേണ്ടത്. 8.26 എന്ന മോശം ഇക്കോണമിയിലാണ് ബുംറ പന്തെറിയുന്നത്.
ബുംറ മികവ് കാട്ടാത്തത് ഇത്തവണ മുംബെെയെ പിന്നോട്ടടിക്കുന്ന കാര്യമാണ്. പവർപ്ലേയിൽ വിക്കറ്റ് വീഴ്ത്താൻ മിടുക്കുകാട്ടുന്ന ബൗളറാണ് ട്രന്റ് ബോൾട്ട്. ഇടം കെെയൻ പേസറിൽ വലിയ പ്രതീക്ഷ മുംബെെക്കുണ്ടായിരുന്നു. എന്നാൽ ഇത്തവണ താരം നിരാശപ്പെടുത്തി. വിക്കറ്റ് വീഴ്ത്താൻ സാധിക്കുന്നില്ലെന്ന് മാത്രമല്ല മോശം ഇക്കോണമിയിലാണ് പന്തെറിയുന്നത്. പേസ് നിര ക്ലിക്കാവാത്തത് മുംബെെയെ പിന്നോട്ടടിക്കുന്ന കാര്യമാണ്.
മുംബെെയുടെ സ്പിൻ നിരക്ക് നിലവാരമില്ല
ഇത്തവണത്തെ മിനി താരലേലത്തിന് പിന്നാലെ തന്നെ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട മുംബെെയുടെ പ്രശ്നം സ്പിൻ നിരയിലായിരുന്നു. ഇത് സത്യമാണെന്ന് തെളിയിക്കുന്ന പ്രകടനമാണ് സ്പിൻ ബൗളർമാർ കാഴ്ചവെക്കുന്നത്. മിച്ചൽ സാന്റ്നർ, മായങ്ക് മാർക്കണ്ഡെ എന്നിവരെല്ലാം നന്നായി തല്ലുവാങ്ങുകയാണ്. പ്രതീക്ഷിച്ച പ്രകടനം നടത്താൻ സ്പിൻ നിരക്ക് സാധിക്കാത്തത് ഇത്തവണ മുംബെെയുടെ തകർച്ചയുടെ പ്രധാന കാരണമാണ്. മികച്ച സ്പിന്നർമാരുടെ അഭാവം മുംബെെയെ കാര്യമായിത്തന്നെ ബാധിച്ചിട്ടുണ്ടെന്ന് തന്നെ പറയാം.
IPL 2026: സാറ ടെണ്ടുൽക്കർ സാക്ഷി, ഐപിഎല്ലിൽ ചരിത്ര നേട്ടത്തിൽ ശുഭ്മാൻ ഗിൽ; ആ റെക്കോഡിൽ ഇനി ഒന്നാം സ്ഥാനക്കാരൻ
പ്രധാന ബാറ്റ്സ്മാൻമാർ നിറം മങ്ങുന്നു
മുംബെെ ഇന്ത്യൻസിന്റെ ബാറ്റിങ് നിരയിൽ പേരുകേട്ട താരങ്ങൾ ഏറെയാണ്. എന്നാൽ ഇവരാരും സ്ഥിരതയോടെ കളിക്കുകയോ വലിയ സ്കോർ നേടുകയോ ചെയ്തിട്ടില്ലെന്നതാണ് എടുത്തു പറയേണ്ടത്. രോഹിത് ശർമക്ക് വെടിക്കെട്ട് തുടക്കം നൽകാൻ സാധിക്കുന്നില്ല. റിയാൻ റിക്കിൽട്ടന്റെ സ്ഥിരതയും പ്രശ്നം. തിലക് വർമ തീർത്തും നിരാശപ്പെടുത്തുന്നു. കഴിഞ്ഞ 58 ഐപിഎൽ ഇന്നിങ്സിൽ ഒന്നിൽ പോലും വലിയൊരു പ്രകടനം നടത്താൻ തിലകിന് സാധിച്ചിട്ടില്ല. ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവിന്റെ കാലം കഴിഞ്ഞുവെന്ന് തന്നെ പറയാം.
വലിയ സ്കോറിലേക്കുയരാനോ പഴയതുപോലെ ഇംപാക്ട് സൃഷ്ടിക്കാനോ മുംബെെക്ക് സാധിക്കുന്നില്ല. ടീമിലെ സീനിയർ താരങ്ങൾ നിരാശപ്പെടുത്തുമ്പോൾ യുവതാരങ്ങൾക്കും അവസരത്തിനൊത്ത് ഉയരാൻ സാധിക്കുന്നില്ല. ബാറ്റിങ്ങിലും ബൗളിങ്ങിലും ഒരുപോലെ മുംബെെ നിരാശപ്പെടുത്തുമ്പോൾ ടീമിന് വിജയത്തിലേക്കെത്താനും സാധിക്കാതെ പോവുകയാണ്.








English (US) ·