മെെക്കൽ ഹസി മുൻ സിഎസ്കെ താരം കൂടിയാണ്. ബാറ്റിങ് പരിശീലക റോളിൽ മികവ് കാട്ടാൻ ഹസിക്ക് സാധിച്ചിരുന്നു. സ്റ്റീഫൻ ഫ്ളമിങ്ങിനെ സിഎസ്കെ പരിശീലകസ്ഥാനത്ത് നിന്ന് നീക്കിയപ്പോൾ തൽസ്ഥാനത്തേക്ക് ആദ്യം ഉയർന്നുകേട്ട പേരുകളിലൊന്ന് ഹസിയുടേതായിരുന്നു. മെെക്കൽ ഹസി സിഎസ്കെയുടെ മുഖ്യ പരിശീലകനാവുന്നതിനായി ഇംഗ്ലണ്ട് ടീമിന്റെ പരിശീലകസ്ഥാനത്തേക്കുള്ള ഓഫറടക്കം നിരസിച്ചതായുള്ള വാർത്തകളുമുണ്ടായിരുന്നു.
അടിമുടി മാറ്റങ്ങളോടെ കേരള ബ്ലാസ്റ്റേഴ്സ്; ഐഎസ്എല്ലിന് നാളെ തുടക്കം, പോരാട്ടത്തിന് 13 ടീമുകൾ
എന്നാൽ എല്ലാവരേയും ഞെട്ടിച്ചുകൊണ്ടാണ് മുൻ ഇന്ത്യൻ പേസറായ സഹീർ ഖാൻ സിഎസ്കെയുടെ മുഖ്യ പരിശീലകനാവുന്നത്. ബൗളിങ് പരിശീലകനായി മോഹിത് ശർമയേയും സിഎസ്കെ എത്തിക്കാൻ പോവുകയാണ്. എന്തായാലും സിഎസ്കെയുടെ ഈ പുതിയ നിരക്കൊപ്പം പ്രവർത്തിക്കാൻ ഹസിക്ക് താൽപര്യമില്ലെന്നാണ് പുറത്ത് വരുന്ന വിവരം.
എംഎസ് ധോണിയും സിഎസ്കെയുടെ പരിശീലക സംഘത്തോടൊപ്പം എത്തുമ്പോൾ ഹസിക്ക് പ്രത്യേകം റോൾ ടീമിലുണ്ടാകില്ലെന്ന് തന്നെ കരുതാം. അതുകൊണ്ടാവും അദ്ദേഹം ഇപ്പോൾ പരിശീലക സംഘത്തിൽ നിന്ന് മാറാൻ തീരുമാനിച്ചത്. ഹസിക്ക് പകരം ആരാവും സിഎസ്കെയുടെ ബാറ്റിങ് കോച്ചാവുകയെന്നതാണ് കണ്ടറിയേണ്ടത്. നിലവിലെ സാധ്യത പരിശോധിക്കുമ്പോൾ ഇന്ത്യക്കാരനായ പരിശീലകനെത്തന്നെ ഈ റോളിൽ പ്രതീക്ഷിക്കാം.
15 വർഷത്തോളം സിഎസ്കെയുടെ ഭാഗമായിരുന്നു ഹസി. എന്നാൽ ഇപ്പോൾ ടീം വിടാൻ അദ്ദേഹം തന്നെ തീരുമാനിച്ചുവെന്നതാണ് എടുത്തു പറയേണ്ടത്. വരുന്ന സീസണിൽ സിഎസ്കെ അടിമുടി മാറ്റങ്ങളോടെ വരാനുള്ള പദ്ധതിയിലാണുള്ളത്. ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് റുതുരാജ് ഗെയ്ക് വാദിനെ ഈ സീസണിൽ മാറ്റാൻ സാധ്യതയില്ല. വരുന്ന സീസണിൽ കൂടി റുതുരാജ് നായകസ്ഥാനത്ത് നിന്ന് തുടരും.
വരുന്ന സീസണിലും കാര്യമായൊന്നും ചെയ്യാൻ റുതുരാജിന് സാധിക്കാത്ത പക്ഷം സഞ്ജു സാംസണെ നായകസ്ഥാനത്തേക്ക് സിഎസ്കെ കൊണ്ടുവരാനാണ് സാധ്യത. എന്തായാലും സിഎസ്കെ പരിശീലക സംഘത്തിൽ വലിയ അഴിച്ചുപണിയാണ് ഇതിനോടകം നടത്തിയിരിക്കുന്നത്. ഇനി വരുന്ന സീസണിന് മുമ്പ് ടീമിലും വലിയ അഴിച്ചുപണിയിലേക്ക് ടീം കടന്നേക്കും.
ഹാർദിക് പാണ്ഡ്യയെ സിഎസ്കെ ടീമിലേക്ക് കൊണ്ടുവരാൻ നീക്കം നടത്തുന്നുണ്ട്. ഈ നീക്കം നടക്കുമോയെന്നതാണ് കാത്തിരുന്ന് കണ്ടറിയേണ്ടത്. എന്തായാലും ഇതിനായുള്ള ചർച്ചകൾ സഹീർ ഖാൻ മുംബെെ മാനേജ്മെന്റുമായി നടത്തുന്നുണ്ടെന്നാണ് വിവരം. ഇത് നടന്നാൽ അത് സിഎസ്കെയെ സംബന്ധിച്ച് വലിയ നേട്ടമായിരിക്കും.
അതേ സമയം സിഎസ്കെ ബാറ്റിങ് പരിശീലകസ്ഥാനം ഒഴിയുന്ന ഹസി മുംബെെ ഇന്ത്യൻസിലേക്കെത്തിയേക്കുമെന്ന തരത്തിലും റിപ്പോർട്ടുകളുണ്ട്. എന്തായാലും ഹസി സിഎസ്കെയുടെ പരിശീലക സംഘത്തിൽ നിന്ന് പടിയിറങ്ങാൻ തീരുമാനിച്ചിരിക്കുകയാണ്. ഇനി എന്താവും നീക്കമെന്നത് കാത്തിരുന്ന് കണ്ടറിയാം.







English (US) ·