Pearle Maaney New Flat: ദുബായി സൗത്തില്‍ മൂന്ന് കോടിയുടെ ഫ്‌ളാറ്റ്; പേളി മാണിക്ക് എവിടെ നിന്നാണ് ഇത്രയും വരുമാനം?

2 weeks ago 3
പേളി മാണി ദുബായി സൗത്തില്‍ ഒരു ഫ്‌ളാറ്റ് വാങ്ങി എന്ന വാര്‍ത്തയാണ് കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വൈറലായത്. എത്ര കോടിയോളം രൂപയാണ് ചെലവായത്, പേളിക്ക് എങ്ങനെയാണ് ഇത്രയും കാശുണ്ടാക്കാന്‍ കഴിയുന്നത് എന്നൊക്കെ പലരുടെയും ചോദ്യമാണ്. അതിന് ഒറ്റ ഉത്തരമേയുള്ളൂ, നിരന്തരമായ പരിശ്രമത്തിന്റെയും കഷ്ടപ്പാടിന്റെയും ഫലം!

പത്തൊന്‍പത് വര്‍ഷം മുന്‍പ് തുടങ്ങിയതാണ് പേളി മാണിയുടെ കരിയര്‍. ഇന്ത്യാവിഷന്റെ, സബ്‌സിഡറി ചാനലായ യെസ് ഇന്ത്യാവിഷനില്‍ യെസ് ജൂക്ക്‌ബോക്‌സ് എന്ന മ്യൂസിക് ഷോയുടെ ആങ്കറായിട്ടായിരുന്നു തുടക്കം. 250 ഓളം എപ്പിസോഡുകള്‍ പേളി ആ ഷോയ്ക്ക് വേണ്ടി ചെയ്തു. അതിന് ശേഷം അമൃത ടിവിയില്‍ ടേയ്‌സ്റ്റ് ഓഫ് കേരള എന്ന ഷോ സേറ എന്ന പേരിലാണ് പേളി ചെയ്തത്.

Also Read: നിങ്ങള്‍ എന്നെ നന്നായി ചിരിപ്പിയ്ക്കുന്നുണ്ട്, അതൊട്ടും കഷ്ടപ്പാടുള്ള ഒന്നല്ല എന്ന് സാറ; കല്യാണ വീഡിയോ പങ്കുവച്ച് അരവിന്ദ്

പക്ഷേ പേളി മാണി എന്ന പേര് മലയാളി മനസ്സില്‍ രജിസ്റ്റര്‍ ആയത് മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്തിരുന്ന ഡി ഫോര്‍ ഡാന്‍സ് എന്ന ഷോയിലൂടെയാണ്. അതിലെ പേളിയുടെ കളിയും ചിരിയും മണ്ടത്തരങ്ങളും എല്ലാം വന്‍ ഹിറ്റായിരുന്നു. ഷോകള്‍ ഹോസ്റ്റ് ചെയ്യുന്നതിനൊപ്പം ചെറിയ ചെറിയ റോളുകളിലൂടെ പേളി സിനിമകളിലും സാന്നിധ്യം അറിയിച്ചു.

ഷോകളും അഭിനയവും ബാലന്‍സ് ചെയ്തു പോകുന്നതിനിടയിലാണ് പേളി മാണിക്ക് ബിഗ് ബോസ് ഷോ വന്നത്. മലയാളത്തിലെ ആദ്യത്തെ ബിഗ് ബോസ് ഷോയില്‍ നൂറ് ദിവസം പൂര്‍ത്തിയാക്കിയ പേളി റണ്ണര്‍ അപ് ആവുകയും ചെയ്തു. അതാണ് പേളിയുടെ കരിയറിലെയും ജീവിതത്തിലെയും ഏറ്റവും വലിയ മാറ്റങ്ങള്‍ക്ക് കാരണമായത്.

ബിഗ് ബോസിന് ശേഷം വലിയൊരു ഫെയിം പേളിക്ക് വന്നിരുന്നു, അത് താഴേക്ക് പോകാതെ പേളി നിലനിര്‍ത്തി, അതിലൂടെ താന്‍ സ്വപ്‌നം കണ്ടത് നേടിയെടുത്തു. ഒരു ഓഫീസില്‍ ജോലി ചെയ്ത് മാസ ശമ്പളത്തിന് വേണ്ടി കാത്തിരിക്കുന്ന ആളായി, മറ്റൊരാളുടെ സ്വപ്‌നങ്ങള്‍ക്ക് വേണ്ടി ജീവിക്കാന്‍ പേളിയ്ക്ക് സാധ്യമല്ലായിരുന്നു. തന്റേതായ ഒരു സാമ്രാജ്യം സൃഷ്ടിക്കാനായിരുന്നു പേളിയുടെ പരിശ്രമം. അതിന് കട്ടയ്ക്ക് കൂടെ നില്‍ക്കാന്‍ ശ്രീനിഷ് കൂടെ വന്നതോടെ പേളിക്ക് തന്റെ സ്വപ്‌നത്തിലേക്ക് എളുപ്പം എത്തിച്ചേരാന്‍ സാധിച്ചു.


ഒരുപാട് സംസാരിക്കാനും, ആളുകളെ മോട്ടിവേറ്റ് ചെയ്യാനുമൊക്കെയായിരുന്നു പേളിയ്ക്ക് ഇഷ്ടം. അത് തന്നെ തന്റെ യൂട്യൂബ് കണ്ടന്റുകളുമാക്കി. വ്യക്തിപരമായ വിശേഷങ്ങള്‍ പറയുന്ന വെറുമൊരു ഫാമിലി വ്‌ളോഗ് എന്നതിനെക്കാള്‍, പോട്കാസ്റ്റ്, ഇന്റര്‍വ്യൂ പോലുള്ള തരത്തിലേക്ക് തന്റെ ചാനലിനെ മാറ്റിയെടുത്തു. അതില്‍ പേളി വലിയൊരു സാധ്യത കണ്ടെത്തി. പിന്നീട് ആ യൂട്യൂബ് ചാനലിലൂടെയാണ് മറ്റ് പലതും പേളി നേടിയത്.

പേളി വലിയ സ്റ്റേജ് ഷോകളുടെ ഹോസ്റ്റായി, മികച്ച പരിപാടികളില്‍ മെന്ററായി, പല വലിയ സംരംഭങ്ങളുടെയും ബ്രാന്റ് അംബാസിഡറായി. അതൊക്കെ പേളിയുടെ വരുമാന സ്രോതസ്സുമായി. വ്യക്തി എന്ന നിലയില്‍ ആ വഴിയെ വളരുമ്പോഴും പേളിയിലെ ബിസിനസ്, ക്രിയേറ്റീവ് ചിന്താഗതികളും വളരുന്നുണ്ടായിരുന്നു. 4.7 മില്യണ്‍ ഫോളോവേഴ്‌സാണ് പേളിയുടെ യൂട്യൂബ് ചാനലിന് ഉള്ളത്. എന്നാല്‍ വ്യൂസിലേക്ക് എത്തുമ്പോള്‍ അഞ്ച് മില്യണും ആറ് മില്യണുമൊക്കെ കടക്കും. അഭിമുഖങ്ങള്‍ പലതും ഒരു മില്യണ്‍, മൂന്ന് മില്യണ്‍ എന്നീ നിലകളിലാണ് വ്യൂസ് വരുന്നത്. അത്രയും പോരെ പേളി മാണിക്ക് ദുബായി സൗത്തില്‍ 31883679 യുടെ 2ബിഎച്ച്‌കെ ഫ്‌ളാറ്റ് വാങ്ങാന്‍.

Read Entire Article