IPL 2026: റിങ്കു സിങ്ങിന് ഇനി പുതിയ റോൾ, കെകെആറിന്റെ വെെസ് ക്യാപ്റ്റനായി പ്രഖ്യാപിച്ചു; സമീപകാല മോശം തിരിച്ചടിയാവുമോ?

2 months ago 10

Authored by: വിഷ്ണു പ്രസാദ് എസ് |Samayam Malayalam24 Mar 2026, 9:28 p.m. IST

IPL 2026: ടി20 ലോകകപ്പിൽ നിരാശപ്പെടുത്തുന്ന പ്രകടനമാണ് റിങ്കു സിങ് കാഴ്ചവെച്ചത്. ഇതോടെ ഇന്ത്യയുടെ പ്ലേയിങ് 11ൽ നിന്ന് റിങ്കു പുറത്താവുകയും ചെയ്തു. കെകെആറിനൊപ്പം മികച്ച റെക്കോഡുള്ള റിങ്കുവിന് ഇത്തവണ ഉത്തരവാദിത്തം കൂടും

ഹൈലൈറ്റ്:

  • റിങ്കു സിങ്ങിന്റെ സമീപകാല ഫോം മോശം
  • കെകെആറിന്റെ ഇന്ത്യൻ ബാറ്റിങ് നിരക്ക് കരുത്ത് കുറവ്
  • പരിക്ക് കെകെആറിന് വലിയ തിരിച്ചടി
rinku singhറിങ്കു സിങ്(ഫോട്ടോസ്- TOI.in)
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2026 സീസൺ ആരംഭിക്കാനിരിക്കെ നിർണ്ണായക പ്രഖ്യാപനവുമായി കൊൽക്കത്ത നെെറ്റ് റെെഡേഴ്സ്. ടീമിന്റെ വെെസ് ക്യാപ്റ്റനായി റിങ്കു സിങ് ങിനെ പ്രഖ്യാപിച്ചിരിക്കുകയാണ്. അജിൻക്യ രഹാനെ ഇത്തവണയും കെകെആറിന്റെ ക്യാപ്റ്റനായി തുടരും. രഹാനെക്ക് ശേഷം കെകെആർ ഭാവി കാണുന്നത് റിങ്കു സിങ്ങിലാണെന്ന് പറയാം. ഫിനിഷർ റോളിൽ മിന്നും പ്രകടനം നടത്തുന്ന താരമാണ് റിങ്കു സിങ്.എന്നാൽ താരത്തിന്റെ സമീപകാല പ്രകടനങ്ങൾ അത്ര മികച്ചതല്ല. അവസാന ടി20 ലോകകപ്പിൽ തീർത്തും നിരാശപ്പെടുത്തുന്ന പ്രകടനമാണ് റിങ്കു സിങ് കാഴ്ചവെച്ചത്. ഇതോടെ റിങ്കു സിങ്ങിനെ ഇന്ത്യ ബെഞ്ചിൽ ഇരുത്തുകയും ചെയ്തു, ഇത്തവണ കെകെആർ നിർണ്ണായക സ്ഥാനം നൽകി റിങ്കുവിൽ വിശ്വാസം അർപ്പിച്ചിരിക്കുകയാണ്. 2018 മുതൽ റിങ്കു കെകെആറിന്റെ ഭാഗമായിട്ടുണ്ട്.

ധോണിക്കൊപ്പം സഞ്ജു; ചെപ്പോക്കിനെ ഇളക്കിമറിച്ച് 'ബ്ലോക്ക്ബസ്റ്റർ' എൻട്രി


59 മത്സരത്തിൽ കെകെആറിനായി റിങ്കു സിങ് കളിച്ചു. 1099 റൺസാണ് റിങ്കു നേടിയത്. 30 ശരാശരിയിൽ കളിക്കുന്ന റിങ്കുവിന്റെ ഉയർന്ന സ്കോർ 67 റൺസാണ്. മധ്യനിരയിൽ നാലാം നമ്പറിലോ അഞ്ചാം നമ്പറിലോ ഇത്തവണ റിങ്കുവിനെ പ്രതീക്ഷിക്കാം. കെകെആറിനായി അത്ഭുത ജയങ്ങൾ നേടിക്കൊടുത്തിട്ടുള്ള താരമാണ് റിങ്കു സിങ്. ഈ മികവ് ഇത്തവണയും ആവർത്തിക്കാൻ റിങ്കുവിന് സാധിക്കുമോയെന്നതാണ് കാത്തിരുന്ന് കാണേണ്ടത്.

കെകെആറിന്റെ താരനിര ഇത്തവണ ശരാശരി മാത്രമാണെന്ന് പറയാം. ക്യാപ്റ്റൻ അജിൻക്യ രഹാനെ അന്താരാഷ്ട്ര ക്രിക്കറ്റ് ടീമിൽ നിന്ന് പുറത്തായിട്ട് നാളുകളേറെയായി. രഹാനെ ഇൻഡ് സ്ക്വാഡ് മത്സരത്തിൽ തകർപ്പൻ അർധ സെഞ്ചുറി നേടി ശോഭിച്ചത് പ്രതീക്ഷ നൽകുന്നു. എന്നാൽ ഇതേ മികവ് മത്സരത്തിൽ ആവർത്തിക്കാൻ രഹാനെക്ക് സാധിക്കുമോയെന്നതാണ് കാത്തിരുന്ന് കാണേണ്ടത്.
Samayam MalayalamIPL 2026: രാജസ്ഥാൻ ടീമിൽ പരാ​ഗ് രാജാവ്, ക്യാപ്റ്റനായത് എങ്ങനെയെന്ന് എല്ലാവർക്കും അറിയാം; പരിഹസിച്ച് ക്രിസ് ശ്രീകാന്ത്
മൂന്ന് തവണ ഐപിഎൽ ചാമ്പ്യന്മാരായ കെകെആറിന് വിദേശ താരങ്ങളുടെ പ്രകടനം ഇത്തവണ നിർണ്ണായകമാണ്. കാമറൂൺ ഗ്രീനാണ് ടീമിന്റെ തുറുപ്പുചീട്ട്. ഓസ്ട്രേലിയൻ ഓൾറൗണ്ടറുടെ ടി20 ലോകകപ്പിലെ പ്രകടനം നിരാശപ്പെടുത്തുന്നതായിരുന്നു. താരത്തിന് ഐപിഎല്ലിൽ എന്ത് അത്ഭുതം കാട്ടാനാവുമെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ന്യൂസീലൻഡിന്റെ ഫിൻ അലനും ടിം സീഫർട്ടും പ്രതീക്ഷ നൽകുന്ന താരങ്ങളാണ്. രണ്ട് പേരും വെടിക്കെട്ട് ബാറ്റിങ് പുറത്തെടുക്കുന്നവരാണ്.

സുനിൽ നരെയ്ൻ ഓൾറൗണ്ടറെന്ന നിലയിൽ ശോഭിക്കേണ്ടത് കെകെആറിന് നിർണ്ണായകമാവും. റോവ്മാൻ പവൽ ഫിനിഷർ റോളിൽ കസറാൻ കഴിവുള്ള താരമാണ്. കെകെആറിന്റെ വിദേശ കരുത്ത് തരക്കേടില്ലെങ്കിലും ഇന്ത്യൻ താരങ്ങളെ പരിഗണിക്കുമ്പോൾ പ്രതീക്ഷ നൽകുന്നവർ കുറവാണ്. രഹാനെ, മനീഷ് പാണ്ഡെ, രാഹുൽ ത്രിപാഠി എന്നിവരൊന്നും സമീപകാലത്തായി മിന്നിച്ചിട്ടില്ല. യുവതാരം അൻകൃഷ് രഘുവംശി പ്രതീക്ഷ നൽകുമ്പോഴും സ്ഥിരത ചോദ്യം ഉയർത്തുന്നു.

IPL 2026: മുംബെെ ഹാർദിക്കിനെ നായകസ്ഥാനത്ത് നിന്ന് മാറ്റണം, പകരം സൂര്യകുമാർ വരട്ടെ; ആർ അശ്വിൻ പറയുന്നത് ഇങ്ങനെ

ഹർഷിത് റാണയുടെ അഭാവം കെകെആർ പേസ് നിരയെ കാര്യമായി ബാധിക്കുന്ന കാര്യമാണ്. ആകാശ് ദീപും പരിക്കേറ്റ് പുറത്തായി. ഉമ്രാൻ മാലിക് തല്ലുകൊള്ളിയാണ്. സ്റ്റാർ സ്പിന്നർ വരുൺ ചക്രവർത്തിയുടെ സമീപകാലത്തെ ഇക്കോണമിയും മോശമാണ്. ഈ വെല്ലുവിളികളെയൊക്കെ മറികടന്ന് കെകെആർ കപ്പിലേക്കെത്തുമോയെന്നത് കാത്തിരുന്ന് കാണാം.

വിഷ്ണു പ്രസാദ് എസ്

രചയിതാവിനെക്കുറിച്ച്വിഷ്ണു പ്രസാദ് എസ് സമയം മലയാളത്തിലെ ഡിജിറ്റൽ കണ്ടന്റ് പ്രൊഡ്യൂസർ ആണ് വിഷ്ണു പ്രസാദ് എസ്. മാസ് കമ്യൂണിക്കേഷനിൽ ബിരുദം നേടിയ വിഷ്ണു മം​ഗളം പത്രത്തിലൂടെയാണ് മാധ്യമ പ്രവർത്തനം ആരംഭിച്ചത്. തേജസ്, തത്സമയം, വൺ‌ ഇന്ത്യ മലയാളം എന്നിവടങ്ങളിലെല്ലാം സ്പോർട്സ് വിഭാ​ഗത്തിൽ പ്രവർത്തിച്ചിട്ടുണ്ട്. 2025 ആ​ഗസ്റ്റ് 1മുതൽ സമയം മലയാളത്തിൽ സ്പോർട്സ് വാർത്തകളാണ് കെെകാര്യം ചെയ്യുന്നത്... കൂടുതൽ വായിക്കുക

Read Entire Article