PBKS vs LSG IPL 2026: സെഞ്ചുറിയോടെ പടനയിച്ച് ശ്രേയസ്; ക്യാപ്റ്റന്മാരിൽ സഞ്ജു ഉൾപ്പെടുന്ന എലെെറ്റ് ക്ലബ്ബിൽ, പഞ്ചാബ് പ്ലേ ഓഫ് പ്രതീക്ഷ കാത്തു

1 week ago 5

Authored by: വിഷ്ണു പ്രസാദ് എസ് |Samayam Malayalam23 May 2026, 11:34 p.m. IST

PBKS vs LSG IPL 2026: ഐപിഎൽ 2026 സീസണിൽ ആറ് തുടർ തോൽവികൾക്ക് ശേഷം പഞ്ചാബ് കിങ്സ് വിജയം നേടിയിരിക്കുകയാണ്. ശ്രേയസ് അയ്യരുടെ കിടിലൻ സെഞ്ചുറിയാണ് പഞ്ചാബിനെ തുണച്ചത്

ഹൈലൈറ്റ്:

  • പഞ്ചാബ് 7 വിക്കറ്റിന് ലഖ്നൗവിനെ തോൽപ്പിച്ചു
  • ശ്രേയസിന് ചരിത്ര റെക്കോഡിൽ ഇടം
  • പഞ്ചാബിന്റെ പ്ലേ ഓഫ് വിധി നാളെ അറിയാം

shreyas iyerശ്രേയസ് അയ്യർ
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2026 സീസണിലെ നിർണ്ണായക മത്സരത്തിൽ ലഖ്നൗ സൂപ്പർ ജയ്ന്റ്സിനെ വീഴ്ത്തി പ്ലേ ഓഫ് പ്രതീക്ഷ നിലനിർത്തി പഞ്ചാബ് കിങ്സ് . ഏഴ് വിക്കറ്റിനാണ് പഞ്ചാബ് വിജയം നേടിയത്. ആദ്യം ബാറ്റ് ചെയ്ത ലഖ്നൗ സൂപ്പർ ജയ്ന്റ്സ് ആറ് വിക്കറ്റിന് 196 റൺസെടുത്തപ്പോൾ മറുപടിക്കിറങ്ങിയ പഞ്ചാബ് രണ്ടോവറും ഏഴ് വിക്കറ്റും ബാക്കിയാക്കി വിജയം നേടിയെടുക്കുകയായിരുന്നു. തുടർച്ചയായി ആറ് തോൽവികൾക്ക് ശേഷമാണ് പഞ്ചാബിന്റെ ജയമെന്നതാണ് എടുത്തു പറയേണ്ടത്. 14 മത്സരത്തിൽ നിന്ന് 15 പോയിന്റോടെ നിലവിൽ നാലാം സ്ഥാനത്താണ് പഞ്ചാബുള്ളത്. രാജസ്ഥാൻ റോയൽസിന്റെ അവസാന മത്സരത്തിലെ ഫലമാവും പഞ്ചാബിന്റെ പ്ലേ ഓഫ് വിധി തീരുമാനിക്കുക. രാജസ്ഥാൻ ജയിച്ചാൽ പ്ലേ ഓഫിലെത്തും. രാജസ്ഥാൻ തോറ്റാൽ പഞ്ചാബിന് പ്ലേ ഓഫിലേക്കെത്താൻ സാധിക്കും.

സഞ്ജുവിന്റെ സെഞ്ചുറികളും രക്ഷിച്ചില്ല; ചെന്നൈയുടെ തകർച്ചയ്ക്ക് കാരണം വ്യക്തമാക്കി ക്യാപ്റ്റൻ


പഞ്ചാബ് നായകൻ ശ്രേയസ് അയ്യരുടെ പ്രകടനമാണ് എടുത്തു പറയേണ്ടത്. ഐപിഎല്ലിലെ തന്റെ കന്നി സെഞ്ചുറി പ്രകടനമാണ് ശ്രേയസ് കാഴ്ചവെച്ചത്. 51 പന്തിൽ 101 റൺസോടെ ശ്രേയസ് പുറത്താവാതെ നിന്നു. 11 ഫോറും അഞ്ച് സിക്സും ഉൾപ്പെടെ 198.04 സ്ട്രെെക്ക് റേറ്റിലാണ് ശ്രേയസ് കസറിയത്. ഇതോടെ നായകന്മാരുടെ എലെെറ്റ് സെഞ്ചുറി ക്ലബ്ബിലേക്കും ശ്രേയസ് എത്തി.

ഐപിഎൽ റൺചേസിൽ സെഞ്ചുറി നേടുന്ന നാലാമത്തെ നായകനെന്ന റെക്കോഡാണ് ശ്രേയസ് സ്വന്തമാക്കിയത്. 2011ൽ വീരേന്ദർ സെവാഗും 2016ൽ വിരാട് കോഹ്ലിയും 2021ൽ സഞ്ജു സാംസണുമാണ് ശ്രേയസിന് മുമ്പ് ഈ നേട്ടത്തിലേക്കെത്തിയത്. ഈ സീസണിൽ സെഞ്ചുറി പ്രകടനം നടത്തുന്ന ആദ്യത്തെ നായകനാണ് ശ്രേയസ്. മറ്റാർക്കും ഇത് സാധിച്ചില്ലെന്നതാണ് എടുത്തു പറയേണ്ടത്.
Samayam MalayalamIPL 2026: അർജുനെ ഇനി ട്രോളരുത്, കിടിലൻ വിക്കറ്റും ക്യാച്ചും നേടി മിന്നിച്ചു; ഋഷഭിന്റെ പിഴവില്ലായിരുന്നെങ്കിൽ മാച്ച് വിന്നറായേനെ
ഈ സീസണിൽ പഞ്ചാബിനെ മുന്നിൽ നിന്ന് നയിക്കാൻ ശ്രേയസിന് സാധിച്ചുവെന്ന് നിസംശയം പറയാം. സിഎസ്കെയ്ക്കെതിരേ 50, ഹെെദരാബാദിനെതിരേ പുറത്താവാതെ 69, മുംബെെക്കെതിരേ 65, ഡൽഹിക്കെതിരേ പുറത്താവാതെ 71, ഡൽഹിക്കെതിരേ പുറത്താവാതെ 59 ഇപ്പോഴിതാ ലഖ്നൗവിനെതിരേ കിടിലൻ സെഞ്ചുറിയും. ടീമിന് ആവശ്യമുള്ള സമയത്ത് കൃത്യമായി മികവ് കാട്ടാൻ ശ്രേയസിന് സാധിക്കുന്നുണ്ടെന്നതാണ് എടുത്തു പറയേണ്ടത്.

14 മത്സരങ്ങളിൽ നിന്ന് 498 റൺസാണ് ശ്രേയസ് അയ്യർ നേടിയിരിക്കുന്നത്. 55.33 ശരാശരിയിലും 168.81 സ്ട്രെെക്ക് റേറ്റിലുമാണ് ശ്രേയസിന്റെ മിന്നും പ്രകടനം. അഞ്ച് ഫിഫ്റ്റിയും ഒരു സെഞ്ചുറിയും നേടിയ ശ്രേയസ് ഇന്ത്യയുടെ ടി20 നായകസ്ഥാനത്തിന് താൻ യോഗ്യനാണെന്ന് കൂടിയാണ് പ്രകടനംകൊണ്ട് വിളിച്ച് പറയുന്നത്. ഇന്ത്യക്ക് നിലവിൽ പരിഗണിക്കാവുന്ന ഏറ്റവും മികച്ച നായകനാണ് ശ്രേയസെന്ന് പറയാം.


PBKS vs LSG IPL 2026: വാക്ക് പാലിക്കാനായില്ല, വീണ്ടും നിരാശപ്പെടുത്തി ഋഷഭ് പന്ത്; ലെെഫ് ലഭിച്ച അതേ ഓവറിൽ പുറത്തായി

ആറ് തുടർ തോൽവികളേറ്റതാണ് പഞ്ചാബിന് തിരിച്ചടിയായി മാറിയത്. ആദ്യത്തെ ഏഴ് മത്സരത്തിലും തോൽവി അറിയാത്ത നിരയായ പഞ്ചാബിന് രണ്ടാം പാദത്തിലേക്ക് കടന്നപ്പോഴാണ് തിരിച്ചടികൾ നേരിട്ടത്. ഓപ്പണർ പ്രിയൻഷ് ആര്യക്ക് ഫോം നഷ്ടമായത് ടീമിനെ ബാധിച്ചു. അവസാന മൂന്ന് മത്സരത്തിൽ 1,0,0 എന്നിങ്ങനെയാണ് പ്രിയൻഷ് ആര്യയുടെ സ്കോർ. എന്തായാലും പഞ്ചാബിന്റെ പ്ലേ ഓഫ് വിധിയറിയാൻ നാളെ കൂടി കാത്തിരിക്കണം.
വിഷ്ണു പ്രസാദ് എസ്

രചയിതാവിനെക്കുറിച്ച്വിഷ്ണു പ്രസാദ് എസ് സമയം മലയാളത്തിലെ ഡിജിറ്റൽ കണ്ടന്റ് പ്രൊഡ്യൂസർ ആണ് വിഷ്ണു പ്രസാദ് എസ്. മാസ് കമ്യൂണിക്കേഷനിൽ ബിരുദം നേടിയ വിഷ്ണു മം​ഗളം പത്രത്തിലൂടെയാണ് മാധ്യമ പ്രവർത്തനം ആരംഭിച്ചത്. തേജസ്, തത്സമയം, വൺ‌ ഇന്ത്യ മലയാളം എന്നിവടങ്ങളിലെല്ലാം സ്പോർട്സ് വിഭാ​ഗത്തിൽ പ്രവർത്തിച്ചിട്ടുണ്ട്. 2025 ആ​ഗസ്റ്റ് 1മുതൽ സമയം മലയാളത്തിൽ സ്പോർട്സ് വാർത്തകളാണ് കെെകാര്യം ചെയ്യുന്നത്... കൂടുതൽ വായിക്കുക

Read Entire Article