IPL 2026: തട്ടകത്തിലും തകർന്ന് സിഎസ്കെ, പഞ്ചാബിന് അഞ്ച് വിക്കറ്റ് ജയം; ഫിഫ്റ്റിയോടെ തിളങ്ങി ശ്രേയസ് അയ്യർ

1 month ago 7

Authored by: വിഷ്ണു പ്രസാദ് എസ് |Samayam Malayalam3 Apr 2026, 11:30 p.m. IST

IPL 2026: ചെന്നെെ സൂപ്പർ കിങ്സ് താളം കണ്ടെത്താനാവാതെ പ്രയാസപ്പെടുകയാണ്. ആദ്യ രണ്ട് മത്സരത്തിലും ടീമിന് വലിയ ആത്മവിശ്വാസത്തോടെ കളിക്കാൻ സാധിക്കുന്നില്ല. പഞ്ചാബിനെതിരേ ബൗളിങ്ങിൽ തീർത്തും നിരാശപ്പെടുത്തി

ഹൈലൈറ്റ്:

  • റുതുരാജിന്റെ ക്യാപ്റ്റൻസി മികവ് കാട്ടുന്നില്ല
  • സിഎസ്കെയ്ക്ക് തുടർച്ചയായ രണ്ടാം തോൽവി
  • ഫോമിലേക്കെത്താതെ സഞ്ജു സാംസൺ
shreyas iyer, nehal wadhera, csk vs pbksശ്രേയസ് അയ്യർ, നിഹാൽ വദേര(ഫോട്ടോസ്- AP)
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 19ാം സീസണിൽ തുടർച്ചയായ രണ്ടാം മത്സരത്തിലും സിഎസ്കെയ്ക്ക് തോൽവി. പഞ്ചാബ് കിങ്സ് അഞ്ച് വിക്കറ്റിനാണ് സിഎസ്കെയെ തകർത്തത്. ആദ്യം ബാറ്റ് ചെയ്ത സിഎസ്കെ തട്ടകമായ ചെപ്പോക്കിൽ 5 വിക്കറ്റിന് 209 റൺസാണ് നേടിയത്. മറുപടിക്കിറങ്ങിയ പഞ്ചാബ് എട്ട് പന്തും അഞ്ച് വിക്കറ്റും ബാക്കിയാക്കി വിജയലക്ഷ്യം മറികടക്കുകയായിരുന്നു. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാനെത്തിയ ചെന്നെെ സൂപ്പർ കിങ്സിന് പ്രതീക്ഷിച്ച തുടക്കമല്ല ലഭിച്ചത്. ഓപ്പണർ സഞ്ജു സാംസൺ തുടർച്ചയായ രണ്ടാം മത്സരത്തിലും നിരാശപ്പെടുത്തി. ഏഴ് പന്തിൽ ഏഴ് റൺസാണ് സഞ്ജുവിന് നേടാനായത്. ഒരു ഫോർ മാത്രം നേടിയ സഞ്ജുവിനെ സേവ്യർ ബാർട്ട്ലെറ്റാണ് പുറത്താക്കിയത്. ക്യാപ്റ്റൻ റുതുരാജ് ഗെയ്ക് വാദിനും പ്രതീക്ഷിച്ച മികവിലേക്കുയരാനായില്ല.

കളി തോറ്റതോടെ ​ഗോയങ്ക കലിപ്പിൽ, ഋഷഭിനെ നിർത്തിപ്പൊരിച്ചു, വിവാദം കത്തുന്നു


പിടിച്ചു നിന്ന് റൺസുയർത്താനുള്ള റുതുരാജിന്റെ ശ്രമം പാളി. 22 പന്തിൽ രണ്ട് ഫോറടക്കം 28 റൺസെടുത്താണ് റുതുരാജ് പുറത്തായത്. രണ്ട് സൂപ്പർ താരങ്ങളും പുറത്തായെങ്കിലും ആയുഷ് മാത്രെയുടെ പ്രകടനം സിഎസ്കെയ്ക്ക് കരുത്തായി. മൂന്നാം നമ്പറിലെത്തിയ മാത്രെ 43 പന്തിൽ 73 റൺസോടെ സിഎസ്കെയ്ക്ക് അടിത്തറ പാകി. ആറ് ഫോറും അഞ്ച് സിക്സും ഉൾപ്പെടെ 169.77 സ്ട്രെെക്ക് റേറ്റിലാണ് മാത്രെ ശോഭിച്ചത്. 14.2 കോടിക്ക് ടീമിലെത്തിച്ച കാർത്തിക് ശർമക്ക് കാര്യമായ പ്രകടനം പുറത്തെടുക്കാൻ സാധിച്ചില്ല.

മൂന്ന് പന്തിൽ ഒരു റൺസാണ് കാർത്തിക് നേടിയത്. സർഫറാസ് ഖാന്റെ കാമിയോ സിഎസ്കെയ്ക്ക് കരുത്തായി. ബൗളറുടെ വേഗത്തെ നന്നായി ഉപയോഗപ്പെടുത്തിയ സർഫറാസ് 12 പന്തിൽ‌ 32 റൺസാണ് നേടിയത്. ആറ് ഫോറും ഒരു സിക്സും പറത്താൻ സർഫറാസിന് സാധിച്ചു. ശിവം ദുബെ ഡെത്തോവറുകളിൽ കിടിലൻ ബാറ്റിങ് പ്രകടനം നടത്തി. 28 പന്തിൽ അഞ്ച് ഫോറും 1 സിക്സും ഉൾപ്പെടെ 45 റൺസോടെ ദുബെ പുറത്താവാതെ നിന്നു.
Samayam MalayalamIPL 2026: ഭയന്നത് സംഭവിച്ചു, ചെപ്പോക്കിൽ നിരാശപ്പെടുത്തി സഞ്ജു; പഞ്ചാബിനോടും ഒറ്റ സംഖ്യയിൽ പുറത്തായി; തിരിച്ചുവരവ് പ്രതീക്ഷയിൽ ആരാധകർ
160.71 സ്ട്രെെക്ക് റേറ്റിലാണ് ദുബെ ശോഭിച്ചത്. പ്രശാന്ത് വീർ ആറ് പന്തിൽ ആറ് റൺസോടെ ക്രീസിൽ തുടർന്നു. ഇതോടെ 20 ഓവറിൽ 5 വിക്കറ്റിന് 209 റൺസിലേക്കെത്താൻ സിഎസ്കെയ്ക്ക് സാധിച്ചു. പഞ്ചാബിനായി വിജയകുമാർ വെെശാഖ് രണ്ട് വിക്കറ്റും സേവ്യർ ബാർട്ട്ലെറ്റ്, മാർക്കോ യാൻസൻ, യുസ് വേന്ദ്ര ചഹാൽ എന്നിവർ ഓരോ വിക്കറ്റും പങ്കിട്ടു.

മറുപടിക്കിറങ്ങിയ പഞ്ചാബിന് ഭേദപ്പെട്ട തുടക്കമാണ് ലഭിച്ചത്. പ്രിയൻഷ് ആര്യ തുടക്കം മുതൽ കത്തിക്കയറി. 11 പന്തിൽ 3 ഫോറും 4 സിക്സും ഉൾപ്പെടെ 39 റൺസോടെയാണ് പ്രിയൻഷ് ആര്യ പുറത്തായത്. മാറ്റ് ഹെൻ റി പ്രിയൻഷിനെ ക്ലീൻബൗൾഡ് ചെയ്യുകയായിരുന്നു. പ്രഭ്സിംറാൻ സിങ് പിടിച്ചുനിന്ന് കളിക്കാനാണ് ശ്രമിച്ചത്.

ടീം നീതികാട്ടുന്നില്ല, ബ്ലാസ്റ്റേഴ്സിന്റെ മത്സരങ്ങൾ ബഹിഷ്കരിക്കുമെന്ന് മഞ്ഞപ്പട; ഇനിയുള്ള ഒരു മത്സരം പോലും കാണാനെത്തില്ല

34 പന്തിൽ 6 ഫോറും 1 സിക്സും ഉൾപ്പെടെ 43 റൺസെടുത്ത പ്രഭ്സിംറാൻ റണ്ണൗട്ടായാണ് പുറത്തായത്. ആദ്യ മത്സരത്തിലെ പഞ്ചാബിന്റെ ഹീറോയായ കൂപ്പർ കൊണോലി സിഎസ്കെയ്ക്കെതിരേയും ഭേദപ്പെട്ട പ്രകടനം നടത്തി. 22 പന്തിൽ 6 ഫോറടക്കം 36 റൺസെടുത്താണ് കൊണോലി മടങ്ങിയത്. ശ്രേയസ് അയ്യർ ഒരുവശത്ത് റൺസുയർത്തി.

29 പന്തിൽ നാല് ഫോറും 3 സിക്സും ഉൾപ്പെടെ 50 റൺസെടുത്ത ശ്രേയസിനെ അൻഷുൽ കാംബോജ് പുറത്താക്കി. നിഹാൽ വദേര 9 പന്തിൽ 10 റൺസെടുത്തും മടങ്ങി. ശശാങ്ക് സിങ്ങും (14) മാർക്കസ് സ്റ്റോയിണിസും (9) പുറത്താവാതെ നിന്ന് കൂടുതൽ അപകടങ്ങളില്ലാതെ പഞ്ചാബിന് വിജയം ഒരുക്കുകയായിരുന്നു.

വിഷ്ണു പ്രസാദ് എസ്

രചയിതാവിനെക്കുറിച്ച്വിഷ്ണു പ്രസാദ് എസ് സമയം മലയാളത്തിലെ ഡിജിറ്റൽ കണ്ടന്റ് പ്രൊഡ്യൂസർ ആണ് വിഷ്ണു പ്രസാദ് എസ്. മാസ് കമ്യൂണിക്കേഷനിൽ ബിരുദം നേടിയ വിഷ്ണു മം​ഗളം പത്രത്തിലൂടെയാണ് മാധ്യമ പ്രവർത്തനം ആരംഭിച്ചത്. തേജസ്, തത്സമയം, വൺ‌ ഇന്ത്യ മലയാളം എന്നിവടങ്ങളിലെല്ലാം സ്പോർട്സ് വിഭാ​ഗത്തിൽ പ്രവർത്തിച്ചിട്ടുണ്ട്. 2025 ആ​ഗസ്റ്റ് 1മുതൽ സമയം മലയാളത്തിൽ സ്പോർട്സ് വാർത്തകളാണ് കെെകാര്യം ചെയ്യുന്നത്... കൂടുതൽ വായിക്കുക

Read Entire Article