ചെന്നെെ സൂപ്പർ കിങ്സ്, കൊൽക്കത്ത നെെറ്റ് റെെഡേഴ്സ്, റോയൽ ചലഞ്ചേഴ്സ് ബംഗളൂരു, പൂനെ വാരിയേഴ്സ്, രാജസ്ഥാൻ റോയൽസ് തുടങ്ങിയ ടീമുകൾക്കായെല്ലാം കളിച്ചിട്ടുള്ള ഉത്തപ്പക്ക് ഭേദപ്പെട്ട റെക്കോഡുകളും അവകാശപ്പെടാൻ സാധിക്കും. 205 ഐപിഎൽ മത്സരങ്ങളിൽ നിന്ന് 197 ഇന്നിങ്സ് ബാറ്റ് ചെയ്ത ഉത്തപ്പ 4952 റൺസാണ് നേടിയിട്ടുള്ളത്. 27.50 ശരാശരിയും 130.36 സ്ട്രെെക്ക് റേറ്റുമുള്ള ഉത്തപ്പ 27 അർധ സെഞ്ചുറികളും നേടിയിട്ടുണ്ട്.
യുഎസിൽ വോട്ടർ തട്ടിപ്പ് റിപ്പോർട്ട് ചെയ്‌താൽ 8 കോടി രൂപ നൽകും; പാരിതോഷികവുമായി ട്രംപ്
മുംബെെയുടെ ബാറ്റിങ് പരിശീലകനായ കറെൻ പൊള്ളാർഡ് ഇപ്പോൾ മുഖ്യ പരിശീലകനായി മാറിയതോടെയാണ് പകരക്കാരനായി റോബിൻ ഉത്തപ്പയെ കൊണ്ടുവന്നത്. എന്നാൽ പരിശീലക റോളിൽ വലിയ അനുഭവസമ്പത്ത് ഉത്തപ്പക്ക് അവകാശപ്പെടാനാവില്ല. കണക്കുകൾ നോക്കുമ്പോൾ ഉത്തപ്പ ടി20യിലെ ശരാശരി നിലവാരമുള്ള താരമാണ്. വലിയ സാങ്കേതിക മികവ് അവകാശപ്പെടാൻ സാധിക്കുന്ന ബാറ്റ്സ്മാനായിരുന്നില്ല ഉത്തപ്പ.
ഇപ്പോൾ ഉത്തപ്പയെ മുംബെെ ബാറ്റിങ് പരിശീലകനാക്കിയത് എത്രത്തോളം ടീമിന് ഗുണം ചെയ്യുമെന്നതാണ് കാത്തിരുന്ന് കണ്ടറിയേണ്ടത്. എന്തായാലും മുംബെെ ബാറ്റിങ് നിരയിൽ വലിയൊരു മാറ്റത്തിന് തയ്യാറെടുക്കുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് ഉത്തപ്പയുടെ വരവെന്ന് നിസംശയം പറയാം.
അതേ സമയം മുംബെെ ലസിത് മലിംഗയുമായുള്ള കരാർ അവസാനിപ്പിച്ചു. ബൗളിങ് പരിശീലകനായ മലിംഗയെ എന്തുകൊണ്ടാണ് മുംബെെ മാറ്റിയതെന്ന ചോദ്യം ആരാധകരടക്കം ഉയർത്തുന്നുണ്ട്. മുംബെെക്കായി കിടിലൻ പ്രകടനം നടത്തിയിട്ടുള്ള മലിംഗ മുംബെെയുടെ കിരീട നേട്ടങ്ങളിൽ വലിയ പങ്കുവഹിച്ച ബൗളർ കൂടിയാണ്. അവസാന പന്തിൽ മുംബെെക്ക് വിജയം നേടിക്കൊടുത്ത ബൗളറാണ് മലിംഗ.
ടി20യിൽ ഗംഭീര റെക്കോഡുകൾ അവകാശപ്പെടാനാവുന്ന മലിംഗയെ മുംബെെ ബൗളിങ് പരിശീലകസ്ഥാനത്ത് നിന്ന് മാറ്റിയത് മികച്ച നീക്കമാണെന്ന് പറയാനാവില്ല. എന്തായാലും മുംബെെ അടിമുടി മാറ്റത്തോടെ പുതിയൊരു തുടക്കം തന്നെയാണ് ലക്ഷ്യമിടുന്നത്. അഞ്ച് തവണ ചാമ്പ്യന്മാരാണെന്ന് പറയുമ്പോഴും 2020ന് ശേഷം കിരീടത്തിലേക്കെത്താൻ മുംബെെക്കായിട്ടില്ല.
ഈ ക്ഷീണം മാറ്റി ശക്തമായ തിരിച്ചുവരവ് നടത്താൻ മുംബെെക്ക് സാധിക്കേണ്ടതായുണ്ട്. എന്നാൽ മുംബെെക്ക് പരിഹരിക്കാൻ പ്രശ്നങ്ങളേറെയാണ്. മുംബെെയുടെ നായകസ്ഥാനത്ത് നിന്ന് ഹാർദിക് പാണ്ഡ്യയെ മാറ്റുമെന്ന കാര്യം ഉറപ്പായിക്കഴിഞ്ഞു. ഇനി ഈ റോളിലേക്ക് ആരാവും എത്തുകയെന്നതാണ് കണ്ടറിയേണ്ടത്. ജസ്പ്രീത് ബുംറ, തിലക് വർമ, സൂര്യകുമാർ യാദവ് എന്നിവരെല്ലാം നായകന്മാരാവാൻ ശേഷിയുള്ളവരാണ്.
അഞ്ച് തവണ മുംബെെയെ കപ്പടിപ്പിച്ച രോഹിത് ശർമ ഇപ്പോഴും ടീമിന്റെ ഭാഗമായുണ്ട്. മുംബെെക്ക് തകർപ്പൻ പ്രകടനം നടത്തി ആറാം കിരീടത്തിലേക്കെത്താനാവുമോയെന്നത് കാത്തിരുന്ന് കാണാം. എന്തായാലും വലിയൊരു മാറ്റത്തിലൂടെ തിരിച്ചുവരവ് തന്നെയാണ് ടീം ലക്ഷ്യമിടുന്നത്.







English (US) ·