IPL 2026: സ്ഥിരതകാട്ടാതെ സഞ്ജു, വേട്ടയാടുന്നത് ആ പഴയ പ്രശ്നം, യുവരാജ് സിങ്ങിന്റെ ഉപദേശവും ഫലിച്ചില്ലേ? സിഎസ്കെയ്ക്ക് ആശങ്ക

1 month ago 7

Authored by: വിഷ്ണു പ്രസാദ് എസ് |Samayam Malayalam3 Apr 2026, 11:14 p.m. IST

IPL 2026: രാജസ്ഥാൻ റോയൽസിൽ നിന്ന് സിഎസ്കെയിലേക്കെത്തിയ സഞ്ജു സാംസൺ വലിയ പ്രകടനം കാഴ്ചവെക്കുമെന്നാണ് എല്ലാവരും പ്രതീക്ഷിച്ചത്. എന്നാൽ നിലവാരം കാട്ടാൻ മലയാളി താരത്തിന് സാധിക്കുന്നില്ല

ഹൈലൈറ്റ്:

  • സഞ്ജുവിന്റെ മോശം ഫോം സിഎസ്കെയ്ക്ക് തിരിച്ചടി
  • സഞ്ജു ആരാധകർക്ക് നിരാശ
  • സഞ്ജുവിന് സ്ഥിരത കാട്ടാൻ സാധിക്കുന്നില്ല
sanju samsonസഞ്ജു സാംസൺ(ഫോട്ടോസ്- ANI)
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2026 സീസണിൽ വലിയ പ്രതീക്ഷയോടെയാണ് സഞ്ജു സാംസൺ എത്തിയത്. രാജസ്ഥാൻ റോയൽസിന്റെ ക്യാപ്റ്റൻ സ്ഥാനവും ഒഴിവാക്കി സഞ്ജു സാംസൺ സിഎസ്കെയിലേക്കെത്തിയപ്പോൾ വമ്പൻ പ്രകടനമാണ് എല്ലാവരും പ്രതീക്ഷിച്ചത്. എന്നാൽ ആദ്യ മത്സരത്തിൽ ആറ് റൺസും രണ്ടാം മത്സരത്തിൽ ഏഴ് റൺസും മാത്രമാണ് സഞ്ജുവിന് നേടാനായത്.സഞ്ജു സാംസണിന്റെ മോശം ഫോമിന് പല കാരണങ്ങളും ചൂണ്ടിക്കാട്ടാൻ സാധിക്കും. ടി20 ലോകകപ്പിൽ ഹാട്രിക് ഫിഫ്റ്റികളടക്കം നേടി ടൂർണമെന്റിലെ താരമായ സഞ്ജു സാംസണ് സിഎസ്കെയിലേക്കെത്തിയപ്പോൾ ഈ മികവ് ആവർത്തിക്കാൻ സാധിക്കുന്നില്ല. സഞ്ജു സാംസണിന്റെ സ്ഥിരത നേരത്തെ തന്നെ വിമർശനം കേൾപ്പിക്കുന്ന കാര്യമാണ്. എന്നാൽ ഇപ്പോൾ സഞ്ജുവിനെ വേട്ടയാടുന്നത് പഴയ പ്രശ്നം തന്നെയാണെന്ന് പറയാം.

കളി തോറ്റതോടെ ​ഗോയങ്ക കലിപ്പിൽ, ഋഷഭിനെ നിർത്തിപ്പൊരിച്ചു, വിവാദം കത്തുന്നു


അത് ഫുട് വർക്കാണ്. അവസാന ന്യൂസീലൻഡ് ടി20 പരമ്പരയിൽ സഞ്ജുവിനെ പ്രതികൂലമായി ബാധിച്ചത് ഫുട് വർക്കിലെ പ്രശ്നങ്ങളായിരുന്നു. അതിന് ശേഷം ടി20 ലോകകപ്പിലും സഞ്ജുവിനെ ഇതേ പ്രശ്നം ബാധിച്ചു. എന്നാൽ അവസാന മൂന്ന് മത്സരത്തിലും മികവ് കാട്ടി തിരിച്ചെത്താൻ സഞ്ജുവിന് സാധിച്ചിരുന്നു. പക്ഷെ ഇപ്പോൾ അതേ ഫുട് വർക്ക് പ്രശ്നമാണ് സഞ്ജുവിനെ ബാധിക്കുന്നത്.

പഞ്ചാബ് കിങ്സിനെതിരേ സഞ്ജു പുറത്തായത് ഫുട് വർക്കിൽ സംഭവിച്ച പിഴവുകൊണ്ടാണ്. ലെഗ് സ്റ്റംപിന് പുറത്തേക്ക് കവർ ചെയ്ത് നിന്ന സഞ്ജു സാംസൺ എക്സ്ട്രാ ബൗൺസിൽ ബാറ്റ് വെച്ച് കീപ്പർക്ക് ക്യാച്ച് നൽകിയാണ് പുറത്തായത്. ബാക്ക് ഫൂട്ടിൽ കളിക്കേണ്ട ഷോട്ട് സഞ്ജു ലെഗ് സെെഡിലേക്ക് ആദ്യമേ മാറി നിന്ന് കളിക്കുകയാണ് ചെയ്തത്. ഇത് ബൗളർക്ക് കൃത്യമായി മനസിലാക്കാനും സഞ്ജുവിനെ കുടുക്കാനുള്ള തന്ത്രം മെനയാനും സഹായിച്ചു.
Samayam MalayalamIPL 2026: ഭയന്നത് സംഭവിച്ചു, ചെപ്പോക്കിൽ നിരാശപ്പെടുത്തി സഞ്ജു; പഞ്ചാബിനോടും ഒറ്റ സംഖ്യയിൽ പുറത്തായി; തിരിച്ചുവരവ് പ്രതീക്ഷയിൽ ആരാധകർ
ടി20 ലോകകപ്പിന് മുമ്പ് സഞ്ജുവിന്റെ ഈ പ്രശ്നത്തിന് പരിഹാരം കാണാൻ മുൻ ഇന്ത്യൻ ലോകകപ്പ് ഹീറോയായ യുവരാജ് സിങ് ചില ഉപദേശങ്ങൾ നൽകിയിരുന്നു. ആദ്യം ഇതിന് പരിഹാരം കാണാൻ സഞ്ജുവിന് സാധിച്ചില്ലെങ്കിലും പതിയെ ഇത് ഫലം കാണുകയും സഞ്ജു ഫോമിലേക്ക് തിരിച്ചെത്തുകയും ചെയ്തിരുന്നു. സഞ്ജു തന്റെ അടുത്ത് വന്നതിനെക്കുറിച്ച് യുവരാജ് സിങ് വെളിപ്പെടുത്തിയിരുന്നു.

'10-12 ഇന്നിങ്സുകൾ ഫ്ളോപ്പാവുകയും പ്ലേയിങ് 11ന് പുറത്താവുകയും ചെയ്യുമെന്ന് തോന്നിയപ്പോഴാണ് സഞ്ജു സാംസണോട് ഞാൻ പറഞ്ഞത് നിനക്ക് സമയം ലഭിക്കുമ്പോഴെല്ലാം വിളിച്ച് സംസാരിക്കാം എന്ന്. സഞ്ജുവിന് നിരവധി പ്രശ്നങ്ങളുണ്ടായിരുന്നു. സഞ്ജു ഫുട് വർക്ക് മെച്ചപ്പെടുത്തണമായിരുന്നു. ഫുട് വർക്ക് മെച്ചപ്പെടുത്തിയില്ലെങ്കിൽ തുടർച്ചയായി പ്രശ്നത്തിലാകും. റൺസ് നേടിയോ ഇല്ലയോ എന്നതല്ല ഫുട് വർക്ക് മെച്ചപ്പെടുത്തേണ്ടതായുണ്ട്.

ടീം നീതികാട്ടുന്നില്ല, ബ്ലാസ്റ്റേഴ്സിന്റെ മത്സരങ്ങൾ ബഹിഷ്കരിക്കുമെന്ന് മഞ്ഞപ്പട; ഇനിയുള്ള ഒരു മത്സരം പോലും കാണാനെത്തില്ല

എങ്ങനെ അത് മെച്ചപ്പെടുത്താം എന്നതിനെക്കുറിച്ച് ഞാൻ അവന് ചില ഉപദേശങ്ങളും നൽകിയിരുന്നു. ആദ്യം അവന് അത് ഫലപ്രദമായി ഉപയോഗിക്കാൻ സാധിച്ചിരുന്നില്ല. എന്നാൽ രണ്ടാമത് അവസരം ലഭിച്ചപ്പോൾ അതിനെ നന്നായി ഉപയോഗപ്പെടുത്തുകയും ഫുട് വർക്ക് കൂടുതൽ മെച്ചപ്പെടുത്തി കളിക്കുകയും ചെയ്തു. കൂടുതൽ സമയം ക്രീസിൽ നിന്നപ്പോൾ ഫുട് വർക്ക് മെച്ചപ്പെട്ടു. അതുകൊണ്ടുതന്നെ പരിശീലനത്തിൽ അതുകൊണ്ടുതന്നെ ചില കാര്യങ്ങളും ഉൾപ്പെടുത്തണമെന്ന് എനിക്ക് തോന്നിയിരുന്നു.' യുവരാജ് സിങ് പറഞ്ഞു.

എന്നാൽ ടി20 ലോകകപ്പിൽ നിർണ്ണായക സമയത്ത് ഫോം കണ്ടെത്തിയെങ്കിലും പഴയ ഫുട് വർക്കിലെ പിഴവ് സഞ്ജു ആവർത്തിക്കുകയാണ്. കരിയറിൽ പല പ്രതിസന്ധികളിലൂടെയും കടന്ന് പോയ സഞ്ജു പലവട്ടം ശക്തമായ തിരിച്ചുവരവും നടത്തിയിട്ടുണ്ട്. അത് ഇനിയും ആവർത്തിക്കുമോയെന്നതാണ് കാത്തിരുന്ന് കാണേണ്ടത്.

വിഷ്ണു പ്രസാദ് എസ്

രചയിതാവിനെക്കുറിച്ച്വിഷ്ണു പ്രസാദ് എസ് സമയം മലയാളത്തിലെ ഡിജിറ്റൽ കണ്ടന്റ് പ്രൊഡ്യൂസർ ആണ് വിഷ്ണു പ്രസാദ് എസ്. മാസ് കമ്യൂണിക്കേഷനിൽ ബിരുദം നേടിയ വിഷ്ണു മം​ഗളം പത്രത്തിലൂടെയാണ് മാധ്യമ പ്രവർത്തനം ആരംഭിച്ചത്. തേജസ്, തത്സമയം, വൺ‌ ഇന്ത്യ മലയാളം എന്നിവടങ്ങളിലെല്ലാം സ്പോർട്സ് വിഭാ​ഗത്തിൽ പ്രവർത്തിച്ചിട്ടുണ്ട്. 2025 ആ​ഗസ്റ്റ് 1മുതൽ സമയം മലയാളത്തിൽ സ്പോർട്സ് വാർത്തകളാണ് കെെകാര്യം ചെയ്യുന്നത്... കൂടുതൽ വായിക്കുക

Read Entire Article