IPL 2026: രാജസ്ഥാൻ ജയിച്ചപ്പോൾ സഞ്ജു ചെയ്തത് എന്ത്? ആരോടും മിണ്ടാതെ കളം വിട്ടില്ല, പ്രതികരണം ഇങ്ങനെ

2 months ago 11

Authored by: വിഷ്ണു പ്രസാദ് എസ് |Samayam Malayalam31 Mar 2026, 8:29 americium IST

IPL 2026: സഞ്ജു സാംസൺ സിഎസ്കെയ്ക്കൊപ്പമുള്ള അരങ്ങേറ്റ മത്സരത്തിൽ നിരാശപ്പെടുത്തിയിരിക്കുകയാണ്. സിഎസ്കെയ്ക്കും പ്രതീക്ഷിച്ച തുടക്കം നേടിയെടുക്കാനായില്ല. അതുകൊണ്ടുതന്നെ ആരാധകർ നിരാശരാണ്

ഹൈലൈറ്റ്:

  • സഞ്ജു രാജസ്ഥാനെതിരേ നേടിയത് 6 റൺസ്
  • രാജസ്ഥാൻ സിഎസ്കെയെ 8 വിക്കറ്റിന് തോൽപ്പിച്ചു
  • വെെഭവ് സൂര്യവംശിക്ക് തകർപ്പൻ ജയം
sanju samson, riyan paragസഞ്ജു സാംസൺ, റിയാൻ പരാഗ്(ഫോട്ടോസ്- AP)
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2026 സീസണിലെ മൂന്നാം മത്സരത്തെ വളരെ ആകാംക്ഷയോടെയാണ് ക്രിക്കറ്റ് ആരാധകർ ഉറ്റുനോക്കിയിരുന്നത്. രാജസ്ഥാൻ റോയൽസ് വിട്ട് സിഎസ്കെയിലെത്തിയ സഞ്ജു സാംസണിന്റെ പ്രകടനവും സഞ്ജു ഇല്ലാതെയുള്ള രാജസ്ഥാന്റെ പ്രകടനവുമാണ് എല്ലാവരും സസൂഷ്മം വീക്ഷിച്ചിരുന്നത്. മത്സരത്തിൽ രാജസ്ഥാൻ റോയൽസ് സിഎസ്കെയെ എട്ട് വിക്കറ്റിന് തോൽപ്പിച്ചിരിക്കുകയാണ്. സഞ്ജു സാംസൺ കളിച്ച് വളർന്ന രാജസ്ഥാനെതിരേ ഇത് ആദ്യമായാണ് സഞ്ജു കളിക്കുന്നത്. മത്സരത്തിലെ സിഎസ്കെയുടെ തോൽവിക്ക് ശേഷം സഞ്ജുവിന്റെ പ്രതികരണം എങ്ങനെയാവുമെന്ന് എല്ലാവരും കൗതുകത്തോടെയാണ് നോക്കിയത്. രാജസ്ഥാൻ ജയിക്കുമ്പോൾ രാജസ്ഥാന്റെ പുതിയ നായകനായ റിയാൻ പരാഗും യശ്വസി ജയ്സ്വാളുമാണ് ക്രീസിലുണ്ടായിരുന്നത്.

ക്ലാസൻ്റെ പുറത്താകലിൽ സംശയം ശക്തമാക്കി വീഡിയോ ദൃശ്യങ്ങൾ പുറത്ത്


രണ്ട് പേർക്കും സഞ്ജു കെെകൊടുത്ത് അഭിനന്ദിച്ചാണ് കളം വിട്ടത്. എന്നാൽ രാജസ്ഥാൻ റോയൽസ് താരങ്ങളോട് വലിയൊരു സൗഹൃദം പങ്കിടുന്ന സഞ്ജുവിനെയല്ല കാണാനായത്. രാജസ്ഥാൻ റോയൽസിനെ ഫെെനലിലേക്കെത്തിച്ച ക്യാപ്റ്റനാണ് സഞ്ജു സാംസൺ. ഇന്നത്തെ രാജസ്ഥാനിലെ മിക്ക താരങ്ങളും സഞ്ജുവിന്റെ ക്യാപ്റ്റൻസിക്ക് കീഴിൽ വളർന്നവരാണ്.

യശ്വസി ജയ്സ്വാൾ യുവതാരമായി ഐപിഎല്ലിലേക്കെത്തുമ്പോൾ സഞ്ജുവായിരുന്നു രാജസ്ഥാന്റെ ക്യാപ്റ്റൻ. വെെഭവ് സൂര്യവംശിക്കായി തന്റെ ഓപ്പണർ സ്ഥാനമടക്കം വിട്ടുകൊടുക്കാൻ സഞ്ജു തയ്യാറായിരുന്നു. എന്നാൽ രാജസ്ഥാൻ താരങ്ങളോട് വലിയൊരു സൗഹൃദം കാട്ടാതെ സഞ്ജു കളത്തിലുടെനീളം മുന്നോട്ട് പോയി എന്നതാണ് ശ്രദ്ധേയമായ കാര്യം. രാജസ്ഥാനെതിരേ കളിക്കുമ്പോൾ വെെകാരിക പ്രശ്നമില്ലെന്ന് നേരത്തെ തന്നെ സഞ്ജു സാംസൺ പറഞ്ഞിരുന്നു.
Samayam MalayalamIPL 2026: വെെഭവ് ഷോ, 15 പന്തിൽ ഫിഫ്റ്റി; സിഎസ്കെയെ അടിച്ചൊതുക്കി 15കാരൻ, ഇന്ത്യൻ‌ സെലക്ടർമാർ കാണുന്നുണ്ടോ?
രാജസ്ഥാനെ നയിക്കാൻ പ്രാപ്തിയുള്ള യുവതാരങ്ങൾക്കായി വഴി മാറിയതാണെന്നും അദ്ദേഹം തുറന്ന് പറഞ്ഞിരുന്നു. എന്നാൽ സഞ്ജുവിനെ വെെകാരികത ബാധിച്ചുവെന്ന് അദ്ദേഹത്തിന്റെ ശരീര ഭാഷയിൽ നിന്ന് തന്നെ വ്യക്തം. ടി20 ലോകകപ്പിൽ ഹാട്രിക് അർധ സെഞ്ചുറിയടക്കം നേടി കസറിയ സഞ്ജുവിനെയല്ല സിഎസ്കെയിൽ കണ്ടത്. വലിയ ആത്മവിശ്വാസമില്ലാതെ അൽപ്പം സമ്മർദ്ദത്തോടെ നിൽക്കുന്ന സഞ്ജുവിനെയാണ് കാണാനായത്.

രാജസ്ഥാനെതിരേ ഒരു ഘട്ടത്തിലും സിഎസ്കെയ്ക്ക് മികവ് കാട്ടാൻ സാധിച്ചില്ലെന്ന് തന്നെ പറയാം. സഞ്ജു സാംസൺ ബാറ്റിങ്ങിൽ നിറം മങ്ങുന്നതും കാണാനായി. കഴിഞ്ഞ ആറ് തവണയും ഐപിഎല്ലിലെ ആദ്യ മത്സരത്തിൽ അർധ സെഞ്ചുറി നേടിയ സഞ്ജു സാംസൺ സിഎസ്കെയ്ക്കെതിരായ അരങ്ങേറ്റ മത്സരത്തിൽ ഏഴ് പന്തിൽ ആറ് റൺസെടുത്താണ് പുറത്തായത്.

IPL 2026: സിഎസ്കെയിലെത്തി, സഞ്ജുവിനെ ആ ഭാഗ്യം കെെവിട്ടു; ആറ് വർഷത്തിന് ശേഷം എലെെറ്റ് ക്ലബ്ബിൽ നിന്ന് പുറത്ത്, ടീമും തകർന്നടിഞ്ഞു

സഞ്ജുവിനെ സംബന്ധിച്ച് ഇത്തരമൊരു മോശം തുടക്കം ഏറെ നാളുകൾക്ക് ശേഷമാണ്. എന്നാൽ ഇതിലും വലിയ വെല്ലുവിളികളെ മറികടന്ന് കെെയടി നേടിയിട്ടുള്ള താരമാണ് സഞ്ജു സാംസൺ. അതുകൊണ്ടുതന്നെ സഞ്ജുവിന്റെ ശക്തമായ തിരിച്ചുവരവാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. ഈ തോൽവി പ്രശ്നമാക്കുന്നില്ലെന്നും ശക്തമായി തിരിച്ചുവരവ് നടത്തുമെന്നും സിഎസ്കെ ക്യാപ്റ്റൻ റുതുരാജ് ഗെയ്ക് വാദും വ്യക്തമാക്കിക്കഴിഞ്ഞു.

രാജസ്ഥാൻ റോയൽസ് സഞ്ജുവിന്റെ അഭാവത്തിൽ കൂടുതൽ കരുത്തുറ്റതായാണ് ഇപ്പോൾ തോന്നുന്നത്. സിഎസ്കെ വിട്ട് രാജസ്ഥാനിലേക്ക് തിരിച്ചെത്തിയ രവീന്ദ്ര ജഡേജ രണ്ട് വിക്കറ്റ് പ്രകടനത്തോടെ കെെയടി നേടുകയും ചെയ്തു. വെെഭവ് സൂര്യവംശിയും യശ്വസി ജയ്സ്വാളുമെല്ലാം മിന്നും ഫോമിൽ കളിക്കുന്നത് രാജസ്ഥാന്റെ സീസണിലെ കിരീട പ്രതീക്ഷകൾ സജീവമാക്കുകയാണ്.
വിഷ്ണു പ്രസാദ് എസ്

രചയിതാവിനെക്കുറിച്ച്വിഷ്ണു പ്രസാദ് എസ് സമയം മലയാളത്തിലെ ഡിജിറ്റൽ കണ്ടന്റ് പ്രൊഡ്യൂസർ ആണ് വിഷ്ണു പ്രസാദ് എസ്. മാസ് കമ്യൂണിക്കേഷനിൽ ബിരുദം നേടിയ വിഷ്ണു മം​ഗളം പത്രത്തിലൂടെയാണ് മാധ്യമ പ്രവർത്തനം ആരംഭിച്ചത്. തേജസ്, തത്സമയം, വൺ‌ ഇന്ത്യ മലയാളം എന്നിവടങ്ങളിലെല്ലാം സ്പോർട്സ് വിഭാ​ഗത്തിൽ പ്രവർത്തിച്ചിട്ടുണ്ട്. 2025 ആ​ഗസ്റ്റ് 1മുതൽ സമയം മലയാളത്തിൽ സ്പോർട്സ് വാർത്തകളാണ് കെെകാര്യം ചെയ്യുന്നത്... കൂടുതൽ വായിക്കുക

Read Entire Article