Authored by: വിഷ്ണു പ്രസാദ് എസ് |Samayam Malayalam•8 May 2026, 9:13 americium IST
IPL 2026: ഐപിഎൽ 2025 സീസണിൽ ആർസിബിയെ കിരീടത്തിലേക്കെത്തിക്കുന്നതിൽ നിർണ്ണായക പ്രകടനം നടത്തിയ താരമാണ് ജിതേഷ് ശർമ. എന്നാൽ ഈ സീസണിലെ ജിതേഷിന്റെ പ്രകടനം തീർത്തും നിരാശപ്പെടുത്തുകയാണ്
ഹൈലൈറ്റ്:
- ജിതേഷ് ശർമക്ക് മികവ് കാട്ടാനാവുന്നില്ല
- ആർസിബി മൂന്നാം സ്ഥാനത്ത്
- നിലവിലെ ചാമ്പ്യന്മാരാണ് ആർസിബി
ജിതേഷ് ശർമ(ഫോട്ടോസ്- AP)ധോണിക്ക് ശേഷം ചെന്നൈയുടെ 'പുതിയ വിശ്വസ്തൻ'; പ്ലേ ഓഫ് പ്രതീക്ഷകളിൽ സഞ്ജു എന്ന കരുത്ത്!
നേരത്തെ ടോപ് ഓഡർ തകരാൻ താൻ പ്രാർത്ഥിക്കുമെന്നും തനിക്ക് ടീമിനെ രക്ഷിച്ച് ഹീറോയാകാൻ അപ്പോൾ അവസരം ലഭിക്കുമെന്നുമാണ് ജിതേഷ് ശർമ പറഞ്ഞിരുന്നത്. എന്നാൽ ഇപ്പോൾ ജിതേഷിന് ഹീറോയാകാൻ സാധിക്കുന്നില്ലെന്ന് മാത്രമല്ല ടീമിന് ബാധ്യതയായി താരം മാറിയിരിക്കുകയാണ്. ഇതോടെ ജിതേഷിനെതിരേ വലിയ വിമർശനം ആരാധകർ ഉയർത്തുകയാണ്.
ജിതേഷ് ശർമ പറ്റുന്ന വീമ്പ് പറഞ്ഞാൽ പേരേയെന്നാണ് ആരാധകർ ചോദിക്കുന്നത്. ആർസിബി ടീമിൽ നിലവിൽ പുറത്താക്കേണ്ടത് ജിതേഷിനെയാണെന്നും പകരം ആരെയെങ്കിലും കളിപ്പിക്കണമെന്നുമാണ് ആരാധകർ പറയുന്നത്. ജിതേഷിന്റെ പ്രകടനം മധ്യനിരയിൽ ആർസിബിക്ക് വലിയ തലവേദനയായി മാറിയിട്ടുണ്ട്. ജോർദാൻ കോക്സിനെ വിക്കറ്റ് കീപ്പറാക്കി ജിതേഷിന് പകരം വെങ്കടേഷ് അയ്യർക്ക് അവസരം നൽകുന്നതാണ് ഇതിലും ഭേദമെന്നാണ് ആരാധകർ പറയുന്നത്.
ഈ സീസണിൽ ആർസിബി മികച്ച പ്രകടനം തന്നെയാണ് പുറത്തെടുക്കുന്നത്. 10 മത്സരത്തിൽ നിന്ന് 12 പോയിന്റുള്ള ആർസിബി മൂന്നാം സ്ഥാനത്താണുള്ളത്. ഇപ്പോഴും സജീവ പ്ലേ ഓഫ് സാധ്യത ആർസിബിക്കുണ്ട്. നിലവിലെ ചാമ്പ്യന്മാരായ ആർസിബിക്ക് അവസാന മത്സരത്തിൽ ലഖ്നൗ സൂപ്പർ ജയ്ന്റ്സിനോട് തോൽക്കേണ്ടി വന്നു. ഡക്ക് വർത്ത് ലൂയിസ് നിയമപ്രകാരം 9 റൺസിനാണ് ലഖ്നൗ ആർസിബിയെ തോൽപ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത ലഖ്നൗ മൂന്ന് വിക്കറ്റിന് 209 റൺസെടുത്തപ്പോൾ ആർസിബി ആറ് വിക്കറ്റിന് 203 റൺസാണ് നേടിയത്.
വിരാട് കോഹ്ലി ഡക്കിന് പുറത്തായത് ആർസിബിയുടെ തോൽവിക്ക് പ്രധാന കാരണമായി മാറി. രജത് പാട്ടീധാറിന്റെ മെല്ലെപ്പോക്കും ജേക്കബ് ബദലിന്റെ മോശം പ്രകടനവുമെല്ലാം ആർസിബിക്ക് തിരിച്ചടിയായി മാറി. ക്രുണാൽ പാണ്ഡ്യ 16 പന്തിൽ 28 റൺസോടെ പുറത്താവാതെ നിന്നപ്പോൾ റൊമാരിയോ ഷെഫേർഡ് 15 പന്തിൽ 23 റൺസും നേടി ക്രീസിൽ തുടർന്നു. എന്നാൽ ഈ പ്രകടനംകൊണ്ട് ആർസിബിക്ക് ജയിച്ച് കയറാൻ സാധിക്കാതെ പോയി.
IPL 2026: ഐപിഎല്ലിൽ മറ്റൊരു പേസർക്കുമില്ലാത്ത നേട്ടം, ചരിത്രമെഴുതി ഭുവനേശ്വർ കുമാർ; ജസ്പ്രീത് ബുംറ അഞ്ചാം സ്ഥാനത്ത്
ശേഷിക്കുന്ന നാല് മത്സരങ്ങളും ജയിച്ച് ആർസിബിക്ക് പ്ലേ ഓഫിലേക്ക് എത്താൻ സാധിക്കുമോയെന്നതാണ് ഇനി കണ്ടറിയേണ്ടത്. പ്ലേ ഓഫ് പോരാട്ടം മുറുകവെ ആദ്യ നാലിലേക്ക് ആരൊക്കെ എത്തുമെന്നതാണ് കാത്തിരുന്ന് കണ്ടറിയേണ്ടത്.








English (US) ·