IPL 2026: വെെഭവ് സൂര്യവംശി രാജസ്ഥാൻ വിടും, യുവതാരത്തെ മുംബെെ ഇന്ത്യൻസ് വാങ്ങിയേക്കും; സ്റ്റുവർട്ട് ബ്രോഡ് പറയുന്നത് ഇങ്ങനെ

1 month ago 7

Authored by: വിഷ്ണു പ്രസാദ് എസ് |Samayam Malayalam30 Apr 2026, 10:52 americium IST

IPL 2026: രാജസ്ഥാൻ റോയൽസിനൊപ്പം തകർപ്പൻ പ്രകടനം നടത്തുന്ന താരമാണ് വെെഭവ് സൂര്യവംശി. എന്നാൽ വെെഭവ് അടുത്ത സീസണിൽ രാജസ്ഥാൻ വിടാനുള്ള സാധ്യതകളാണ് പല താരങ്ങളും ചൂണ്ടിക്കാട്ടുന്നത്

ഹൈലൈറ്റ്:

  • വെെഭവ് അത്ഭുത പ്രകടനം തുടരുന്നു
  • രണ്ട് സെഞ്ചുറി വെെഭവ് ഐപിഎല്ലിൽ നേടി
  • വെെഭവ് ലേലത്തിലേക്കെത്തിയാൽ കോടികൾ ഉറപ്പ്
vaibhav sooryavanshiവെെഭവ് സൂര്യവംശി(ഫോട്ടോസ്- ANI)
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2026 സീസണിൽ അത്ഭുത പ്രകടനം തുടരുന്ന താരമാണ് വെെഭവ് സൂര്യവംശി . രാജസ്ഥാൻ റോയൽസിന്റെ 15കാരനായ താരമായ വെെഭവ് കിടിലൻ പ്രകടനമാണ് കാഴ്ചവെക്കുന്നത്. എട്ട് മത്സരത്തിൽ നിന്ന് 400 റൺസുമായി റൺവേട്ടക്കാരിൽ തലപ്പത്തേക്കെത്താനും വെെഭവിന് സാധിച്ചിരുന്നു. രാജസ്ഥാന്റെ ഈ സീസണിലെ കുതിപ്പിന് നട്ടെല്ലാവുന്നത് വെെഭവാണ്.രാജസ്ഥാൻ വെെഭവിൽ വലിയ ഭാവിയും കാണുന്നുണ്ടെന്നതാണ് വസ്തുത. എന്നാൽ വെെഭവ് രാജസ്ഥാൻ റോയൽസ് വിടുമെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുൻ ഇംഗ്ലണ്ട് പേസറായ സ്റ്റുവർട്ട് ബ്രോഡ്. അതിന്റെ കാരണവും ബ്രോഡ് പറയുന്നുണ്ട്. 'രാജസ്ഥാൻ റോയൽസിന്റെ സ്കൗട്ടർമാരും അക്കാഡമിക്ക് സംവിധാനവും വളരെ സുപ്രധാന കാര്യമാണ് ചെയ്തത്. അവനെ ലേലത്തിൽ രാജസ്ഥാൻ വാങ്ങുമ്പോൾ 13- 14 വയസാണ് പ്രായം.

ഡ്രസിങ് റൂമിലിരുന്ന് പുകവലിച്ച് റിയാൻ പരാഗ്, രാജസ്ഥാൻ നായകൻ കടുത്ത നടപടി നേരിട്ടേക്കും


ഇത്രയും വലിയ താരസമ്പത്തുള്ള ഇന്ത്യൻ ക്രിക്കറ്റിൽ നിന്ന് ഇത്രയും ചെറുപ്പത്തിൽ ഒരു താരത്തിന് ഐപിഎല്ലിൽ അവസരം ലഭിക്കുകയെന്നത് ചെറിയ കാര്യമല്ല. അതൊരു സമ്മർദ്ദമുള്ള കാര്യമാണ്. മൂന്ന് വർഷത്തിൽ കൂടുതൽ അവനെ ടീമിൽ‌ നിലനിർത്താനാവില്ല. 10 വർഷത്തെ കരാറുണ്ടാക്കുകയെന്നതെല്ലാം പ്രയാസമുള്ള കാര്യമാണ്. അവസരം ലഭിച്ചാൽ അവൻ മുംബെെ ഇന്ത്യൻസിലേക്കോ മറ്റോ പോയേക്കും' സ്റ്റുവർട്ട് ബ്രോ‍ഡ് പറഞ്ഞു.

അടുത്ത താരങ്ങളെ നിലനിർ‌ത്തുന്ന സമയത്ത് അവൻ‌ ലേലത്തിലേക്ക് പോയേക്കാൻ സാധ്യതയുണ്ടെന്നും ബ്രോഡ് ചൂണ്ടിക്കാട്ടി. വെെഭവ് രാജസ്ഥാൻ റോയൽ‌സ് വിടാൻ തയ്യാറായാൽ ടീമിലെത്തിക്കാൻ പല വമ്പന്മാരും തയ്യാറായേക്കും. മുംബെെ ഇന്ത്യൻസെല്ലാം വരുന്ന സീസണിൽ വലിയ പൊളിച്ചെഴുത്ത് നടത്താനുള്ള തന്ത്രം മെനയുകയാണ്. അതുകൊണ്ടുതന്നെ വെെഭവിനെ ലഭിച്ചാൽ മുംബെെ വലിയ തുകയ്ക്ക് ടീമിലെത്തിച്ചേക്കും.
Samayam MalayalamIPL 2026: ഇങ്ങനേയും അബദ്ധം പറ്റുമോ? എട്ട് റൺസിൽ ഹെഡ് പുറത്തായേനെ; പക്ഷെ മുംബെെ അപ്പീൽ ചെയ്തില്ല, സംഭവം മൂന്നാം ഓവറിൽ
നിലവിൽ ഐപിഎല്ലിലെ ഏറ്റവും ഉയർന്ന പ്രതിഫലം വാങ്ങുന്നത് ഋഷഭ് പന്താണ്. 27 കോടിയാണ് അദ്ദേഹത്തിന്റെ പ്രതിഫലം. എന്നാൽ വെെഭവ് ലേലത്തിലേക്കെത്തിയാൽ ഈ റെക്കോഡ് തകർക്കപ്പെടാൻ സാധ്യതകളേറെയാണെന്ന് തന്നെ പറയാം. എന്നാൽ വെെഭവിനെ കെെവിട്ടു കളയാൻ രാജസ്ഥാൻ തയ്യാറായേക്കില്ല. അടുത്ത 10 വർഷത്തേക്കെങ്കിലും ടീമിന്റെ മുഖമായി മാറാൻ വെെഭവിന് സാധിക്കും.

സഞ്ജു സാംസൺ ടീം വിട്ടതോടെ പുതിയൊരു പോസ്റ്റർ ബോയിയുടെ അഭാവം രാജസ്ഥാനിലുണ്ട്. ഈ വിടവ് നികത്താൻ ശേഷിയുള്ള താരമാണ് വെെഭവ് സൂര്യവംശി. ഈ രണ്ട് സീസൺകൊണ്ട് തന്നെ വെെഭവ് തന്റെ മികവ് തെളിയിച്ച് കഴിഞ്ഞു. ഇപ്പോൾ എല്ലാവരുടേയും പ്രിയപ്പെട്ട താരമാണ് വെെഭവ്. പ്രകടനംകൊണ്ടും ആരാധകരുടെ പ്രതീക്ഷകാക്കാൻ വെെഭവിന് സാധിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ വെെഭവിനെ രാജസ്ഥാൻ എന്ത് വിലകൊടുത്തും നിലനിർത്താൻ ശ്രമിച്ചേക്കും.

IPL 2026: ജയസൂര്യയുടെ റെക്കോഡ് തകർത്തു, മുംബെെയുടെ വേഗ സെഞ്ചുറിക്കാരനായി റിക്കിൽറ്റൻ; മുംബെെക്ക് പടുകൂറ്റൻ സ്കോർ

18 കോടിക്കാണ് യശ്വസി ജയ്സ്വാളിനെ രാജസ്ഥാൻ നിലനിർത്തിയിരിക്കുന്നത്. ജയ്സ്വാളിനെ ടീം വിടാൻ അനുവദിച്ച് വെെഭവിനെ ടീമിൽ നിലനിർത്താനുള്ള പദ്ധതിയാവും രാജസ്ഥാൻ ആലോചിക്കുക. എന്തായാലും വെെഭവ് ലേലത്തിലേക്കെത്തിയാൽ വാങ്ങാൻ താൽപര്യം കാട്ടി പലരും രംഘത്തെത്താൻ സാധ്യതകളുണ്ട്. എന്തായാലും വെെഭവാകും അടുത്ത ലേലത്തിന് മുമ്പുള്ള പ്രധാന ചർച്ചാ വിഷയമെന്ന് നിസംശയം പറയാം.
വിഷ്ണു പ്രസാദ് എസ്

രചയിതാവിനെക്കുറിച്ച്വിഷ്ണു പ്രസാദ് എസ് സമയം മലയാളത്തിലെ ഡിജിറ്റൽ കണ്ടന്റ് പ്രൊഡ്യൂസർ ആണ് വിഷ്ണു പ്രസാദ് എസ്. മാസ് കമ്യൂണിക്കേഷനിൽ ബിരുദം നേടിയ വിഷ്ണു മം​ഗളം പത്രത്തിലൂടെയാണ് മാധ്യമ പ്രവർത്തനം ആരംഭിച്ചത്. തേജസ്, തത്സമയം, വൺ‌ ഇന്ത്യ മലയാളം എന്നിവടങ്ങളിലെല്ലാം സ്പോർട്സ് വിഭാ​ഗത്തിൽ പ്രവർത്തിച്ചിട്ടുണ്ട്. 2025 ആ​ഗസ്റ്റ് 1മുതൽ സമയം മലയാളത്തിൽ സ്പോർട്സ് വാർത്തകളാണ് കെെകാര്യം ചെയ്യുന്നത്... കൂടുതൽ വായിക്കുക

Read Entire Article