KSFE ഹാര്‍മണി ചിട്ടി സമ്മാനമായ ഫ്യൂവല്‍ കാര്‍ഡിന്റെ സംസ്ഥാനതല വിതരണ ഉദ്ഘാടനം

6 months ago 7

26 June 2025, 09:26 AM IST

KSFE Harmony

KSFE Harmony

KSFE ഹാര്‍മണി ചിട്ടികളുടെ ശാഖ തല സമ്മാനമായ ഫ്യൂവല്‍ കാര്‍ഡിന്റെ സംസ്ഥാനതല വിതരണ ഉദ്ഘാടനം എറണാകുളം ഇടപ്പള്ളി ശാഖയില്‍ നിര്‍വഹിച്ചു. ലുലു ഗ്രൂപ്പ് ഇന്ത്യ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ ശ്രീ. സതീഷ് കുറുപ്പത്തില്‍ നിന്നും സമ്മാനാര്‍ഹയായ ശ്രീമതി പ്രിയ വി.പി ഫ്യുവല്‍ കാര്‍ഡ് ഏറ്റുവാങ്ങി.

ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ജനറല്‍ മാനേജര്‍ ശ്രീ.ഗൗരവകുന്ദ്ര , ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ശ്രീ അനില്‍ വാസു എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു. കെ.എസ്.എഫ്.ഇ ചെയര്‍മാന്‍ വരദരാജന്‍, മാനേജിങ്ങ് ഡയറക്ടര്‍ ഡോ. എസ് കെ സനില്‍, എറണാകുളം അര്‍ബന്‍ അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ ശ്രീമതി. റീന ജോസഫ് എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

കെ.എസ്.എഫ്.ഇ ഹാര്‍മണി ചിട്ടികളുടെ ആദ്യഘട്ടം 2025 ജൂണ്‍ 30 ന് സമാപിക്കുകയാണ്. ഇപ്പോള്‍ ചിട്ടിയില്‍ ചേരുന്ന ഓരോ അഞ്ചു പേരില്‍ ഒരാള്‍ക്ക് നറുക്കെടുപ്പുവഴി ഫ്യുവല്‍കാര്‍ഡുകള്‍ ലഭിക്കുന്നതാണ്. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ സംസ്ഥാനത്തെ ഏത് ഔട്ട് ലെറ്റുകളില്‍ നിന്നും 1500/- രൂപയുടെ പെട്രോള്‍ /ഡീസല്‍ / മറ്റ് ഉല്പന്നങ്ങള്‍ എന്നിവ ഇത് ഉപയോഗിച്ച് സൗജന്യമായി വാങ്ങാവുന്നതാണ് എന്ന് കെ.എസ്.എഫ്.ഇ. ചെയര്‍മാനും മാനേജിങ്ങ് ഡയറക്ടറും അറിയിച്ചു.

Content Highlights: KSFE Harmony

Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article