​IPL 2027: 9 പേരെ വാങ്ങാം, ഇതിൽ രണ്ട് വിദേശികളും; 32.60 കോടി ബാക്കിയുള്ള മുംബെെ ഇന്ത്യൻസിന്റെ പദ്ധതിയെന്ത്? നോട്ടമിടുന്നത് ഈ താരങ്ങളെ

3 days ago 11
ഇന്ത്യൻ പ്രീമിയർ ലീ​ഗിന്റെ 2027 സീസണിന് മുന്നോടിയായുള്ള ഒഴിവാക്കലുകളും നിലനിർത്തലുകളും പുറത്ത് വന്നിരിക്കുകയാണ്. എല്ലാ ടീമുകളും വലിയ മാറ്റങ്ങളോടെയാണ് വരുന്ന സീസണിനായുള്ള തയ്യാറെടുപ്പുകൾ നടത്തിയിരിക്കുന്നത്. 10 ടീമുകളും മികച്ച പല താരങ്ങളേയും ഒഴിവാക്കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ മിനി താരലേലം ആവേശകരമാകുമെന്ന കാര്യം ഉറപ്പാണ്.

മുംബെെ ഇന്ത്യൻസിനെ സംബന്ധിച്ച് പ്രധാനപ്പെട്ട സീസണാണ് വരാനിരിക്കുന്നത്. ആറാം കിരീടം ലക്ഷ്യമിടുന്ന മുംബെെ ഇന്ത്യൻസ് ചില സൂപ്പർ താരങ്ങളെ ഒഴിവാക്കിയിട്ടുണ്ട്. ഇതിൽ ട്രന്റ് ബോൾട്ട്, ദീപക് ചഹാർ, എഎം ഗസൻഫാർ, കേശവ് മഹാരാജ്, മായങ്ക് മാർക്കണ്ഡെ, റോബിൻ മിൻസ് എന്നിവരെയെല്ലാം മുംബെെ ഒഴിവാക്കിയിട്ടുണ്ട്. 32.60 കോടി പേഴ്സിലുള്ള മുംബെെയുടെ പദ്ധതി എന്താവുമെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

അഭയാർഥികൾക്ക് അമേരിക്കയിൽ നിയന്ത്രണങ്ങൾ കടുക്കുന്നു; ട്രംപിന്റെ പുതിയ നീക്കമെന്താകും?

മുംബെെ മിനി താരലേലത്തിൽ നോട്ടമിടാൻ സാധ്യതയുള്ള താരങ്ങൾ ആരൊക്കെയാണെന്ന് നോക്കാം. ചെന്നെെ സൂപ്പർ കിങ്സ് ഒഴിവാക്കിയ പ്രശാന്ത് വീറിനെ മുംബെെ ഇന്ത്യൻസ് നോട്ടമിടാൻ സാധ്യതയുണ്ട്. മുംബെെ ഇന്ത്യൻസിന്റെ പ്രധാന തലവേദന മികച്ച സ്പിന്നർമാരുടെ അഭാവമാണ്.

കഴിഞ്ഞ സീസണുകളിലെല്ലാം ഈ പ്രശ്നം മുംബെെയെ ബാധിച്ചിരുന്നു. സ്പിൻ ഓൾറൗണ്ടർ റോളിൽ പ്രശാന്ത് വീറിനെ മുംബെെ വളർത്താൻ ശ്രമിച്ചേക്കും. 14.20 കോടിയാണ് സിഎസ്കെയിലെ പ്രശാന്തിന്റെ പ്രതിഫലം. എന്നാൽ മിനി ലേലത്തിൽ പ്രശാന്തിനെ അഞ്ച് കോടിക്കുള്ളിൽ ലഭിച്ചാൽ മുംബെെ താരത്തെ നോട്ടമിട്ടേക്കും.


Samayam MalayalamIPL 2027: എംഎസ് ധോണി ക്യാപ്റ്റൻ, ഓപ്പണിങ്ങിൽ ട്രാവിസ് ഹെഡും ബദലും; പേസ് നിരയിൽ ജയദേവും ദീപക്കും, ഒഴിവാക്കപ്പെട്ടവരുടെ ബെസ്റ്റ് 11 ഇതാ
സൺറെെസേഴ്സ് ഹെെദരാബാദ് ഒഴിവാക്കിയ സ്പിന്നറായ സീഷൻ അൻസാരിയെ മുംബെെ നോട്ടമിട്ടേക്കും. മായങ്ക് മാർക്കണ്ഡെയേയും അല്ലാ ഖസൻഫാറിനേയും ഒഴിവാക്കിയ മുംബെെ സീഷൻ അൻസാരിയെ ടീമിലേക്കെത്തിക്കാൻ നീക്കം നടത്താൻ സാധ്യതയുണ്ട്. യുവ സ്പിന്നർ വിക്കറ്റ് നേടാൻ മിടുക്കനാണ്. മുംബെെ ഒരു സീസണിലേക്കെങ്കിലും താരത്തെ പരീക്ഷണമെന്ന നിലയിൽ പരി​ഗണിച്ചേക്കും.

മുംബെെക്ക് ഹാർദിക് പാണ്ഡ്യയുടെ വിടവ് നികത്തേണ്ടതായുണ്ട്. മികച്ചൊരു പേസ് ഓൾറൗണ്ടറെ മുംബെെക്ക് കണ്ടെത്തണം. അർഷ്ദീപ് സിങ് വന്നതോടെ ഇടം കെെയൻ പേസറുടെ അഭാവം നികത്തപ്പെട്ടു. എന്നാൽ പേസ് ഓൾറൗണ്ടറുടെ വിടവ് അവിടെയുണ്ട്. മുംബെെ കൂടുതൽ തുക ഈ റോളിലേക്കുള്ള താരത്തിന് നൽകാനുള്ള സാധ്യതയാണ് കൂടുതലാണ്.

ഇതിഹാസ താരം, പക്ഷെ വിരമിക്കൽ മത്സരം കളിക്കാതെ പടിയിറങ്ങും; ധോണി എന്നും വ്യത്യസ്തൻ, ഈ കണക്കുകൾ എക്കാലവും ഓർമ്മിക്കപ്പെടും


ഇത്തവണ ഒഴിവാക്കപ്പെട്ട താരങ്ങളിൽ മുംബെെക്ക് പറ്റിയ പേസ് ഓൾറൗണ്ടറുണ്ടെന്ന് തോന്നുന്നില്ല. പുതിയൊരു താരത്തെ തന്നെ മുംബെെക്ക് ഈ റോളിലേക്ക് കണ്ടെത്തേണ്ടതായുണ്ട്. ഇത് ആരാവുമെന്നതാണ് കാത്തിരുന്ന് കാണേണ്ടത്.

മുംബെെ പേസ് നിരയിലേക്ക് കൂടുതൽ താരങ്ങളെ എത്തിച്ചേക്കും. ദീപക് ചഹാറിനേയും ട്രന്റ് ബോൾട്ടിനേയും ഒഴിവാക്കിയപ്പോൾ ഒരു വിടവ് ടീമിലുണ്ട്. ജസ്പ്രീത് ബുംറക്കും അർഷ്ദീപിനുമൊപ്പം മികച്ചൊരു വിദേശ പേസറെയാവും മുംബെെ നോട്ടമിടുക. മതീഷ പതിരാനയെ മുംബെെ സ്വന്തമാക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. മുൻ സിഎസ്കെ പേസറായ പതിരാനയെ കെകെആറാണ് തഴഞ്ഞത്. താരത്തിനായി മുംബെെ സജീവമായി രം​ഗത്തെത്താൻ സാധ്യത കൂടുതലാണെന്ന് തന്നെ വിലയിരുത്താം.

വിഷ്ണു പ്രസാദ് എസ്

രചയിതാവിനെക്കുറിച്ച്വിഷ്ണു പ്രസാദ് എസ് 10 വർഷത്തോളമായി മാധ്യമ മേഖലയിൽ പ്രവർത്തിച്ച് വരികയാണ്. മം​ഗളം ദിന പത്രത്തിലൂടെയാണ് കരിയർ ആരംഭിച്ചത്. തേജസ്, സിറാജ്, തത്സമയം, കേരള കൗമുദി തുടങ്ങിയ പത്ര മാധ്യമത്തിലൂടെ കരിയർ മുന്നോട്ട് പോയി. വൺ ഇന്ത്യ മലയാളം മെെഖേൽ മലയാളത്തിൽ മൂന്ന് വർഷം സ്പോർട്സ് സബ് എഡിറ്ററായി പ്രവർത്തിച്ചു. സ്പോർട്സ് വിഭാ​ഗത്തിലാണ് കൂടുതൽ ശ്രദ്ധ നൽകിയിരിക്കുന്നത്. സിനിമയും വിനോദ സഞ്ചാരവുമാണ് മറ്റ് ഇഷ്ട മേഖലകൾ. 2025 ആ​ഗസ്റ്റ് മാസം മുതൽ സമയം മലയാളത്തിൽ സ്പോർട്സ് വിഭാ​ഗത്തിൽ ഡിജിറ്റൽ കണ്ടന്റ് പ്രൊഡ്യൂസറായി പ്രവർത്തിക്കുകയാണ്.... കൂടുതൽ വായിക്കുക

Read Entire Article