IPL 2027: മുംബെെ ഇന്ത്യൻസ് രോഹിത്തിനെ ക്യാപ്റ്റനാക്കണം, പൊള്ളാർഡിന് കാര്യങ്ങൾ എളുപ്പമാവും; നിർദേശവുമായി ആർ അശ്വിൻ

3 weeks ago 5
ഇന്ത്യൻ പ്രീമിയർ ലീ​ഗിന്റെ 2027 സീസൺ വരാനിരിക്കുന്നതിന് മുമ്പ് ടീമുകളെല്ലാം വലിയ അഴിച്ചുപണിക്ക് തയ്യാറെടുക്കുകയാണ്. ഇത്തവണ മുംബെെ ഇന്ത്യൻസ് മുഖ്യ പരിശീലകസ്ഥാനത്തേക്ക് കീറോൺ പൊള്ളാർഡിനെ കൊണ്ടുവന്നു കഴിഞ്ഞു. അതുകൊണ്ടുതന്നെ മുംബെെ ഇടവേളക്ക് ശേഷം ആറാം കിരീടം സ്വപ്നം കാണുകയാണ്. 2020ലാണ് മുംബെെ അവസാനമായി കപ്പിലേക്കെത്തിയത്.

ഇത്തവണ മുംബെെ ഇന്ത്യൻസിനെ കാത്തിരിക്കുന്ന പ്രധാന പ്രശ്നം നായകസ്ഥാനത്തേക്ക് ആരെ കൊണ്ടുവരുമെന്നതാണ്. ഹാർദിക് പാണ്ഡ്യയാണ് നിലവിലെ നായകൻ. ഹാർദിക് പാണ്ഡ്യ വരുന്ന സീസണിന് മുമ്പ് മുംബെെ വിടുമെന്നുറപ്പാണ്. അതുകൊണ്ടുതന്നെ പുതിയൊരു നായകനെ മുംബെെക്ക് ആവശ്യമാണ്. ഇത് ആരാവണമെന്നതാണ് പ്രധാനപ്പെട്ട ചോദ്യം.

നോർത്ത് ഈസ്റ്റിനോട് തകർന്ന് ബ്ലാസ്റ്റേഴ്‌സ്; നിരാശയില്ലെന്ന് കോച്ച് ആഷ്‌ലി വെസ്റ്റ്‌വുഡ്

ഇപ്പോഴിതാ മുംബെെ ഇന്ത്യൻസ് വീണ്ടും രോഹിത് ശർമയെ നായകനാക്കണമെന്ന് നിർദേശിച്ചിരിക്കുകയാണ് മുൻ ഇന്ത്യൻ സ്പിൻ ഓൾറൗണ്ടറായ ആർ അശ്വിൻ. രോഹിത് ശർമ-കീറോൺ പൊള്ളാർഡ് കൂട്ടുകെട്ട് മുംബെെക്ക് ​ഗുണകരമാണെന്ന് ചൂണ്ടിക്കാട്ടുകയാണ് അശ്വിൻ. 'രോഹിത്തും പൊള്ളാർഡും കൂട്ടുകെട്ടായി മുംബെെ ഇന്ത്യൻസ് മുന്നോട്ട് പോകുന്നത് ടീമിന് ​ഗുണകരമാവുമെന്നാണ് കരുതുന്നത്.

എന്നാൽ ഇത് സംഭവിക്കുമോയെന്ന് അറിയാം. ഹാർദിക് ടീമിലുണ്ടാകില്ലെന്ന കാര്യം ഉറപ്പാണ്. സൂര്യകുമാർ യാദവ് ഇപ്പോൾ ഇന്ത്യൻ ടീമിലില്ല. അതുകൊണ്ടുതന്നെ സൂര്യകുമാറിനെ ക്യാപ്റ്റനാക്കാൻ സാധ്യതയില്ല. അതൊരു വലിയ പ്രശ്നമാണ്. ഈ ടീമിന് നിരവധി പ്രശ്നങ്ങൾ പരിഹരിക്കാൻ സാധിക്കേണ്ടതായുണ്ട്. മെ​ഗാ താരലേലത്തിന് ഒരു വർഷം കൂടിയുണ്ട്.


Samayam MalayalamIND vs NZ T20: മൂന്നാം ടി20യിൽ വെെഭവിനെ ഓപ്പണറാക്കണം, മൂന്നാം നമ്പറിൽ കളിക്കേണ്ടത് അഭിഷേക് ശർമ; കാരണങ്ങളിതാ
ഈ സമയത്തിനുള്ളിൽ ആ പ്രശ്നങ്ങൾ കണ്ടെത്തി പരിഹരിക്കാനുള്ള കഴിവ് ആർക്കാണ്. ആ അനുഭവസമ്പത്ത് രോഹിത് ശർമക്കാണുള്ളത്. ഒരു വർഷത്തേക്കെങ്കിലും ഈ കൂട്ടുകെട്ടിനെ കൊണ്ടുവരാവുന്നതാണ്. പൊള്ളാർഡുമായി രോഹിത്തിന് മികച്ച ബന്ധമുണ്ട് ' - ആർ അശ്വിൻ പറഞ്ഞു. രോഹിത് ശർമയെ മാറ്റി ഹാർദിക് പാണ്ഡ്യയെ മുംബെെ ക്യാപ്റ്റനാക്കിയതോടെയാണ് മുംബെെയിൽ പ്രശ്നങ്ങൾ തുടങ്ങിയത്.

ഹാർദിക് പാണ്ഡ്യയും രോഹിത് ശർമയും തമ്മിലുള്ള ബന്ധം മോശമായി. രോഹിത് പക്ഷം ഹാർദിക്കിനോട് ശത്രുത കാട്ടിയെന്ന് തന്നെ വിലയിരുത്താം. ഇത് മനസിലാക്കിത്തന്നെയാണ് ഹാർദിക് പടിയിറങ്ങാൻ പോകുന്നത്. രോഹിത്തിന് കീഴിലേക്ക് മുംബെെ വന്നാൽ അത് എല്ലാവർക്കും സ്വീകാര്യമായിരിക്കും. മുംബെെയെ അഞ്ച് തവണ കപ്പിലേക്കെത്തിക്കാൻ രോഹിത്തിന് സാധിച്ചിട്ടുണ്ട്.

IND vs NZ T20: ആദ്യ ഓവർ മെയ്ഡൻ, സഞ്ജു സാംസണിന്റെ കരിയറിൽ ഇതാദ്യം; രോഹിത് ശർമ ഉൾപ്പെടുന്ന റെക്കോഡിൽ ഇടം


ഈ സീസണിൽ മിനി താരലേലമായതിനാൽ മുംബെെയിൽ വലിയ അഴിച്ചുപണി ഉണ്ടായേക്കില്ല. അതുകൊണ്ടുതന്നെ രോഹിത്തിനെ ക്യാപ്റ്റനാക്കി മുന്നോട്ട് പോകുന്നതാണ് നല്ലത്. എന്നാൽ ഭാവി മുന്നിൽക്കണ്ടാണെങ്കിൽ ജസ്പ്രീത് ബുംറ, തിലക് വർമ എന്നിവരിലൊരാളെ കൊണ്ടുവരാം. ജസ്പ്രീത് ബുംറയുടെ പ്രശ്നം ഫിറ്റ്നസാണ്. ഇടക്കിടെ പരിക്കേൽക്കുന്നത് ബുംറയെ ക്യാപ്റ്റൻ സ്ഥാനം ഏൽപ്പിക്കാൻ മടുപ്പു തോന്നിക്കുന്ന കാര്യമാണ്.

ഇന്ത്യയുടെ ടി20 ടീം വെെസ് ക്യാപ്റ്റനായ തിലക് വർമയെ നായകനാക്കി വളർത്താവുന്നതാണ്. എന്തായാലും വലിയ വെല്ലുവിളികൾ മുംബെെയെ കാത്തിരിക്കുന്നു. ഈ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ട് കപ്പിലേക്കെത്താൻ മുംബെെക്കാവുമോയെന്നതാണ് കണ്ടറിയേണ്ടത്.

വിഷ്ണു പ്രസാദ് എസ്

രചയിതാവിനെക്കുറിച്ച്വിഷ്ണു പ്രസാദ് എസ് സമയം മലയാളത്തിലെ ഡിജിറ്റൽ കണ്ടന്റ് പ്രൊഡ്യൂസർ ആണ് വിഷ്ണു പ്രസാദ് എസ്. മാസ് കമ്യൂണിക്കേഷനിൽ ബിരുദം നേടിയ വിഷ്ണു മം​ഗളം പത്രത്തിലൂടെയാണ് മാധ്യമ പ്രവർത്തനം ആരംഭിച്ചത്. തേജസ്, തത്സമയം, വൺ‌ ഇന്ത്യ മലയാളം എന്നിവടങ്ങളിലെല്ലാം സ്പോർട്സ് വിഭാ​ഗത്തിൽ പ്രവർത്തിച്ചിട്ടുണ്ട്. 2025 ആ​ഗസ്റ്റ് 1മുതൽ സമയം മലയാളത്തിൽ സ്പോർട്സ് വാർത്തകളാണ് കെെകാര്യം ചെയ്യുന്നത്... കൂടുതൽ വായിക്കുക

Read Entire Article